വാസ്തു ശാസ്ത്രവും അളവുകളും
വാസ്തു ശാസ്ത്രവും അളവുകളും പരമാണുവിൽ നിന്നുമാണ് വാസ്തുശാസ്ത്രത്തിലെ അളവുകൾ ആരംഭിക്കുന്നത്. സൂര്യപ്രകാശത്തിന്റെ പാതയിൽ കാണപ്പെടുന്ന പൊടിപടലങ്ങളിൽ നിന്നുമുള്ള ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടുന്നതിൽ ഒരു ഭാഗത്തിന്റെ അളവാണ് പരമാണു. പരമാണുവിനെ അടിസ്ഥാനപ്പെടുത്തിയാണ് മുഴക്കോൽ പോലുള്ള മറ്റു മാത്രകൾ നിർമ്മിച്ചിരിക്കുന്നത്.
8 പരമാണു ഒരു ത്രസരേണു
8 ത്രസരേണു(64 പരമാണു) രോമാഗ്രം
8 രോമാഗ്രം (512 പരമാണു) ഒരു ലിക്ഷ
8 ലിക്ഷ (4096 പരമാണു) ഒരു യൂകം
8 യൂകം (32768 പരമാണു) ഒരു തിലം
8 തിലം (262144 പരമാണു) ഒരു യവം (3.75 മില്ലീ മീറ്റർ)
8 യവം ഒരു അംഗുലം (30 മില്ലീ മീറ്റർ)
അംഗുലമാനം
അംഗുലമാനം മുതൽ അളവുകൾ മനുഷ്യാധിഷ്ഠതമാകുന്നു. അംഗുലമാനം മനുഷ്യന്റെ നടുവിരലിലെ മധ്യസന്ധിയുടെ അളവിനെയാണ് കുറിക്കുന്നത്
3 അംഗുലം ഒരു പർവ്വം
8 അംഗുലം ഒരു പദം (240 മില്ലീ മീറ്റർ)
12 അംഗുലം ഒരു വിതസ്തി (ചാൺ)
2 വിതസ്തി (24 അംഗുലം) ഒരു ഹസ്തം / ഒരു മുഴം
24 അംഗുലം ഒരു കോൽ
8 പദം (64 അംഗുലം) ഒരു വ്യാമം
മുഴക്കോൽ[തിരുത്തുക]
വാസ്തുശാസ്ത്രത്തിൽ പ്രധാനമായും പരക്കെയും ഉപയോഗിക്കുന്ന ഏകകമാണ് മുഴക്കോൽ. 8 യവം ( 2,62,144 പരമാണു)ചേർന്നാൽ ഒരു അംഗുലം. അങ്ങനെയുള്ള 12 അംഗുലം ചേർന്നാൽ ഒരു വിതസ്തി. 2 വിതസ്തി അഥവാ ഒരു കോൽ ആണ് മുഴക്കോലിന്റെ അളവ്.
No comments:
Post a Comment