ഓം
ശരീരമാകുന്ന ക്ഷേത്രത്തിലെ ആരാധന അദ്വൈതാത്മകമാണ്. തന്നിൽ നിന്നും നിന്നന്യമല്ലാത്തതായി സർവ്വതിനും കണ്ടുകൊണ്ട് അഥവാ തന്നിൽ നിന്നും അന്യമായി ഒരു ഈശ്വരൻ ഇല്ലായെന്ന തത്ത്വത്തെ സത്യത്തെ - ഉൾക്കൊണ്ടു നടത്തുന്ന ആരാധനയാണ് ധ്യാനം. ധ്യാനത്തിൽ ഭഗവാൻ, ഭക്തൻ എന്നിങ്ങനെ രണ്ടില്ല. രണ്ടും ഏകാത്മകമായ ഒരവസ്ഥയാണ്. രണ്ടില്ലത്തിടത്ത് ആരു ആരോട് പറയാൻ ? ആരിൽ നിന്നും ആരു കേൾക്കാൻ? രണ്ടുള്ളടിത്താണ് പറയേണ്ടിയും പ്രാർത്ഥിക്കേണ്ടിയും ശ്രവിക്കേണ്ടിയും വരുന്നത്. അദ്വൈതാവസ്ഥയിൽ നടക്കുന്ന ആരാധനയാണ് ധ്യാനം. ശരീരമാകുന്ന ക്ഷേത്രത്തിലെ ആരാധനയാണ് ധ്യാനം.
ശരീരമാകുന്ന ക്ഷേത്രത്തിലെ ആരാധനായ ധ്യാനത്തിൽ മുഴങ്ങുന്ന മന്ത്രം അഥവാ നാദമാണ്. പ്രാർത്ഥനയാണ് പ്രാണന്റെ ഉദ്ഗീതമായ പ്രണവം - ഓം. 'സോ" എന്ന നാദത്തോടെ പ്രാണൻ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുകയും 'അഹം' എന്ന നാദത്തോടെ ശരീരത്തിന് പുറത്തേക്ക് പോകുകയും ചെയ്യുന്നു. പ്രാണധരണ പ്രക്രിയയിൽ സംഭവിക്കുന്ന നാദമാണ് സോ ഽഹം ഇതിനെ അനാഹതനാദമെന്നു പറയുന്നു. അനാഹതനാദമെന്നാൽ കേൾക്കാൻ കഴിയാത്ത നാദമെന്നാണ്. 'സോഽ ഹം' എന്നതിൽ നിന്നും മുഴങ്ങുന്ന സ്വരശബ്ദ്ങ്ങളുടെ പാരസ്പര്യത്താലുള്ള പൂർണ്ണതയാണ് ഓം. സോ എന്ന ശബ്ദ്ത്തിലെ 'സ' വ്യഞ്ജശബ്ദം ഒഴിവാക്കിയാൽ അവശേഷിക്കുന്ന 'ഒ' എന്ന സ്വരവും,, 'അഹം' എന്നതിലെ 'അ' എന്ന സ്വരവും. 'ഹം' എന്നതിലെ 'ഹ' എന്ന വ്യഞ്ജനശബ്ദം ഒഴിവാക്കിയാലുള്ള' മ്' എന്ന സ്വരവും കൂടിചേർന്ന നാദമാണ് (ഒ+അ+മ്) "ഓം" . സാധകനിൽ നിന്നും അന്യമല്ലാത്ത അഥവാ ശരീരക്ഷേത്രത്തിൽ നിന്ന് അന്യമല്ലാതെ മുഴങ്ങുന്ന നാദമായ പ്രണവത്തെയാണ് (ഓം) ധ്യനിക്കുന്നത്. ഓം പ്രപഞ്ചനാദമാണ്, ജീവനാദമാണ്, ബ്രഹ്മനാദമാണ്, ശക്തിയും ശക്തിദായകവുമായ നാദമാണ്, സൗന്ദര്യവും പ്രകാശവുമായ നിറഞ്ഞ നാദമാണ്, അത് ബ്രഹ്മം അഥവാ ദൈവം തന്നെയാണ്.
സംസാരസാകരം മഥിക്കുമ്പോൾ അഥവാ കടയുമ്പോഴുണ്ടാവുന്ന നാദമാണ് "ഓം" ജനനമരണമാകുന്ന സംസാരസാഗരരൂപമായ ശരീരത്തിൽ പ്രാണൻ അകത്തേക്ക് പോകുന്നതും , പുറത്തേക്കു വരുന്നതും മഥിക്കലാണ് - കടച്ചിലാണ്. അപ്പോൾ സംഭവിക്കുന്ന നാദമാണ് 'ഓം'. തൈർ കടയുമ്പോൾ വെണ്ണ മുകളിലേക്ക് എത്തിചേരുന്നു. ഇതേപോലെ ധ്യാനമാകുന്ന - തപസ്സാകുന്ന - ഗാത്രക്ഷേത്രാരാധനയിൽ പ്രാണന്റെ ഉദ്ഗീതമായ പ്രണവത്താൽ മൂലാധാരത്തിൽ മോക്ഷമാർഗ്ഗമടച്ച് എട്ടുചുറ്റായി കിടക്കുന്ന കുണ്ഡലിനീശക്തി ഉണർന്ന്, ഉയർന്ന് സുഷമ്നയിലൂടെ അജ്ഞാചക്രം വരെയുള്ള ഷഡാധരങ്ങൾ കടന്ന് അവിടെ ബ്രഹ്മരന്ധ്രം വഴി സഹസ്രാരത്തിലെത്തുന്നു. അവിടെ സഹസ്രാരപത്മം വിടരുന്നു. സഹസ്രാരപത്മം എന്ന് അംഗഗണിതശാസ്ത്രപരമായി പറയുന്നുവെങ്കിലും അവിടെ വിരിയുന്ന പത്മദളത്തിന്റെ അളവ് അനന്തമാണ്. അതു ആനുഭൂതികമായി അറിയേണ്ടതാണ്. അപ്പോഴുണ്ടാകുന്ന ആനന്ദാനുഭവം അവർണ്ണനീയമാണ് അവിടെ ആനന്ദനടനം സംഭവിക്കും...
No comments:
Post a Comment