പുഷ്പങ്ങള്‍ സ്വീകരിക്കല്‍
പൂജിച്ച പുഷ്പങ്ങള്‍ വലതുകൈയില്‍ വാങ്ങി ഇടതുകൈയിലേക്ക് മാറ്റുക. വലതുകൈകൊണ്ടെടുത്ത് ഇടതുചെവിയില്‍ വച്ച് തുടര്‍ന്ന് വലതു ചെവിയിലും ശിരസ്സിലും വക്കുക. സ്ത്രീകള്‍ക്ക് ഇതുപോലെ വാങ്ങി മുടിയില്‍ (സഹസ്രാരവം) വച്ച് ഇടത് ചെവിയിലും വലതുചെവിയിലും വയ്ക്കാം. മിച്ചമുള്ളവ തറയില്‍ ഇടരുത്. പുഷ്പങ്ങളില്‍ ചവിട്ടാന്‍ പാടുള്ളതല്ല.
പ്രസാദം സ്വീകരിക്കുമ്പോള്‍ സംസാരം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. പ്രസാദ വസ്തുക്കള്‍ തറയിലിടരുത്. ക്ഷേത്രത്തിനകത്ത് തുപ്പുകയുമരുത്. നിവേദ്യത്തിന്റെ ഉച്ഛിഷ്ടം, ഇല അവ തറയിലിടുകയോ ഇല നക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല, നടയടച്ചാല്‍ ദര്‍ശനവും നിഷിദ്ധമാണ്.
പ്രസാദമെല്ലാം സ്വീകരിച്ച് പുറത്തിറങ്ങുമ്പോള്‍ ചുരുങ്ങിയത് ഒരു മൂന്നുപടിയെങ്കിലും പിന്നോക്കം നടന്ന് വന്ദിച്ച് പോവേണ്ടതാണ്. മറ്റൊരു സ്ഥലത്തും തങ്ങാതെ നേരെ വീട്ടില്‍ എത്തിയശേഷം പ്രസാദവും പുഷ്പങ്ങളും ചന്ദനവും എല്ലാം മറ്റുള്ളവര്‍ക്കും നല്‍കുക. ശേഷിക്കുന്നവ ശുദ്ധിയുള്ള സ്ഥലത്ത് (പൂജാമുറി) സൂക്ഷിക്കുക.
No comments:
Post a Comment