ഗുരുവിൽ നിന്നുതന്നെ മന്ത്രോപദേശം സ്വീകാരിക്കണോ?
പ്രസക്തമായ ചോദ്യമാണിത്.
ഗുരു എന്നാൽ ആദ്ധ്യാത്മിക ശക്തിയുടെ നിദാനമെന്നർത്ഥം.
വെറുതെ ആരും ഗുരുവായി തീരുന്നില്ല. തിരിച്ചറിയാനായി ഏതെങ്കിലും തരത്തിലുള്ള അധികാരചിഹ്നങ്ങൾ ഉപയോഗിക്കാറിലെങ്കിലും എല്ലാം തികഞ്ഞവനും ചൈതന്യം നിറഞ്ഞവനുംമായിരിക്കും ഗുരു.
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്നവൻ ആരോ അദ്ദേഹമാണ് ഗുരു.
മാതാപിതാകൾ ഭൂവാസത്തിനുള്ള അവസരം ഒരുക്കി ശരീരത്തിന്റെ വിശപ്പുമാറ്റാൻ യത്നിക്കുമ്പോൾ ഗുരുവാകട്ടെ ആത്മാവിന്റെ വിശപ്പുമറ്റാൻ ജാഗരൂകനായിരിക്കുന്നു അതിലൂടെ വന്നെത്തുന്നത് ആത്മീയോർജ്ജവും.
വ്യക്തിയുടെ വളർച്ചക്കും ആത്മാവിന്റെ വളർച്ചക്കും ഗുരു ആവിശ്യമാണ് അദ്ദേഹം നൽക്കുന്ന ഉപദേശം യഥാർത്ഥത്തിൽ ഊർജ്ജമാണ്.
സമസ്ത അറിവുകളും സ്ഫുടംചെയ്യുന്ന ആത്മീയോർജ്ജം. അങ്ങനെ ഗുരു ഊർജ്ജസ്രോതസ്സായിതീരുന്നു.
ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവ് ബുദ്ധിക്കു നിറവാകുമ്പോൾ ഗുരുവിൽ നിന്നും പകർന്നു നൽകപ്പെടുന്ന ജ്ഞാനം ആത്മാവിനു നിലാവകുന്നു.
മന്ത്രോപദേശം നൽക്കുന്ന ഗുരുവിന്റെ യോഗ്യതകൾ വളരെ പ്രധാനപ്പെട്ടതാണ്.
ശിഷ്യനെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഗുരു അവനെ മറോട് ചേർക്കും പിന്നിട് ശിഷ്യൻ മനസാലെങ്കിലും പരിചരിക്കണം. തുടർന്ന് അനാഹതവലയത്തിലേക്ക് ഹൃദയത്തെ അടുപ്പിക്കണം. ശേഷം വിധിപ്രകാരവും ക്രമപ്രകാരവും മന്ത്രോപദേശം സ്വീകരിക്കാം
ഗുരുവിന്റെ അനുഗ്രഹം ശിഷ്യനിൽ എപ്പോഴും ഊർജ്ജമായി പ്രവഹിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് ഗുരുവിന്റെ ഉപദേശങ്ങളെ മറന്നു കൊണ്ട് ഒന്നിനും ശ്രമിക്കരുത്. കാരണം ഗുരുവിന്റെയും മാതാപിതാക്കളുടേയും അനുഗ്രഹമാണ് എല്ലാ വിജയങ്ങക്കും കാരണമായി തീരുന്നത് .
വ്യക്തവും ശക്തവുമായ മാർഗനിർദ്ദേശത്തിലൂടെ മാത്രമേ ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിക്കാവൂ...
No comments:
Post a Comment