ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 January 2017

കോലങ്ങള്‍ അരിപ്പൊടിയില്‍ എന്തിനു വരയ്ക്കുന്നു.?

കോലങ്ങള്‍ അരിപ്പൊടിയില്‍ എന്തിനു വരയ്ക്കുന്നു.?

വെറും ഉറുമ്പിനെ അരിപ്പൊടി  തീറ്റിക്കുന്ന ആചാരമാണോ?

മീനൂട്ട് മുതല്‍ എല്ലാ  ചരാചരങ്ങള്‍ക്കും  ഭാരതീയര്‍ കൊടുക്കുന്ന പഞ്ചഭൂത ഉപാസന ബലി മാത്രമാണോ ഇതിലെ ലക്ഷ്യങ്ങള്‍.?

ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍
ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മ്മ സമാധിനാ

അഹം വൈശ്വാനരോഭൂത്വാ
പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാന സമായുക്ത
പചാമ്യന്നം ചതുര്‍വിധം

മുകളിലെ മന്ത്രത്തില്‍   വൈശ്വാനരോഭൂത്വാ (വിശപ്പുള്ള എല്ലാ ജീവികള്‍ക്കും) പ്രാണിനാം ദേഹമാശ്രിതഃ  പ്രാണിയുടെ ദേഹരൂപത്തിലുള്ള എല്ലാ   വര്‍ഗ്ഗത്തിനും ഭക്ഷണം  കൊടുത്തിട്ട് മാത്രമേ മനുഷ്യാ നീ  പചിക്കാന്‍ പാടുള്ളൂ എന്നും അതു നാല് വിധമുണ്ട് (പചാമ്യന്നം ചതുര്‍വിധം)  എന്നും  പഠിപ്പിക്കുന്നു .

എങ്കില്‍ എന്തിന് അതു നടുമുറ്റത്തു ചെയ്യുന്നു . മനുഷ്യപാദം സ്പര്‍ശിക്കാത്ത ഇടത്തു പോരായിരുന്നോ?

ഈ അരിപ്പൊടി ഭക്ഷിക്കാന്‍ എത്തുന്ന ഉറുമ്പുകള്‍ വീട്ടിലെ കുഞ്ഞുഓമനകളെ കടിക്കുമല്ലോ?
ആ വേദന മാതൃഹൃദയം സഹിക്കുമോ ?

ഈ ദുരവസ്ഥ ഒഴിവാക്കാനെങ്കിലും കോലം അല്പ്പം മാറ്റി വരക്കാത്തതിന്‍ കാരണം എന്തായിരിക്കും?

ഉറുമ്പിലും എന്തെങ്കിലും ഗുണം?

ഉറുമ്പിനും കടന്നലിനും സൂചി കുത്തല്‍ ചികിത്സ നടത്താന്‍ കഴിവുണ്ട്.

ഉറുമ്പും ചിതലും ഉള്ളിടം പാമ്പ് ഉണ്ടാകില്ല

എപ്പോഴും മലര്‍ക്കെ   തുറന്നിടുന്ന  മുന്‍ വാതിലിലൂടെ  ഉറുമ്പിനെ  മറികടന്ന് ഒരിക്കലും പാമ്പ് അകത്തു കടക്കില്ല .

വെരിക്കോസ് വെയിന്‍  കൂടുതലും ഉണ്ടാകുന്നത് സ്ത്രികളില്‍ ആണ് ഉറുമ്പ് കടിയേറ്റാല്‍ കാലിലെ ഞരമ്പിനും മസിലിനും ഉത്തേജനം ലഭിക്കും രക്തയോട്ടം വര്‍ദ്ധിക്കും .

കാലുകളിലേക്ക്  ഞരമ്പിലൂടെ എത്തുന്ന രക്തം അതെ ഞരമ്പിലൂടെ വീണ്ടും ഉത്ഭവ കേന്ദ്രമായ ഹൃദയഭാഗത്ത് എത്തണം .

കാലിലെ  ഞരമ്പുകളുടെ ആഗ്ര ഭാഗത്ത്  നിന്നും രക്തം മുകളിലേക്ക് പമ്പ് ചെയ്യുന്ന ചെറിയ ഫൂട്ട് വാല്‍വുകള്‍ ഉണ്ട് ഇവയുടെ പ്രവര്‍ത്തനം കൊണ്ടാണ് രക്തം വീണ്ടും മുകളിലേക്ക് എത്തുന്നത് ഇവയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍  രക്തം സവാധാനമേ മുകളിലേക്ക് പോകൂ അപ്പോള്‍ ഞരമ്പുകള്‍ വീര്‍ക്കും   ഇതാണ് വെരിക്കോസ് വെയിന്‍.

ഉറുമ്പ് കടിക്കുന്ന മാത്രയില്‍ തന്നെ ആ ജീവനെ കാലില്‍ അരച്ചു തേക്കുന്ന പ്രവണത എല്ലാവരിലും ഉണ്ടല്ലോ.

ഓരോ ഉറുമ്പിനെയും ഒന്നൊന്നായി എടുത്തു കളയാനുള്ള ക്ഷമയും കഴിവും ആ സമയം ആര്‍ക്കും ഉണ്ടാകില്ല എന്നതും എന്നും അത്ഭുതം തന്നെയാണ്

ഉറുമ്പിലെ ആസിഡ്  കലര്‍ന്ന  അംശങ്ങള്‍ കാലില്‍ പുരണ്ടാല്‍ രോഗ പ്രധിരോധ ശക്തി ഉണ്ടാകും. തന്‍റെ ഭാരത്തിന്റെ എട്ടിരട്ടി മുകളിലേക്ക്  ആവാഹിക്കാനുള്ള കഴിവ് ഈ ജീവികളുടെ പ്രത്യേകതയാണല്ലോ.

ഈ കഴിവ് ഉറുമ്പിനു ലഭിക്കുന്നത് അവയിലെ ശരീരത്തിലെ രക്തത്തിന് തുല്യമായ എന്‍സൈ മുകള്‍ തന്നെയാണ്.

ഈ എന്‍സൈമുകള്‍ കാലില്‍ പുരണ്ടാല്‍ ഞരമ്പുകളില്‍ ആവഹന ശക്തി കൂടും. ഈ ഉറുമ്പ് കടി ലഭിക്കാന്‍ മുറ്റത്തേക്കു ഇറങ്ങുന്നിടത്തു തന്നെ അരിപ്പൊടി വിതറിയാല്‍ മതി കോലം വരച്ചാല്‍ അതൊരു അലങ്കാരമാകും.

മറ്റൊന്ന് മീനിനെ കൊണ്ട് കാല്പ്പാദത്തില്‍ കൊത്തിപ്പിക്കിലാണ് എന്നും മത്സ്യത്തിന് മീനൂട്ട് നടത്തുന്നവനില്‍ അവ ഭയക്കാതെ വന്നു  മൃദുവായി കാലില്‍ കൊത്തും അതും ഒരു ഞരമ്പ്‌ ചികിത്സയാണ് .

ഉഷ്ണമേഖലാ പ്രദേശത്താണ്  പാമ്പുകള്‍ കൂടുതല്‍ ഉണ്ടാകുന്നത്  തമിഴ് നാട് അത്തരത്തില്‍ ഒന്നാണല്ലോ.

അവിടെയാണ് അരിപ്പൊടി  കോലങ്ങള്‍  കാണുന്നതും

No comments:

Post a Comment