ജാതി
കേരളത്തിലെ സമതലപ്രദേശത്തും തമിഴ്നാട്ടിലും ജാതി വിപുലമായി കൃഷി ചെയ്യപ്പെടുന്നു. ആൺചെടിയും പെൺചെടിയുമുണ്ട്. ചില ചെടികളിൽ അപൂർവ്വമായി ആൺപൂവും പെൺപൂവും ഒരുമിച്ചുണ്ടാകാറുണ്ട്.
ആമാശയ കുടൽ രോഗങ്ങള്‍ക്ക് പ്രധാനമായി ഉപയോഗിക്കുന്ന ജാതിക്കായും ജാതിപത്രിയും അടങ്ങിയ ജാതിയെ അതിസാരഹര ഗണത്തിൽ Ayurvedam പെടുത്തിയിരിക്കുന്നു.
വിത്തിലുള്ള ബാഷ്പസ്വഭാവതൈലവും സ്ഥിരതൈലവുമാണ് ജാതിയുടെ ഒൗഷധശേഷിയുടെ നിദാനം. മിരിസ്റ്റിസിൻ, മിരിസ്റ്റിക് ആസിഡ്, സുഗന്ധമുള്ള എണ്ണ, മിരിസ്റ്റിക്കോൾ എന്നിവ സ്ഥിരതൈലത്തിൽ അടങ്ങിയിട്ടുട്ട്.
കടും തിക്തകഷായ രസവും ലഘു സ്നിഗ്ധ തീക്ഷണ ഗുണവും ഉഷ്ണവീര്യവും വിപാകത്തിൽ കടുവുമാണ് ജാതി.
കഫവാതജരോഗങ്ങളും, അതിസാരം, ആമാതിസാരം, വയറുവേദന എന്നിവയ്ക്ക് ഫലപ്രദമാണ്.
അതിസാരം, രക്താതിസാരം, ദഹനദൗർബല്യം എന്നിവയ്ക്ക് ജാതിക്കായ, ഇൗന്തപ്പഴം, കറുപ്പ് എന്നിവ സമാംശമെടുത്ത് അരച്ച് ഛായയിലുണക്കി 1.5 ഗ്രാം വീതമുള്ള ഗുളികയാക്കി ദിവസം രണ്ടു നേരം സേവിക്കാം.
ദഹനക്കേട്, വയറുവേദന
എന്നിവയ്ക്ക് ജാതിക്ക ഉരച്ചെടുത്ത് തേൻ ചേര്‍ത്ത് 4 ഡെ. ഗ്രാം വീതം ദിവസം മൂന്നു നേരം സേവിക്കുക. വായുകോപത്തിനു ജാതിക്കപൊടി തേനിൽ ചാലിച്ചെടുത്ത് അല്പാല്പമായി സേവിക്കാം.
വിഷൂചികയ്ക്ക്
ജാതിക്കയും ജാതിപത്രിയുമിട്ട് വെന്തവെള്ളം ഇടയ്ക്കിടെ കുടിയ്ക്കുന്നത് നല്ലതാണ്യ്ക്ക്.
ജാതിയ്ക്കാക്കുരു അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടുക. തലവേദനയ്ക്കും സന്ധിവേദനയ്ക്കും കൂടുതൽ ഗുണകരമാണ്.
No comments:
Post a Comment