മുയല് ചെവിയന്
ദശപുഷ്പങ്ങളിൽഒന്നാണ് മുയൽ ചെവിയൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്. നേത്രകുളിർമയ്ക്കും, രക്താർശസ് കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്, പനിതുടങ്ങിയ രോഗങ്ങൾക്ക് ഔഷധമാണ്. കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്
തൊണ്ട സംബന്ധമായ സകല രോഗങ്ങൾക്കും നല്ലതാണ്. നേത്ര കുളിർമ്മക്കും രക്താർശസ്സ് കുറക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, നീരിറക്കം, പനി, ടോൺസിലൈറ്റിസ്, കരൾ ദഹനേന്ദ്രിയവ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും അതിസാരത്തിനും ഫലപ്രദമാണ്. ഈ സസ്യത്തിന്റെ എല്ലാ ഭാഗവും ഔഷധമായി ഉപയോഗിക്കുന്നു.
• മുയൽചെവിയൻ സമൂലമെടുത്ത് വൃത്തിയായി കഴുകി വെള്ളത്തിൽ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ പനിക്ക് മുമ്പുള്ള മേൽ വേദന പൂർണ്ണമായും മാറിക്കിട്ടും.
• മുയൽചെവിയൻ സമൂലം തൊട്ടുരിയാടാതെ പറിച്ചെടുത്ത് ചതച്ചുപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചലിച്ച് നിറുകയിൽ തളം വെച്ചാൽ കഴുത്ത്, പിടലി വേദന പൂർണ്ണമായും മാറിക്കിട്ടും. കോളർ ഉപയോഗിക്കുന്നവർക്ക് 21 ദിവസത്തെ ഈ പ്രയോഗം കൊണ്ട് കോളർ മാറ്റാൻ പറ്റും.
• തൊണ്ടവേദനയ്ക്ക് മുയൽചെവിയൻ അരച്ച് തൊണ്ടയുടെ പുറത്തിട്ടാൽ പൂർണ്ണമായും മാറിക്കിട്ടും.
• മഞ്ഞൾ, ഇരട്ടിമധുരം എന്നിവ കൽക്കമായും മുയൽചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വെള്ളമായും എടുത്ത് വിധിപ്രകാരം എണ്ണകാച്ചി കർപ്പൂരവും മെഴുകും ചേർത്ത് വ്രണത്തിൽ പുരട്ടിയാൽ വ്രണം കരിഞ്ഞ് കിട്ടും.
മുയൽചെവിയന്റെ മുകളിലേക്കുള്ള ഇലകൾക്ക് മുയലിന്റെ ചെവിയുടെ ആകൃതിയുള്ളതുകൊണ്ടാകാം ഇതിനു മുയൽചെവിയൻ എന്ന് പേർ വന്നത്.
ഇതിനു നീലകളറുള്ളതും പുവാംകുറുന്നലയുടേതിനോട് സദൃശവുമായ പൂവാണുള്ളത്. അരമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്നു.
തൈറോയ്ഡിന് ഫലപ്രദമായ മരുന്നാണ്. ഇതിന്റെ സ്വരസം 25 മില്ലി വീതം കൊടുത്താൽ മലമ്പനി പോലുള്ള പനികൾക്ക് വരെ ഫലപ്രദമായി കണ്ടിട്ടുണ്ട്. കരളിനുള്ള ടോണിക്കായും മുയൽചെവിയൻ ഉപയോഗിച്ചുള്ള ഔഷധപ്രയോഗമുണ്ട്. മുയൽചെവിയനും മഞ്ഞളും കൂടി ചേർത്തരച്ച് ചെറിയ ഗുളികരൂപത്തിലാക്കി മലദ്വാരത്തിനകത്ത് നിക്ഷേപിക്കുന്നതിലൂടെ പൈൽസിനും രക്താർശസ്സിനും ഗുണകരമായി കാണപ്പെട്ടിട്ടുണ്ട്. മുയൽചെവിയന്റെ ഔഷധഘടകങ്ങൾക്ക് രക്തത്തെ സ്തംഭിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ചെടി സമൂലമായി ഉപയോഗിച്ച് പ്രത്യേക പ്രോസസ്സിലൂടെ എണ്ണ കാച്ചിയത് പലതരം ശിരോരോഗങ്ങൾക്ക് (ഇ.എൻ.ടി പ്രശ്നങ്ങൾക്ക്) പരിഹാരമുള്ള വിശിഷ്ട ഔഷധമാണ്.
മുയൽചെവിയൻ. ഇക്കാലത്ത് പണ്ടത്തെപ്പോലെ സുലഭമല്ല. വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണിത്. ഇതിന്റെ സംരക്ഷണത്തിനുള്ള ബോധപൂർവ്വകമായ ശ്രമങ്ങൾ ആവശ്യമാണ്.
No comments:
Post a Comment