പൂജാ പുഷ്പങ്ങളുടെ പ്രാധാന്യം
പൂജാപുഷ്പങ്ങളും ഇലകളും ഇറുക്കുമ്പോൾ ചില കാര്യങ്ങൾ പൊതുവായി ശ്രദ്ധിക്കണം. ശരീരശുദ്ധി പ്രധാനമാണ്. തുളസിയിലയും കൂവളത്തിലയും ഓരോ ഇതളായി പറിക്കരുത്. ഒരിക്കൽ അർച്ചിച്ചവ, മണത്തു നോക്കിയവ, നിലത്തു വീണതോ വാടിയതോ ആയ പൂക്കൾ ഇവ ഒഴിവാക്കണം.
ശിവ പൂജയ്ക്ക് മുല്ലപ്പൂവും കൈതപ്പൂവും വിഷ്ണുപൂജയ്ക്ക് ഉമ്മത്തിൻ പൂവും ദേവി പൂജയ്ക്ക് എരുക്കിൻ പൂവും ഗണപതിക്ക് തുളസിയും ഉപയോഗിക്കാറില്ല.
ശിവനു കൂവളത്തിലയും വിഷ്ണുവിനു തുളസിയിലയും പ്രധാനമാണ്. ശാക്തേയ പൂജകൾക്ക് ചുവന്ന തെച്ചി, താമര, ചെമ്പരത്തി, പിച്ചകം, നന്ദ്യാർവട്ടം, മുല്ലപ്പൂവ്, നാഗപ്പൂവ്, കൃഷ്ണക്രാന്തി ഇവ വിശേഷകരമാണ്.
No comments:
Post a Comment