ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2017

പ്രമേഹം

പ്രമേഹം

പാൻക്രിയാസിലുൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിൻെറ അഭാവം മൂലം രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് കൂടുന്നതാണ് പ്രമേഹം എന്നു പറയുന്നത്.

കണ്ണ്, വൃക്കകൾ, ഹൃദയം എന്നീ പ്രധാന അവയവങ്ങളേയും നാഡീഞരമ്പുകളുടെ പ്രവർത്തനങ്ങളെയും തകരാറിലാക്കാൻ,ഗുരുതരാവസ്ഥയിലെത്തിയ പ്രമേഹരോഗത്തിനു കഴിയും.കഠിനങ്ങളായ വാതരോഗങ്ങൾക്കും പ്രമേഹം കാരണമാകാം.ശരീരത്തിലെ രക്തപ്രവാഹത്തെയും നാഡികളുടെ സാധാരണ പ്രവർത്തനത്തെയും പ്രമേഹം ദോഷകരമായി ബാധിക്കുന്നു.

അന്നജവും പഞ്ചസാരയും ശരീരത്തില്‍ ദഹിച്ച് ആഗിരണം ചെയ്യാന്‍ കഴിയാതാക്കുന്ന ദഹനേന്ദ്രിയത്തിന്റെ പ്രവർത്തനവൈകല്യമാണ് പ്രമേഹം.പാരമ്പര്യം ഒരു പ്രധാന ഘടകമാണ്.മാതാപിതാക്കളിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെങ്കില്‍ കുട്ടികളിൽ 30%വരെ പ്രമേഹരോഗിയാകാം.രണ്ട് പേർക്കുമുണ്ടെങ്കിൽ ഇതു 60% ആയി ഉയരും.കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന
ടൈപ്പ്1 പ്രമേഹം ഉണ്ടാകുന്നത്, ഇൻസുലിലൻ ഉൽപ്പാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനനാശം കാരണമാണ്. ഇവരിൽ ഇൻസുലിന്റെ അഭാവം പൂർണമാണ്.

ടൈപ്പ്2 പ്രമേഹത്തിന്, ഇൻസുലിൻ ഉൽപ്പാദനം കുറഞ്ഞിരിക്കുകയോ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ കാര്യക്ഷമമായി ശരീരത്തില്‍ ഉപയോഗിക്കപ്പെടാത്തതോ ആണ് കാരണം. ഇടയ്ക്കിടെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് പരിശോധിച്ച് ക്രമപ്രകാരമാണെന്ന് ഉറപ്പു വരുത്തണം.

1)വാഴപ്പിണ്ടിനീരിൽ മഞ്ഞൾപ്പൊടി കലക്കി കഴിക്കുക.
2)ഞാവൽക്കുരു ഉണക്കിപൊടിച്ച് കഴിക്കുക.
3)കുമ്പളങ്ങാനീരിൽ കൂവളത്തില അരച്ചു കഴിക്കുക.
4)കൂവളത്തിലനീര് രാവിലെ വെറുംവയറിൽ കഴിക്കുക.
5)അമൃതിൻനീര് നിത്യവും കഴിക്കുക.
6)വേപ്പില ആവീരപ്പൂവ് ചേര്‍ത്ത് കഴിക്കുക.
7)തേറ്റാമ്പരൽവിത്ത് തേൻ ചേര്‍ത്ത് കഴിക്കുക.

No comments:

Post a Comment