നമ:ശിവായ മന്ത്രം..
നമ:ശിവായ: നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങൾ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുൾ എന്താണെന്നു പരിശോധിക്കുകയാണിവിടെ...
യജുർവേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.
വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേ നമ:ശിവായ
ന ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും
മ പ്രപഞ്ചത്തെയും കുറിക്കുന്നു.
ശി ശിവനെ പ്രതിനിധീകരിക്കുന്നു.
വ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം.
യ എന്നാൽ ആത്മാവ്.
ഈ അഞ്ചക്ഷരങ്ങൾ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്.
ന എന്നാൽ ഭൂമി.
മ എന്നാൽ ജലം.
ശി എന്നാൽ അഗ്നി.
വ വായു.
യ എന്നാൽ ആകാശം.
മന്ത്രങ്ങളിൽ അന്തർലീനമായ ശക്തിയും അർഥവും തിരിച്ചറിഞ്ഞു ജപിച്ചാൽ പൂർണ ഫലപ്രാപ്തിയുണ്ടാകും.
നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളിൽ ജപിക്കുമ്പോഴാണു ഫലസിദ്ധിയുണ്ടാകുന്നതെങ്കിൽ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാൽ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകൾ. ദിവസത്തിന്റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ).
മഹാമൃത്യുഞ്ജയ മന്ത്രമുൾപ്പെടെയുള്ള ശൈവ മന്ത്രങ്ങൾ ജപിച്ചാൽ ലഭ്യമാകുന്ന ആത്മസാക്ഷാൽക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളിൽ കുടികൊള്ളുന്നത്.
No comments:
Post a Comment