ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2017

ചേമ്പിന്റെ ആരോഗ്യഗുണങ്ങള്‍.

ചേമ്പിന്റെ ആരോഗ്യഗുണങ്ങള്‍.

നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. ഇതില്‍ തന്നെ ആഹാരമാക്കാന്‍ പറ്റുന്ന ചേമ്പുമുണ്ട് അല്ലാത്തവയുമുണ്ട്. ചേമ്പ് നല്കു ന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്ക്കും അറിയില്ല. മറ്റു കിഴങ്ങു വര്ഗ്ഗഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത.

നാട്ടിന്‍ പുറങ്ങളിലെ സ്ഥിരം കാഴ്ചക്കാരാണ് ചേമ്പ്. പലപ്പോഴും വേണ്ടത്ര പ്രാധാന്യം നമ്മള്‍ ആഹാര ശീലത്തില്‍ ചേമ്പിനു നല്കാറില്ല. കൊളസ്‌ട്രോള്‍ കുറയ്ക്കാനും അനാവശ്യ കൊഴുപ്പിന് തടയിടാനും ചേമ്പിനുള്ള കഴിവ് അത്ഭുതാവഹമാണ്. എന്നാല്‍ പല മഹാമാരികളും വരുന്നതിനു മുന്പ് തന്നെ തടയാന്‍ ചേമ്പിനുള്ള കഴിവ് എടുത്തു പറയാതെ വയ്യ. എന്തൊക്കെയാണ് നമ്മുടെ ചേമ്പിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. എന്നും ചേമ്പ് ഭക്ഷണത്തില്‍ ഉള്പ്പെുടുത്തേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം.

ഊര്ജ്ജം നല്കുണന്നു

ശാരീരികോര്ജ്ജ്വും മാനസികോര്ജ്ജ വും നല്കുനന്നതില്‍ ചേമ്പിനെ കഴിഞ്ഞേ മറ്റു പച്ചക്കറി ഉള്ളൂ. ഇത് തളര്ച്ച്യേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു.

പ്രമേഹം

പ്രമേഹ രോഗികള്ക്ക്് ഉത്തമ ഭക്ഷണമാണ് ചേമ്പ്. നാരുകളുടെ കലവറയാണ് ചേമ്പ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹ സാധ്യത കുറയുന്നു.

ശരീര ഭാരം വര്ദ്ധി പ്പിക്കാന്‍

ശരീരഭാരം വര്ദ്ധി പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ചേമ്പ് കഴിച്ചാല്‍ മതി. ഇതില്‍ ധാരാളം കാര്ബോദഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ ടെന്ഷ്ന്‍ വേണ്ട.

ദഹനം

ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ കഴിയുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയര്ന്നന സ്റ്റാര്ച്ചി ന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്ക്ക്ത പ്രതിവിധി കൂടിയാണ് ചേമ്പ്.

ആരോഗ്യമുള്ള മുടിയ്ക്ക്

ആരോഗ്യമുള്ള മുടിയ്ക്ക് ചേമ്പ് കഴിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.

ക്യാന്സേര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്സേര്‍ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ചേമ്പ് ഒരല്പംി മുന്പിസലാണ്. ഇതിലടങ്ങിയിട്ടുള്ള ഉയര്ന്നത വിറ്റാമിന്‍ സിയും എയും മറ്റു ധാതുക്കളും ക്യാന്സ്ര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

ഹൃദയത്തിന് നല്ലത്

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് ചേമ്പിനുള്ളതു കൊണ്ടു തന്നെ ഇത്തരത്തില്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനുള്ള ചുമതല കൂടി ചേമ്പിനുള്ളതാണ്. ഇത് ഹൃദയത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഹൃദയാഘാതത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.

അകാല വാര്ദ്ധക്യം

അകാല വാര്ദ്ധ ക്യത്തെ ചെറുക്കുന്നതിന് ചേമ്പ് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. മഗ്‌നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്സ്യം തുടങ്ങിയവ ഇതിനുള്ള പരിഹാരമിയ ചേമ്പില്‍ ഉള്ളതാണ്.

No comments:

Post a Comment