ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 January 2017

ഇടത്തരികത്ത് കാവ്

ഇടത്തരികത്ത് കാവ്

ഗുരുവായൂർ ക്ഷേത്രവുമായി അനുബന്ധമായ,,,ഭഗവതി ക്ഷേത്രമാണ് ഇടത്തരികത്ത് കാവ്, ഗുരുവായൂർ ക്ഷേത്ര തട്ടകം കാത്തു പരിപാലിക്കുന്ന ഗ്രാമദേവതയാണ് ഇടത്തരികത്ത് ഭഗവതി ശ്രീ ഗുരുവായൂരപ്പന്റെ ഇടത്ത്വശം അരികിലായി ഇരിക്കുന്നതിനാൽ ഇടത്തരികത്ത് കാവും ഇടത്തരികത്ത് ഭഗവതിയുമായി, ശ്രീ ഗുരുവായൂരപ്പന് അധിവസിക്കുവാൻ ഇടം നല്കി ഭഗവതി ഇടത്തേ അരികത്തേക്കും മഹാദേവൻ മമ്മിയൂരേക്കും മാറിക്കൊടുത്തു എന്ന് എെതിഹ്യം, ശ്രീ ഗുരുവാരൂരപ്പന്റെ സ്ഥാനസഹജയാണ് അമ്മ. ശാന്ത ഭാവമുള്ള ശ്രീ ഭദ്രകാളി യായി മേൽക്കൂരയില്ലാത്ത ശ്രീ കോവിലിൽ വൃക്ഷച്ചുവട്ടിൽ കാവെന്ന സങ്കല്പത്തിൽ വിരാജിക്കുന്നു. നിത്യം വെച്ചുനിവേദ്യമില്ല അത്താഴപ്പൂജക്ക് ശേഷം അഗ്നിയും അഴലും കഴിക്കുന്നു. ശ്രീ ഗുരുവായൂരപ്പന്റെ ആറാട്ട് രുദ്രതീർത്ഥത്തിൽ ഭഗവതിക്കെട്ടിലെ കടവിലാണ് നടക്കുക, അതിനു ശേഷം ഭഗവാൻ അമ്മയ്ക്കൊപ്പം എഴുന്നള്ളിയിരുന്ന് ഭഗവാന്റെ പൂജക്കൊപ്പം രണ്ടുപേർക്കും ഒരുമിച്ച് അമൃതേത്ത് അതാണ് ഭഗവതിയുടെ വർഷത്തിലൊരു ദിനം മാത്രമുള്ള വെച്ചുനേദ്യം. ഗുരുവായൂരിന് കുറുമ്പയൂരെന്നും കുരുംമ്പയൂരെന്നും ചരിത്ര കാലത്ത് പറയപ്പെട്ടിരുന്നെന്ന് ചരിത്രം പറയുന്നു കുറുമ്പ/കുരുംബ അതായത് കാളിയുടെ ഊര് എന്ന അർത്ഥമാണത്രേ ആ പേരിന്, ഇന്ന് ഉപദേവതയായി വിരാജിക്കുന്നുവെങ്കിലും വൈഷ്ണവമതം പ്രചരിക്കും മുൻപ് ഭഗവതിക്ക് പ്രാധാന്യം ഏറിയിരുന്നതായി പറയപ്പെടുന്നു, അതുകൊണ്ടാണ് ഗുരുവായൂർ വൈഷ്ണവ ദിവ്യദേശങ്ങളിൽ ഉൾപ്പെടാതെ ഭഗവാന്റെ പ്രിയമായ ഇടമായി ഉൾപ്പെട്ടതത്രെ, ശൈവശാക്തേയ മൂർത്തികൾക്ക് പ്രാധാന്യമുള്ളിടത്ത് ആഴ്വാർമാർ ചെല്ലുകില്ലാരുന്നത്രേ, ആഴ്വാർമാരാരും ഗുരുവായൂരിൽ എത്താതിരുന്നതിനാൽ ദിവ്യദേശപട്ടികയിൽ വന്നില്ല. ഇടത്തരികത്ത് കാവ് ഭഗവതിക്ക് വർഷത്തിൽ 2 പൂരങ്ങളാണ്, പിള്ളേര് താലപ്പൊലിയും,ദേവസ്വം താലപ്പൊലിയും, അദ്യമുണ്ടയിരുന്നതാണ് ദേവസ്വംതാലപ്പൊലി പിൽക്കാലത്ത് കുറച്ച് ചെറുപ്പക്കാർ ചേർന്ന് തുടക്കമിട്ടതത്രേ പിളേളര് താലപ്പൊലി, ചെറുപ്പക്കാർ തുടങ്ങിയത് എന്ന അർത്ഥത്തിൽ പറഞ്ഞ് അത് പിള്ളേര് താലപ്പൊലിയായി. രണ്ടു താലപ്പൊലികൾക്കും ചടങ്ങുകൾ ഒരുപോലെയെങ്ങിലും പകിട്ടും പ്രൗഢിയും പിള്ളേര് താലപ്പൊലിക്ക് ഏറിയിരിക്കുന്നു, ഗുരുവായൂരമ്പലത്തിൽ വെടിക്കട്ട് ശബ്ദം ഉയരുന്നതും ഭഗവതിയുടെ താലപ്പൊലിക്കു മാത്രമാണ്.

No comments:

Post a Comment