ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2024

നീരേറ്റുപുറം ജലോത്സവം

നീരേറ്റുപുറം ജലോത്സവം
💗●➖➖●ॐ●➖➖●💗
കേരളത്തിലെ മറ്റ് ജലോത്സവങ്ങളെ അപേക്ഷിച്ച് തിരുവോണനാളില്‍ നടക്കുന്ന ഏക വള്ളംകളി എന്ന പ്രത്യേകത നീരേറ്റുപുറം വള്ളംകളിക്കുണ്ട്. നീരേറ്റുപുറം വായനശാല, യൂണിയന്‍ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി പ്രേമികളായ ഒരുപറ്റം ചെറുപ്പക്കാര്‍ 1957 ല്‍ തുടക്കം കുറിച്ചതാണ് ഈ ജലോത്സവം. പമ്പാജലമേള എന്നു കൂടി ഇതിനെ പറയുന്നുണ്ട്. പമ്പയാറും മണിമലയാറും കൈവഴിയായൊഴുകുന്ന പമ്പാ വാട്ടര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏകദേശം ഒരു കിലോ മീറ്ററോളം ദൂരം വരുന്ന മത്സര ട്രാക്കിനു കിഴക്കും വടക്കും പത്തനംതിട്ട ജില്ലയും പടിഞ്ഞാറും തെക്കും ആലപ്പുഴ ജില്ലയാണെന്നുമുള്ള പ്രത്യേകത ഉണ്ട്. ആറിനു കുറുകെ നീരേറ്റുപുറം പാലത്തിനു സമീപത്തു നിന്നും കിഴക്കോട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. പരമാവധി 3 ചുണ്ടന്‍വള്ളങ്ങള്‍ക്ക് അണിനിരക്കാനുള്ള വീതിയാണ് ആറിനുള്ളത്.

ആദ്യകാലത്ത് വെപ്പുവള്ളങ്ങളുടെ മത്സരം മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. പുൡക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറി ഏര്‍പ്പെടുത്തിയ ട്രോഫിക്കു വേണ്ടിയായിരുന്നു വെപ്പ് വള്ളങ്ങളുടെ മത്സരം. ചുണ്ടന്‍ വള്ളങ്ങള്‍ മത്സരത്തിനു പങ്കെടുത്ത് തുടങ്ങിയപ്പോള്‍ മലയാള മനോരമ ഏര്‍പ്പെടുത്തിയ മാമ്മന്‍ മാപ്പിള ട്രോഫിക്കു വേണ്ടിയായി പ്രധാന മത്സരം. ചുണ്ടന്‍ വള്ളങ്ങള്‍ക്കു പുറമെ വെപ്പ്, വടക്കേനോടി, സ്ത്രീകളും വിദ്യാര്‍ത്ഥികളും തുഴയുന്ന വള്ളങ്ങള്‍ എന്നിവയുടെ മത്സരങ്ങളും നടക്കും. 1957 ല്‍ കുട്ടനാട്ടിലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമെല്ലാം ചേര്‍ന്ന് രൂപം നല്കിയ ജനകീയ സമിതിയായ പമ്പാ ബോട്ട് റേസ് ക്ലബ്ബാണ് നീരേറ്റുപുറം പമ്പാ ജലോത്സവത്തിന് നേതൃത്വം നല്കുന്നത്. 

No comments:

Post a Comment