ഭാഗം - 07
കോലം തുള്ളല്‍
♦️➖➖➖ॐ➖➖➖♦️
ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ് കോലംതുള്ളല്‍. ദേവതാപ്രീതിക്കും പ്രേതബാധ അകറ്റുന്നതിനും മറ്റുമാണ് കോലംതുള്ളല്‍ നടത്തുന്നത്. ദാരികാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല. അപ്പോള്‍ പരമശിവന്‍ അനുയായികളായ ഭൂതങ്ങളെ വിട്ട് പല കോലങ്ങളും കൊട്ടിയാടിച്ചു. അതുകണ്ട് കാളിയുടെ കോപം അടങ്ങി. ഇതാണ് കോലം തുള്ളലിനു പിന്നിലുള്ള ഐതിഹ്യം. വേറെയും കഥകള്‍ പറഞ്ഞു വരുന്നുണ്ട്. പാളകള്‍ കൊണ്ടാണ് കോല ഉണ്ടാക്കുക. പാളകളിലുള്ള പച്ചയും വെള്ളയും കൂടാതെ മൂന്നു നിറങ്ങളാണ് കോലത്തില്‍ ഉപയോഗിക്കാറ്; ചുവപ്പ്, മഞ്ഞ, കറുപ്പ്. പ്രകൃതിയില്‍ നിന്നു കിട്ടുന്ന വിഭവങ്ങള്‍ കൊണ്ടാണ് ഈ നിറങ്ങള്‍ ഉണ്ടാക്കുന്നത്.ഏറ്റവും കൂടുതല്‍ പാളകള്‍കൊണ്ടുണ്ടാക്കുന്ന ഭൈരവിക്കോലം പ്രശസ്തമാണ്. പ്രശസ്തമായ മറ്റു ചില കോലങ്ങളുടെ പേരുകള്‍ നോക്കൂ; ചാത്തന്‍, കുട്ടിച്ചാത്തന്‍, കരിങ്കുട്ടി, കറക്കുറ, ഭൈരവി, ദേവത, പിള്ളതീനിക്കാളി, വ്രജമാംസയക്ഷി, കരിനാഗയക്ഷി, സുന്ദരയക്ഷി, സുകുമാരയക്ഷി. കോലം തുള്ളലിനോടൊപ്പം പാട്ടും ഉണ്ടാകാറുണ്ട്.
No comments:
Post a Comment