ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 September 2024

നവരാത്രി ആറാം ദിവസം: കാർത്യായനി ദേവി

നവരാത്രി ആറാം ദിവസം: കാർത്യായനി ദേവി

കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി പരാശക്തിയെ തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ചണ്ഡികാദേവി മഹിഷാസുരനെ വധിച്ചത്, ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും (ത്രിദേവി) ശക്തി ഒന്നായി ആദിപരാശക്തി ആയി, മഹിഷാസുരമർദ്ദിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാർത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത്.

നാല് കൈകളും ഖഡ്ഗവും പദ്മവും കൈകളില്‍ ധരിച്ച് നില്‍ക്കുന്ന രൂപത്തിലാണ് ദേവി ഉള്ളത്.

പ്രാർത്ഥനകളും മന്ത്രങ്ങളും:
💗●➖➖●ॐ●➖➖●💗
കാത്യായനി മഹാമായേ
മഹായോഗിന്യധീശ്വരി
നന്ദഗോപസുതം ദേവീ
പതിം മേ കുരുതേ നമ:

ദിവസവും ദേഹശുദ്ധിവരുത്തി ഈ മന്ത്രം 108 തവണ ജപിച്ചാൽ വിവാഹം വൈകുന്നതിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം.

ഗോകുലത്തിലെ ഗോപികമാർ ശ്രീകൃഷ്ണനെ പതിയായ് ലഭിക്കാൻ വേണ്ടി മാർഗ്ഗശീർഷമാസത്തിൽ (ശൈത്യകാലത്തിന്റെ ആരംഭം) കാത്യായനീ വ്രതം അനുഷ്ഠിച്ചിരുന്നതായി വിശ്വസിക്കുന്നു. മിതമായ ഭക്ഷണക്രമവും ഈ നാളുകളിൽ അവർ പാലിച്ചിരുന്നു. അതിവെളുപ്പിനേ എഴുന്നേറ്റ് യമുനാനദിയിൽ സ്നാനം നടത്തിയതിനുശേഷം നദിക്കരയിൽ മണ്ണിൽ തീർത്ത ദേവിയുടെ ഒരു ശില്പമുണ്ടാക്കിയാണ് ആരാധനനടത്തിയിരുന്നത്. ചന്ദനച്ചാർ, ദീപം, പുഷ്പമാല, അടക്ക, പഴങ്ങൾ എന്നിവയെല്ലാം ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു ഈ അനുഷ്ഠാനത്തിനെ പിൻപറ്റിയാണു് പ്രാചീന തമിഴ് വൈഷ്ണവഭക്തി സാഹിത്യത്തിലൂടെ പ്രസിദ്ധമായ ആണ്ടാൾ രചിച്ച തിരുപ്പാവൈ ഗീതങ്ങളിൽ വിവരിക്കുന്ന പാവൈ നോയ്മ്പുകൾ അന്നത്തെ തമിഴ് കന്യകമാർ ആചരിച്ചിരുന്നതു്.


No comments:

Post a Comment