നാട്ടു വൈദ്യം
നമ്മുടെ ഭവനങ്ങളിൽ ഈ ഔഷധക്കൂട്ടുകൾ ഉപയോഗിക്കൂ പ്രതിരോധ ശക്തി വീണ്ടെടുക്കാം രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം
(1) കരിംജീരകം:
●❯────────────────❮●
തീക്ഷ്ണവും, ഉഷ്ണവുമാണ്, വാതകഫ ജ്വര വീക്കങ്ങൾക്ക് ഫലപ്രദമാണ്.
(2) ഇഞ്ചി:
●❯────────────────❮●
രൂക്ഷ സ്വഭാവമാണ് തീക്ഷ്ണവും, ഉഷ്ണ വീര്യവുമാണ്, വാതജ്വര കഫങ്ങളെ ശമിപ്പിക്കും.
(3) വെളുത്തുള്ളി :
●❯────────────────❮●
ഉഷ്ണവീര്യം, തീക്ഷ്ണ ഗുണമാണ് വാതകഫ വികാരങ്ങളെ ശമിപ്പിക്കും.
(4) മല്ലി:
●❯────────────────❮●
ഉഷ്ണ വീര്യമാണ്, ദഹനശക്തി വർദ്ധിപ്പിക്കും, കഫത്തെ പുറത്ത് കളയാൻ സഹായിക്കും.
(5) ചെറുനാരങ്ങ :
●❯────────────────❮●
ഉഷ്ണ വീര്യമാണ്, അണുനാശക ശക്തിയുണ്ട്, രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കും,
(6) മഞ്ഞൾ:
●❯────────────────❮●
രൂക്ഷ ഗുണമാണ്, ഉഷ്ണ വീര്യമാണ്, കഫപിത്ത ഹരമാണ് വിഷത്തെ ശമിപ്പിക്കും. കുറഞ്ഞ മാത്രയിൽ ഓരോന്നും തുല്യ അളവിൽ എടുത്ത് കഴുകി ചതച്ച് വെള്ളത്തിൽ ഇട്ട് ചൂടാക്കി ചെറു ചൂടോടുകൂടി നിത്യവും ഇത് സേവിക്കൂ വളരെ ഫലപ്രദമാണ്.
No comments:
Post a Comment