അഷ്ട ഗോപാലമന്ത്രങ്ങൾ അർത്ഥവും ജപഫലങ്ങളും
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ എട്ടു ഗോപാലമന്ത്രങ്ങളും ജപഫലങ്ങളും ചുവടെ ചേര്‍ക്കുന്നു. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ജപിച്ചാല്‍ ഫലപ്രാപ്തി , മനഃ ശാന്തി ഇവ കൈവരും .
1. ആയുർ ഗോപാലം.
ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്പതേ/
ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത://
(അർത്ഥം ): ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്കിയാലും.
ജപഫലം ദീര്‍ഘായുസ്സ്, രോഗശമനം, അപമൃത്യുവിൽ നിന്നുള്ള സംരക്ഷണം .
2. സന്താന ഗോപാലം.
ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://
(അർത്ഥം ): ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്കിയാലും.
ജപഫലം സന്താന ലബ്ധി. സന്തങ്ങളെക്കൊണ്ടുള്ള അനുഭവഗുണ വർദ്ധനവ് , സന്താനങ്ങൾക്ക് പുരോഗതി
3. രാജഗോപാലം
കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം അഭയംകര
ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനായ.
(അർത്ഥം ): മഹായോഗിയും ഭക്തന്മാര്ക്ക് അഭയം നല്കുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ..
ജപഫലം സമ്പല്‍ സമൃദ്ധി, വശ്യം. തൊഴിൽ പരമായ പുരോഗതി , മികച്ച തൊഴിൽ ലാഭം .
4. ദശാക്ഷരീ ഗോപാലം
ഗോപീ ജന വല്ലഭായ സ്വാഹ
(അർത്ഥം ):ഗോപീ ജനങ്ങളുടെ നാഥനായി കൊണ്ട് സമര്‍പ്പണം
ജപഫലം അഭീഷ്ടസിദ്ധി, പൊതു രംഗത്ത് വിജയം, വശ്യം, മികച്ച വിവാഹ ലാഭം .
5. വിദ്യാ ഗോപാലം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ്ത്വം പ്രസീദമേ/
രമാ രമണ വിശ്വേശ വിദ്യാമാശു പ്രയച്ഛമേ//
(അർത്ഥം ): ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്കിയാലും.
ജപഫലം: വിദ്യാലാഭം, ഉന്നത വിദ്യ, പഠന മികവ് , ബുദ്ധികൂർമ്മതയിൽ വർദ്ധനവ്
6. ഹയഗ്രീവ ഗോപാലം
ഉദ്ഗിരിത് പ്രണവോദ്ഗീത സർവ്വ വാഗീശ്വരേശ്വര
സര്‍വ വേദമ: ചിന്ത്യ സര്‍വ്വം ബോധയ: ബോധയ:
(അർത്ഥം ): പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട് കൊണ്ടിരിക്കുന്നവനേ! എല്ലാ അറിവുകളുടെയും അധിപതേ! എല്ലാ വേദങ്ങളോടും കൂടിയവനേ! ധ്യാനിക്കേണ്ടവനേ! എല്ലാം എനിക്ക് മനസ്സിലാക്കി തരിക.
ജപഫലം സര്വ്ജ്ഞാന ലബ്ധി, ധിഷണാശക്തിയുടെ വർദ്ധനവ് , വാക് ചാതുര്യം
7. മഹാബല ഗോപാലം
നമോ വിഷ്ണവേ സുരപതയേ
മഹാബലായ സ്വാഹ:
(അർത്ഥം ): സുരപതിയും മഹാബലശാലിയും ദേവരാജാവുമായ വിഷ്ണുവിന് നമസ്കാരം സമര്‍പ്പണം.
ജപഫലം ശക്തി വര്‍ദ്ധന, മനോബല വർദ്ധന
8 ദ്വാദശാക്ഷര ഗോപാലം
ഓം നമോ ഭഗവതേ വാസുദേവായ
(അർത്ഥം ): ഭഗവാനായ ശ്രീ കൃഷ്ണനായി കൊണ്ട് നമസ്കാരം
ജപഫലം ചതുര്‍വിധമായ (ധര്‍മ്മാര്‍ത്ഥ കാമ മോക്ഷ) പുരുഷാര്‍ത്ഥ ലബ്ധി , മോക്ഷ പ്രാപ്തി .
No comments:
Post a Comment