ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2018

ഏകദൈവവിശ്വസം

ഏകദൈവവിശ്വസം

ഭരതീയർ ബഹുദൈവവിശ്വാസികളും ബഹുദൈവാരാധകരും ആണെന്നും.  എന്നാൽ വാസ്തവത്തിൽ ഏകദൈവവിശ്വാസപ്രമാണത്തിൽ അടിയുറച്ചതാണ് ഹൈന്ദവസംസ്കാരം ആ ഒറ്റ പരിപുർണ്ണസത്തയാണ് ബ്രഹ്മം...

"സാധകാനാം ഹിതാർത്ഥായ ബ്രഹ്മണോ രൂപകല്പനാ."

ആളുകൾ ഭിന്ന രുചിക്കാരാണ്. സാധകന്മാരുടെ അഭിരുചിക്കും ഭാവനയ്ക്കും അനുസരിച്ച് ബ്രഹ്മത്തിന് ഭിന്നരൂപഭാവങ്ങൾ  കൽപ്പിച്ചിരിക്കുന്നു. ഇപ്രകാരം വിഭിന്നരുപഭാവവ്യത്യസങ്ങൾ  ഉൾക്കൊണ്ട് സാകാരം പൂണ്ടവയാണ്  വിവിധ ദേവീദേവന്മാർ.

"ഏകം സത് വിപ്രാ ബഹുധാ വദന്തി" -(ശ്രുതി)

ഏകമായ ആ ഒറ്റ സത്തതന്നെയാണ് അനേകവിധത്തിലും സമ്പ്രദായത്തിലും  ആരാധിച്ചു വരുന്നത്.

"ഏകോ ദേവഃ സർവ്വഭൂതേഷു ഗൂഢഃ 
സർവ്വവ്യാപീ സർവ്വഭൂതാന്തരാത്മാ"

ഒരേ ഒരു ദേവൻ മാത്രമാണ് , സർവ്വ വ്യാപിയായി എല്ലാ ജീവജാലങ്ങളിലും ഗുഢഭാവത്തിൽ അന്തരാത്മാവായി പരിലസിക്കുന്ന    ജീവസത്ത. ഇതത്രേ ഭാരതീയവേദാന്തത്തിലെ അദ്വൈതദർശനം.

ഏകമായ സത്ത പ്രധാനമായി അഞ്ചായി പിരിഞ്ഞ് അഞ്ചു സാധനാ വിഭാഗങ്ങളായി പരിണമിച്ചു.  അവ ശൈവം, വൈഷ്ണവം, ശാക്തം, സൗരം, ഗാണപത്യം, എന്നിവയാണ്. വിപുലമായ ആരാധനാക്രമത്തിൽ ക്ഷേത്രങ്ങളെന്നും, ഹ്രസ്വരൂപഭാവത്തിൽ പഞ്ചായതനപൂജ (തേവാരം) എന്നും അറിയപ്പെടുന്നു., ഇതിലെ അഞ്ചുമൂർത്തികളും വലിപ്പചെറുപ്പമഹിമയോ ഒന്നുമില്ലാത്ത സമഗ്രമായ ആരാധനാവിധാനമാണ് തേവാരത്തിൽ..

“‘അദിത്യമംബികാം വിഷ്ണും ഗണനാഥം മഹേശ്വരം
സമ്യഗഭ്യച്ചയോദ്വിപ്രോ ഭൂതമിഛൻ ദിനേ ദിനേ"   

ആദിത്യൻ, അംബിക (ദുർഗ്ഗ), വിഷ്ണു  (സാളഗ്രാമം), ഗണപതി, ശിവൻ (ശിവലിംഗം), എന്നീ ദേവന്മാരെ ഐശ്വര്യകാക്ഷികളായവർ എല്ലാദിവസവും വിധിയാംവണ്ണം ആരാധിക്കണം

" ആദിത്യം ഗണനാഥം ച ദേവീം രുദ്രം ച കേശവം 
പഞ്ചദൈവതമിത്യുക്തം സർവ്വകർമ്മസു പൂജയേൽ."

ആദിത്യൻ, ഗണപതി, ദേവി, ശിവൻ, വിഷ്ണു എന്നിവരെ പഞ്ചമദൈവമെന്ന് അറിയപ്പെടുന്നു. സർവ്വകർമ്മങ്ങളിലും ഇവരെ പൂജിക്കണം. 

"പഞ്ചഭൂതാത്മകം സർവ്വം ചരാചരമിദം ജഗത്."  (ശാരദാതിലകം)

ജഗത്തിലെ സമസ്ത്ചരാചരവസ്തുക്കളും പഞ്ചഭൂതത്മകങ്ങളാണ്. . പഞ്ചഭൂതങ്ങളുടെ സംഘാതമായ പഞ്ചഭൂതങ്ങളുടെ ആധിപത്യം  വഹിക്കുന്ന ദേവന്മാരെ ആരാധിക്കുകവഴി ശരീരസ്വാസ്ഥ്യംവും മനഃശാന്തിയും ഉണ്ടാകുമെന്നും അതിലൂടെ ഐശ്വര്യപൂർണ്ണമായ ജീവിതം നയിക്കാൻ സാധിക്കുമെന്നാണ്.

പഞ്ചഭൂതങ്ങളും അവയുടെ സ്വഭാവവും

പൃഥ്വീഭൂതം  - സപിണ്ഡിതങ്ങളായ വസ്തുക്കൾ

ജലഭൂതം  -  ദ്രവസമാനമായ വസ്തുക്കൾ

അഗ്നിഭൂതം   -  ഊർജ്ജസ്രോതസ്സുകളായവ

വായുഭൂതം  - വായുരൂപത്തിലോ വാതകരൂപത്തിലോ ഉള്ളവ

ആകാശഭൂതം -  പരമാണുഘടനരൂപത്തിലോ ഉള്ളവ

പഞ്ചഭൂതങ്ങളും അധിഷ്ടാനദേവതകളും
ആകാശം  -  സൂര്യൻ  - ശബ്ദതന്മാത്ര

വായു  -  അംബിക(ശക്തി)  -  ശബ്ദ്സ്പ്ർശതന്മാത്ര

അഗ്നി  -  ശിവൻ(രുദ്രൻ)  - ശബ്ദസ്പശരൂപതന്മാത്ര

ജലം  -  വിഷ്ണു (വ്യാപനശീലം)   -   ശബ്ദ്സ്പ്ർശരൂപരസതന്മാത്ര

പൃഥ്വീ   -  ഗണപതി  - ശബ്ദ്സ്പ്ർശരൂപരസഗന്ധതന്മാത്ര.

മറ്റൊരു ഭാവത്തിൽ പറഞ്ഞാൽ
സൂര്യൻ ജീവനെ പ്രതിനിധാനം ചെയ്യുന്നു

"ആദിത്യാന്തർഗ്ഗതം യച്ച ജ്യോതിഷാം  ജ്യോതിരുത്തമം
ഹൃദയേ സർവഭൂതാനാം ജീവഭൂതഃ സ തിഷ്ഠ്തി”

അംബിക - ക്രിയാശക്തിയെ കുറിക്കുന്നു.

വിഷ്ണു - വ്യാപനശീലത്തെയും ബാഹ്യവ്യാപാരത്തേയും കുറിക്കുന്നു.

ഗണപതി -  അതിബൃഹത്തായ ഇച്ഛാശക്തിയെ കുറിക്കുന്നു.

ശിവൻ(രുദ്രൻ) - ആന്തരീക ജ്ഞാനത്തെയും ബുദ്ധിപ്രഭാവത്തെയും കുറിക്കുന്നു.

ഇപ്രകാരം ഈ അഞ്ചു ദേവന്മാർ എല്ലാവരും കൂടി ഒരു വ്യക്തിയുടെ ആന്തരീകവും ബാഹ്യവുമായ സമസ്തവ്യാപരങ്ങളെയും  നിയന്ത്രിക്കുന്നു പരിപോഷിപ്പിക്കുന്നു.                                                        

No comments:

Post a Comment