ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2018

ഇച്ഛ

ഇച്ഛ

എവിടെയാണോ ഭ്രമം ഇല്ലാത്തത് അവിടം അപാരവും അവ്യക്തവുമായ ബ്രഹ്മലോകമാണ്. ഇച്ഛയിൽ നിന്നാണ് ശരീരം ഉണ്ടായത്. ഇച്ഛ തന്നെ മായ ലോകോൽപത്തിക്ക് കാരണവും ഇച്ഛ തന്നെ. ഇച്ഛകളിൽ നിന്നും തീർത്തും വിമുക്തനായവൻ അനന്തവും അസ്സീമവുമായ തത്ത്വത്തിൽ  പ്രവേശിക്കുന്നു. കാമനകളിൽ നിന്നും വിടുതൽ നേടിയ ആത്മനിഷ്ഠനും ആത്മസ്വരൂപനുമായ ഒരാൾക്ക് ഒരിക്കലും വീഴ്ചയുണ്ടാവില്ല അയാൾക്ക് ബ്രഹ്മൈക്യമുണ്ടാകുന്നു.  തുടക്കത്തിൽ ഇച്ഛകൾ അനന്തമായുണ്ടാകുന്നു. സാധനകളിലൂടെ മുന്നേറുന്നതോടെ പരമാത്മാപ്രാപ്തി എന്ന ഒരിച്ഛ മാത്രമവശേഷിക്കുന്നു. ഈ ഇച്ഛയും നിറവേറുന്നതോടെ ഇച്ഛ എന്നൊന്ന് തീർത്തും ഇല്ലാതാവുന്നു. ബ്രഹ്മത്തിനുപരി മറ്റൊരു വസ്തുവുണ്ടെങ്കിൽ അതിനെ ഇച്ഛിക്കാം. എന്നാൽ അങ്ങിനെ ഒന്ന് ഇല്ലല്ലോ.  പിന്നെ എന്ത് ഇച്ഛിക്കാനാണ്. നേടാൻ യോഗ്യമായ ഒരു വസ്തുവും അവശേഷിക്കുന്നില്ലെങ്കിൽ ഇച്ഛ വേരോടെ അറ്റുപോകും.

No comments:

Post a Comment