ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2018

തീർത്ഥാടനം

തീർത്ഥാടനം

ഈശ്വരസാക്ഷത്കാരം അതു മുഖേന കൈവരുന്ന സുഖവും മനഃശാന്തിയും - ഇവ ആഗ്രഹിച്ചാണല്ലോ  നാം ക്ഷേത്രങ്ങളിലും വിവിധ തീർത്ഥാടനകേന്ദ്രങ്ങളിലും പോകുന്നത്. എന്നാൽ എല്ലാ തീർത്ഥാടകർക്കും  ഒരേ അളവിൽ ഈ ഗുണങ്ങൾ ലഭിക്കുന്നുണ്ടോ ??  ഇല്ലെങ്കിൽ എന്താവം അതിനു കാരണം ? ചിന്തനീയമാണ് ഈ ചോദ്യങ്ങൾ...     ഇതിനെ കുറിച്ച്  പാക്കനാരെപ്പറ്റി ഒരു കഥയുണ്ട്.  ഒരിക്കൽ അഗ്നിഹോത്രി പതിവുപോലെ കാശിയാത്രക്ക്  തിരിയ്ക്കുമ്പോൾ സഹോദരനും എന്നാൽ വ്യത്യസ്തകുലത്തിൽ വളർന്നവനുമായ പാക്കനാർ സഹോദരന്റെ കയ്യിൽ ഒരു കയ്പക്ക (പാവയ്ക്ക ) കൊടുത്തിട്ട് , ഇത് അങ്ങ് അവിടെ ഗംഗയിൽ മുക്കിയെടുത്ത് കൊണ്ടുവരണം എന്ന് അഭ്യർത്ഥിച്ചു. ദിവസങ്ങൾക്കു ശേഷം കാശിയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അഗ്നിഹോത്രി ഗംഗയിൽ മുക്കിയെടുത്ത കയ്പക്ക പാക്കനാർക്ക് തിരികെ നൽകി.  ആ കയ്പക്ക രണ്ടാക്കി പൊട്ടിച്ച് ഒരു കഷ്ണം അഗ്നിഹോത്രിക്കു നൽകി അതു കടിച്ചു തിന്നാൽ പാക്കനാർ ആവിശ്യപ്പെട്ടു. ഇത് കയ്പക്കയല്ലേ    എങ്ങനെ പച്ചക്കു തിന്നും??  അഗ്നിഹോത്രി ചോദിച്ചു.       ഗംഗാസ്നാനം കൊണ്ട് നമ്മുടെ എല്ലാ പാപങ്ങളും തീരുമെങ്കിൽ ഗംഗയിൽ മുക്കിയെടുത്ത ഈ  കയ്പക്കയുടെ കയ്പും ഇല്ലാതായിട്ടുണ്ടാവും.    എന്നായിരുന്നു പാക്കനാരുടെ മറുപടി.      കേവലം യാന്ത്രികമായ അനുഷ്ഠാനങ്ങൾ കൊണ്ട് ഫലസിദ്ധിയുണ്ടാവില്ല.  എന്ന തത്ത്വം അഗ്നിഹോത്രിയെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു പാക്കനാർ. ബാഹ്യമായ ആചാരങ്ങളല്ല ആന്തകരികമായ വർത്തനവ്യതിയാങ്ങളാണ് ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്...

No comments:

Post a Comment