ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2018

ആനന്ദനടനം

ആനന്ദനടനം

നടനം അഥവാ നൃത്തം അദ്വൈതമാണ്. കാരണം നൃത്തത്തിൽ നിന്ന് നർത്തകനെ വേർതിരിക്കൻ കഴിയില്ല.  സാധകൻ (ശരീരക്ഷേത്രം) നിശ്ചലമായി ഇരിക്കുന്നുവെങ്കിലും അയാൾ ആനന്ദനടനത്തിലാണ്. ആ നടനം അദൃശ്യമാണ്. കുളത്തിലെ വെള്ളം വറ്റുന്നുണ്ട് .എങ്ങനെയെന്നാൽ  കുളത്തിലെ  നിശ്ചലമായി കിടക്കുന്ന വെള്ളം നീരാവിയായി മുകളിലേക്ക് ഒഴുകുന്നു. ജലം നീരാവിയായി മുകളിലേക്ക് ഒഴുകുന്നത് കാണാൻ കഴിയുന്നില്ല.   നിശ്ചലമായി കിടക്കുന്ന കുളത്തെ മാത്രമേ കാണാൻ കഴിയുകയുള്ളൂ.   കുളത്തിലെ ജലം നീരാവിയായി  അദൃശ്യമായി  നൃത്തം ചെയ്തു കൊണ്ടാണ് മുകളിലേക്ക് ഒഴുകുന്നത്.  ഇതുപോലെയാണ് സാധകൻ നിശ്ചലനായിരിന്നുകൊണ്ട്  ആനന്ദനൃത്തം ചെയ്യുന്നത്.  അതത്രെ ശിവന്റെ ആനന്ദനൃത്തം. താണ്ഡവം  അഥവാ പ്രപഞ്ചനടനം.  പ്രപഞ്ചം നിശ്ചലമായി നിൽക്കുന്നതായി തോന്നുന്നു. എന്നാൽ പ്രപഞ്ചം നടനം അഥവാ നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു.  ഇതു തന്നെയാണ് സാധകൻ ഗാത്രക്ഷേത്രത്തിലൂടെ  നടത്തുന്ന ആനന്ദനടനം.   ഈ ആനന്ദാനുഭവവേളയിൽ ചന്ദ്രമണ്ഡലത്തിൽ നിന്നൊഴുകുന്ന സുധാരസത്താൽ സാധകൻ സംസാരസാഗരം കടന്ന് നിത്യമായ ആനന്ദസാഗരത്തിൽ ആറാടുന്നു. അതാണ് ശിവന്റെ ജടാമകുടത്തിൽ നിന്നുമൊഴുകുന്ന ഗംഗ.  ശരീരമാകുന്ന ക്ഷേത്രത്തിലൂടെ  സംസാരസാഗരം കടന്ന്  നിത്യമായ ആനന്ദസാഗരത്തിൽ ആറാടുന്ന ആനുഭൂതിക മായ അവസ്ഥയെ സാധാരണക്കാർക്ക്  ബോധ്യപ്പെടുത്തികൊടുക്കുവാനും , അവരെ ആ ആനന്ദസാഗരത്തിലേക്ക് ആനയിക്കുവാനും  പ്രതീകാത്മകമായി ഈ ഗാത്രക്ഷേത്രം സമാനമായി  ബാഹ്യക്ഷേത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.

No comments:

Post a Comment