ത്രിമൂര്‍ത്തികള്‍
മൂലപ്രകൃതിയില്നിന്ന്, ബ്രഹ്മസന്നിധാന വിശേഷത്താല് സത്ത്വം രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു വികൃതഗുണങ്ങള് ഉണ്ടായി.അവയില്‍ സത്ത്വം ഉത്തമവും, രജസ്സ് മദ്ധ്യമവും, തമസ്സ് അധമവുമാകുന്നു.
സത്ത്വഗുണത്തിന്റെ നിറം വെളുപ്പും രജോഗുണത്തിന്റേത് ചുമപ്പും തമോഗുണത്തിന്റേതു കറുപ്പുമാണ്.
ഈ മൂന്നുഗുണങ്ങളും ഒന്നായിട്ട് ഒത്തിരുന്നാലും അവയില്‍ ഏതെങ്കിലും ഒന്ന് അധികമായിരിക്കും. ഈ ഗുണങ്ങളെ മുമ്മൂന്ന് (ഒമ്പത്) ഭാഗങ്ങളായി വിഭജിക്കാം.
1. അവ, സത്ത്വത്തില് സത്ത്വം
2. സത്ത്വത്തില് രജസ്സ്
3. സത്ത്വത്തില് തമസ്സ്
4. രജസ്സില് സത്ത്വം
5. രജസ്സില് രജസ്സ്
6. രജസ്സില് തമസ്സ്
7. തമസ്സില് സത്ത്വം
8. തമസ്സില് രജസ്സ്
9. തമസ്സില് തമസ്സ്
എന്നു വ്യവഹരിക്കപ്പെടുന്നു.
സത്ത്വഗുണത്തിന്റെ സമഷ്ടിഭാവത്തെ മായയെന്നും
രജോഗുണത്തിന്റെ സമഷ്ടിഭാവത്തെ അവിദ്യയെന്നും
തമോഗുണത്തിന്റെ സമഷ്ടിഭാവത്തെ താമസി എന്നും പറഞ്ഞു വരുന്നു.
അവയില്‍ സത്ത്വത്തില് സത്ത്വം പ്രധാനമാകുമ്പോള് അതില്‍ പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ രക്ഷിക്കഹേതുവായിട്ട് വിഷ്ണുവെന്നും,
സത്ത്വത്തില്രജസ്സ് പ്രധാനമാകുമ്പോള് അതില്‍ പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സൃഷ്ടിക്കഹേതുവായിട്ട് ബ്രഹ്മാവെന്നും,
സത്ത്വത്തില് തമസ്സ് പ്രാധാനമാകുമ്പോള് അതില്‍ പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സംഹരിക്കഹേതുവായിട്ട് രുദ്രനെന്നും പേരുകള്‍ പറയപ്പെടുന്നു. ,
‘രജസ്സില് സത്ത്വത്തില് നിന്നു തത്ത്വജ്ഞാനികള്‍ രജസ്സില് രജസ്സില് നിന്ന്കര്മ്മനിഷ്ഠന്മാര്,
രജസ്സില് തമസ്സില് നിന്ന് ആലസ്യം, നിദ്ര, മയക്കം, ഇവയോടുകൂടിയ മന്ദന്മാര് ഇങ്ങനെ മൂന്നു വക ജീവന്മാരും ‘
തമസ്സില് സത്ത്വത്തില് നിന്ന് അന്തഃകരണങ്ങള്, ജ്ഞാനേന്ദ്രിയങ്ങള്‍ ഇവയും
തമസ്സില് രജസ്സില്നിന്ന് പ്രണാദിവായുക്കള്, കര്മ്മേന്ദ്രിയങ്ങള് ഇവയും
തമസ്സില് തമസ്സില്നിന്ന് ആകാശാദിപഞ്ചമഹാഭൂതങ്ങളും ഉണ്ടായി
No comments:
Post a Comment