മകം ജന്മ നക്ഷത്ര ചിന്ത
അറിവുള്ളവരായും ധനവും സൗന്ദര്യവുമുള്ളവരായും പ്രശംസിക്കപ്പെടുന്നവരായും ശത്രുക്കളും അസൂയക്കാരും ഉള്ളവരായും പിതൃഭക്തരായും ആരോടും സ്നേഹമുള്ളവരായും പ്രസന്നരായും ഭവിക്കും. ഗുരുഭക്തരായ ഇവർ സ്വയം യത്നിച്ച് ഉയർന്ന പദവിയിലെത്തിച്ചേരും. സാന്ദർഭികമായി പെരുമാറാനും അവസരങ്ങൾ കണ്ടെത്താനും ഇവർക്ക് കഴിയും. ഇവർ കുടുംബത്തിലുള്ളവരെ സഹായിക്കുമെങ്കിലും തിരിച്ച് സഹായം കിട്ടാൻ പ്രയാസമായിരിക്കും. സ്ത്രീകൾ ധാർമ്മികകാര്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ കാര്യപ്രാപ്തിയോടെ പ്രവർത്തിക്കുന്നവരായിരിക്കും. ഗുരുജനങ്ങളെയും ഭർത്താവിനെയും അനുസരിക്കുന്ന ഇവർ യാഗാദി കർമ്മങ്ങൾ ചെയ്യാൻ ഉത്സുകരായിരിക്കും.
മകം ജന്മനക്ഷത്ര ചിന്ത
ഗോത്രം - അംഗിര
മൃഗം - എലി
വൃക്ഷം - പേരാൽ
ഗണം - അസുരൻ
യോനി - പുരുഷൻ
പക്ഷി - ചകോരം
പഞ്ചഭൂതം - ജലം
നക്ഷത്ര ദേവത - പിതൃക്കൾ
നക്ഷത്രരൂപം - വീട്
നക്ഷത്ര അധിപൻ - കേതു
രാശി' - ചിങ്ങം
രാശ്യാധിപൻ - സൂര്യൻ
രത്നം - വൈഡൂര്യം (Cats Eye)
നാമ നക്ഷത്രം :-
ആദ്യ പാദം - മ
രണ്ടാം പാദം - മി
മൂന്നാം പാദം - മു
നാലാംവാദം - മേ
ജപിക്കേണ്ട മന്ത്രം :-
ഓം പിതൃഭ്യോ നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment