അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നവർ ബുദ്ധിയും ധൈര്യവും ഉള്ളവരായും സുന്ദരരായും എല്ലാവർക്കും പ്രിയരായും അമ്മയ്ക്ക് ആൺമക്കളിൽ മൂത്തവനായും വിദ്യയെ അറിയുന്നവനായും ഭവിക്കും. ആരേയും വശീകരിക്കുന്ന ശരീരപ്രകൃതിയും അലങ്കാരങ്ങളോടുള്ള ആഭിമുഖ്യവും ഇവരെ ശ്രദ്ധേയരാക്കുന്നു. ഭാവനാ ശാലിത്വത്തേക്കാളേറെ യുക്തി ചിന്തയുള്ളതു കൊണ്ടാകും ഇക്കൂട്ടർ കലാരംഗത്ത് ഉറച്ച് നിൽക്കുന്നതായി കാണാറില്ല. പ്രേമകാര്യങ്ങളിൽ ചാഞ്ചല്യം കാണിക്കുന്ന ഇവർ വിജ്ഞ്ഞ്ഞാന സമ്പാദനത്തിന് മുൻഗണന നൽകും. സേവനശീലം ഇവരിൽ പ്രത്യക്ഷമായിരിക്കും. സ്ത്രീകൾക്ക് സൗന്ദര്യം, പുത്രസമ്പത്ത്, സുഖം, ശുചിത്വം തുടങ്ങിയവയാൽ അനുഗൃഹീതരായിരിക്കും
അശ്വതി ജന്മ നക്ഷത്ര ചിന്ത :-
ഗോത്രം - മരീചി
മൃഗം - കുതിര
വൃക്ഷം - കാഞ്ഞിരം
ഗണം - ദേവൻ
യോനി - പുരുഷൻ
പക്ഷി - പുള്ള്
പഞ്ചഭൂതം - ഭൂമി
നക്ഷത്ര ദേവത -അശ്വിനി ദേവകൾ
നക്ഷത്രരൂപം - അശ്വ മുഖം
നക്ഷത്രാധിപൻ - കേതു
രാശി - മേടം
രാശ്യാധിപൻ - കുജൻ
രത്നം - വൈഡൂര്യം ( catseye )
നാമ നക്ഷത്രം :-
ആദ്യ പാദം - ചു
രണ്ടാം പാദം - ചേ
മൂന്നാം പാദം - ചോ
നാലാം പാദം - ല
ജപിക്കേണ്ട മന്ത്രം :-
ഓം അശ്വിനികുമാരാഭ്യാം നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment