തിരുവാതിരയിൽ ജനിക്കുന്നവർ ഗർവ്വുള്ളവരും പരോപകാരം ചെയ്യുന്നവരും ഉപകാരസ്മരണ ഇല്ലാത്തവരും അസൂയയുള്ളവരും ദീർഘായുസ്സ് ഉള്ളവരും ആയിരിക്കും. പലപ്പോഴും ദുർവാശി പ്രകടിപ്പിക്കുന്ന ഇവർ മറ്റുള്ളവരിൽ മതിപ്പ് ഉളവാക്കുന്ന സംഭാഷണസാമർത്ഥ്യം കാണിക്കും. പ്രേമകാര്യങ്ങളിൽ ഇവർ ചഞ്ചലത പ്രദർശിപ്പിക്കും. ഈ നക്ഷത്രക്കാരിൽ പലർക്കും അസാധാരണമായ ഓർമ്മശക്തി കണ്ടുവരുന്നു.ആരെങ്കിലും പ്രോത്സാഹിപ്പിക്കാനുണ്ടെങ്കിൽ ഇവർ ഉയർന്ന നിലയിലെത്തും. കാര്യങ്ങളുടെ ഉള്ളുകള്ളികൾ കാണുന്നതിൽ ഇവർക്ക് കഴിവ് കൂടും. സ്ത്രീകൾക്ക് മറ്റുള്ളവരുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കാൻ മിടുക്ക് കൂടും. പലരുടെയും വൈവാഹികജീവിതം സുഖം കുറഞ്ഞതായി കാണപ്പെടുന്നു.
തിരുവാതിര ജന്മ നക്ഷത്ര ചിന്ത:
ഗോത്രം - പുലഹ
മൃഗം - ശ്വാവ്
വൃക്ഷം - കരിമരം
ഗണം - മനുഷ്യൻ
യോനി - സ്ത്രീ
പക്ഷി - ചകോരം
പഞ്ചഭൂതം - ജലം
നക്ഷത്ര ദേവത - ശിവൻ
നക്ഷത്രരൂപം - മണി
നക്ഷത്രാധിപൻ - രാഹു
രാശി - മിഥുനം
രാശ്യാധിപൻ - ബുധൻ
രത്നം - ഗോമേദകം ( Hessonite )
നാമ നക്ഷത്രം :-
ആദ്യ പാദം - കു
രണ്ടാം പാദം - ഖ
മൂന്നാം പാദം - ങ
നാലാം പാദം -ഛ
ജപിക്കേണ്ട മന്ത്രം :-
ഓം രുദ്രായ നമഃ / ഓം നമഃശിവായ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment