ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 August 2021

നവദുർഗ്ഗ സ്തുതി

നവദുർഗ്ഗ സ്തുതി

1..വാഞ്ഛിതാര്‍ത്ഥപ്രദേ ദേവീ
ശൈലപുത്രീ നമോസ്തുതേ

2..അക്ഷമാല ധരിച്ചീടും
ബ്രഹ്മചാരിണി തേ നമഃ

3..ചന്ദ്രക്കല ധരിക്കുന്ന
ചന്ദ്രഘണ്ടേ! നമിപ്പു ഞാന്‍

4..പ്രപഞ്ചം തീര്‍ത്തതാം ദേവീ
കൂശ്മാണ്ഡേ! ഞാന്‍ നമിച്ചിടാം

5..ദുഃഖമൊക്കെയകറ്റീടാന്‍
സ്കന്ദമാതാവിനും തഥാ

6..സിംഹവാഹിനിയാം ദേവീ
കാത്യായിനിക്ക് വന്ദനം

7..ഭീതി മാറ്റിടുവാനെന്നും
കാളരാത്രീ! നമിപ്പു ഞാന്‍

8..ശാന്തി വന്നിടുവാന്‍ ദേവീ
മഹാഗൌരി തുണയ്ക്കണേ

9..മുക്തിയും സിദ്ധിയും നല്കും
ഭക്തി കൈവന്നിടാന്‍ സദാ
സിദ്ധിദേവീ തവ തൃപ്പാദേ
ഞാനിതാ പ്രണമിച്ചിടാം..

"ആയുര്‍ ദേഹി ധനം ദേഹി വിദ്യാം ദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരി"
   

No comments:

Post a Comment