ശനിദോഷം
ശനി രുദ്രദേവതയെ പ്രതിനിധികരിക്കുന്ന ദേവനാണ്. ശനി, രഹസ്യ സ്വഭാവ സവിശേഷ തയുള്ള ദേവനുമാണ്. ശനിയുടെ മുന്നിൽ, ഒന്നും മറച്ചു വയ്ക്കാനാവില്ല.
ശനിപ്പിഴയും ശനിദശയും ഒന്നല്ല. രണ്ടും രണ്ടവസ്ഥയാണ്. ശനിപ്പിഴ താൽക്കാലികമാണ്. എന്നാൽ, ശനിദശ എന്നത് ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്. അത് 19 കൊല്ലം വരും.
നിഷ്പക്ഷമായി നീതി നിർവ്വഹണവും, ഭക്തജന രക്ഷയും ശനീശ്വരൻ നടത്തുമെന്നാണ് വിശ്വാസം. സന്മാർഗത്തിൽ പ്രവർത്തിക്കു ന്നവരെയും, സത്യ നിർവ്വഹണം നടത്തുന്ന വരെയും, ശനി കഷ്ടപ്പെടുത്തില്ല.
മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ശനി ദശയിലുണ്ടാകുന്ന അനുഭവങ്ങൾ. ഈ ജന്മത്തിൽ, പുണ്യ പ്രവർത്തികൾ ചെയ്യുകയും, വ്യാഴത്തിന്റെ ആനുകൂല്യമോ ദൃഷ്ടിയോ പോലുള്ള ദൈവാധീനം ഉണ്ടാവുകയോ ചെയ്താൽ, ശനിദശയുടെ കാഠിന്യം കുറയുമെന്നാണ് വിശ്വാസം.
ശനിദോഷപരിഹാരങ്ങൾ ചെയ്തു ശനിദശാകാലത്ത് ഉണ്ടാകുന്ന കഷ്ടതകൾ കുറെയൊക്കെ അകറ്റി നിർത്താൻ സാധിക്കും...
ശനിദോഷമുള്ളപ്പോൾ, ശനിദോഷ ശാന്തിക്കായി ഹോമവും പൂജയും നടത്തുന്നത്, കൂടുതൽ പ്രയോജനം ചെയ്യും. ശനിയാഴ്ചകളിലോ, പക്കപ്പിറന്നാൾ തോറുമോ ആയാണ്, ശനീശ്വര പൂജ നടത്തേണ്ടത്. ശാസ്താവിനു നീരാഞ്ജനവും, എള്ള് പായസവും, അതുപോലെ ശനി ഭഗവാന് ശനീശ്വര പൂജയും, ശനീശ്വര ഹോമവുമാണ് നടത്തേണ്ടത്.
ശനീശ്വര മന്ത്രം ജപിക്കുന്നതും, ശനിയാഴ്ച വ്രതം നോൽക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
നവഗ്രഹ പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങളിൽ, ശനിക്കു വേണ്ടിയുള്ള പൂജ, ശാസ്താവിനോ പരമശിവനോ ആണ് ചെയ്യേണ്ടത്. അയ്യപ്പന് നെയ്യഭിഷേകം നടത്തുന്നതും, ശാസ്താ ദർശനം നടത്തുന്നതു മെല്ലാം, ശനിദോഷം കുറയ്ക്കും.
ആത്മാർത്ഥമായി വിളിച്ചു പ്രാർത്ഥിച്ചാൽ, ശനീശ്വരന്റെ സംരക്ഷണം ഉറപ്പാണ്. ഇഷ്ട ഭാവത്തിലാണെങ്കിൽ, ധാരാളം ഗുണങ്ങൾ നൽകുന്ന ഗ്രഹമാണ് ശനി. ശനിയാഴ്ച ദിവസം കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച്, കാക്കയ്ക്ക് എള്ളും, പച്ചരിയും കൊടുക്കുന്നത് നല്ലതാണ്. പാവപ്പെട്ടവർക്ക് ആഹാരവും, കറുപ്പോ നീലയോ നിറത്തിലുള്ള വസ്ത്രം ദാനം ചെയ്യുന്നതും, ഉത്തമം.
ശനി പ്രാർത്ഥനയിൽ ഭഗവാനോട് രക്ഷിക്കണേ എന്ന് പറയാൻ പാടില്ല .പകരം ശനിദോഷം അകറ്റി നൽകണമേ എന്നാണ് പ്രാർത്ഥിക്കേണ്ടത് എന്ന് പ്രതേകം ഓർമ്മിപ്പിക്കുന്നു.
ശനിദോഷമകറ്റാൻ, പുരുഷന്മാർ വലതു കൈയുടെ നടുവിരലിലും, സ്ത്രീകൾ ഇടതു കൈയുടെ നടുവിരലിലും, ഇന്ദ്രനീലക്കല്ല് പതിപ്പിച്ച മോതിരം ധരിക്കുന്നതും, നല്ലതാണ്.
ശനിദോഷപരിഹാരത്തിന് ശനിമന്ത്രം, ശനിഗായത്രി എന്നിവ ജപിക്കാം. ശനി ദശാകാലത്ത്, നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. നീലത്താമര, നീല ശംഖുപുഷ്പം, എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കുക, ശാസ്താവിന് എള്ള് പായസം, എന്നിവ നടത്തുന്നത് ഉത്തമം.
ശനിദോഷം ലഘൂകരിക്കാൻ, ശിവനെ വില്വപത്രങ്ങളാൽ (കൂവളത്തില) പൂജിക്കുന്നതും, ശനീശ്വര ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന്, ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം. നവഗ്രഹമുള്ള ക്ഷേത്രം ശാസ്താ ക്ഷേത്രം ഇവിടെയെല്ലാം പോകുമ്പോൾ, ശനീശ്വരന് നിറദീപം, എള്ള് പായസം, നെയ്യ് വിളക്ക്, ശനീശ്വരപൂജ, എള്ളും കറുത്ത വസ്ത്രം ഇവ സമർപ്പിക്കുന്നതും ഉത്തമം
ശനി മന്ത്രം
1) ഓം പ്രാം പ്രീം പ്രൗം സ ശനീശരായ നമ:
2) ഓം ഐം ഹ്രീം ശ്രീം ശനൈശ്വരായ നമഃ
ശനി ഗായത്രി മന്ത്രം
1) ഓം ശനീശരായ വിദ്മഹേ
ഛായാപുത്രായ ധീമഹീ
തന്നോ മന്ദ: പ്രചോദയാത്
2) കാകദ്ധ്വജായ വിദ്‌മഹേ
ഖഡ്‌ഗഹസ്‌തായ ധീമഹീ
തന്നോ മന്ദപ്രചോദയാത്
ശനി സ്തോത്രം
അസ്യശ്രീ ശനീശ്വര സ്‌തോത്ര മഹാമന്ത്രസ്യ കശ്യപ ഋഷി അനുഷ്‌ടുപ്‌ഛന്ദഃ ശനീശ്വരോ ദേവതാ.
"നീലാഞ്ജന സമാഭാസം
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം"
ശനി പീഡാഹര സ്തോത്രം
സൂര്യപുത്രോ ദീര്‍ഘദേഹോ
വിശാലാക്ഷ: ശിവപ്രിയ:
ദീര്‍ഘചാര പ്രസന്നാത്മ
പീഡാം ഹരതു മേ ശനി
ശനീശ്വര ശ്ലോകം
കോണസ്ഥേ പിംഗളോ ബഭ്രുഃ
കൃഷ്ണോ രൌദ്രോ അന്തകായമഃ
സൌരിഃ ശനൈശ്ചരോ മന്ദഃ
പിപ്പലാദേന സംസ്തുതഃ
ശനീശ്വരശാന്തി മന്ത്രം
ഓം ശന്നോ ദേവീരഭിഷ്ടയ ആപോഭവന്തു പീതയേ
ശം യോരഭി സ്രവന്തു ന:
പ്രജാപതേ ന ത്വദേതാന്യന്യോ
വിശ്വാ ജാതാനി പരി താ ബഭൂവ
യത്കാമാസ്‌തേ ജൂഹുമസ്തന്നോ അസ്തു
വയം സ്യാമ പതയോ രയീണാം
ഇമം യമ പ്രസ്തരമാ ഹി സീദാ
ങ്ങ്ഗിരോഭി: പിതൃഭിസ്സംവിദാന:
ആ ത്വാ മന്ത്രാ: കവിശാസ്താ വഹ
ന്ത്വേനാ രാജന്‍ ഹവിഷാ മാദയസ്വ
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ശനൈശ്ചരായ നമ: യമായ നമ:
No comments:
Post a Comment