ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 August 2021

കൃഷ്ണ വന്ദനം

കൃഷ്ണ വന്ദനം

കൃഷ്ണ കൃഷ്ണ  മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ..

അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിതാനാന്ദ നാരായണാ ഹരേ..

ഉച്ചരിക്കായ്  വരേണം  നിൻ  നാമങ്ങൾ
വിശ്വനായകാ  വിഷ്ണോ  നമോസ്തുതേ

ഗുരുനാഥൻ തുണ  ചെയ്തിടും സന്തതം 
തിരുനാമങ്ങൾ  നാവിൻമേലെപ്പോഴും..

പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ.

ഇന്നലെയോളമെന്തെന്നറിയീല..
ഇനി നാളെയുമെന്തെന്നറിയീല..

ഇന്നീക്കണ്ട തടിക്കു വിനാശവും
ഇന്ന നേരമെന്നേതുമറിയില്ല..

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ.
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ..

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ

മാളിക മുകളേറിയ മന്നന്റെ
തോളിൽ  മാറാപ്പു കേറ്റുന്നതും ഭവാൻ

കണ്ടാലൊട്ടറിയുന്നു ചിലരിതു
കൊണ്ടാലും തിരിയാ ചിലർക്കേതുമേ..

കണ്ടതൊന്നുമേ സത്യമല്ലെന്നതും
മുൻപേ കണ്ടങ്ങറിയുന്നതു ചിലർ

നമ്മെയൊക്കെയും ബന്ധിച്ച സാധനം
കർമ്മമെന്നറിയേണ്ടതു മുൻപിനാൽ..

ഉന്നമിക്കേണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതി സ്വരൂപമായ്‌

കാലമിന്നു കലിയുഗമല്ലയോ
ഭാരതമീ പ്രദേശവുമല്ലയോ..

കൂടിയല്ലാ പിറക്കുന്ന നേരത്ത്
കൂടിയല്ലാ മരിക്കുന്ന നേരത്ത്

മദ്ധ്യേ ഇങ്ങനെ  കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന്  നാം വൃഥാ..

കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ..

അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിതാനന്ദ നാരായണാ ഹരേ.. !!

No comments:

Post a Comment