ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2020

ഭദ്രകാളി പത്ത്

ഭദ്രകാളി പത്ത്

കണ്ഠേകാളി!മഹാകാളി!
കാളനീരദവർണ്ണിനി!
കാളകണ്ഠാത്മജാതേ!ശ്രീ
ഭദ്രകാളി നമോസ്തുതേ

ദാരുകാദി മഹാദുഷ്ട-
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ!ശ്രീ
ഭദ്രകാളീ നമോസ്തുതേ

ചരാചരജഗന്നാഥേ!
ചന്ദ്ര,സൂര്യാഗ്നിലോചനേ!ചാമുണ്ഡേ!
ചണ്ഡമുണ്ഡേ!ശ്രീ
ഭദ്രകാളീ നമോസ്തുതേ

മഹൈശ്വരപ്രദേ!ദേവീ!
മഹാത്രിപുരസുന്ദരി!
മഹാവീര്യേ!മഹേശീ!ശ്രീ
ഭദ്രകാളീ!നമോസ്തുതേ!

സർവ്വവ്യാധിപ്രശമനി!
സർവ്വമൃത്യുനിവാരിണി!
സർവ്വമന്ത്രസ്വരൂപേ!ശ്രീ
ഭദ്രകാളി നമോസ്തുതേ!

പുരുഷാർത്ഥപ്രദേ!ദേവീ!
പുണ്യാപുണ്യഫലപ്രദേ!
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ!

ഭദ്രമൂർത്തേ!ഭഗാരാദ്ധ്യേ!
ഭക്തസൗഭാഗ്യദായികേ!
ഭവസങ്കടനാശേ!ശ്രീ
ഭദ്രകാളീ നമോസ്തുതേ!

നിസ്തുലേ!നിഷ്ക്കളേ!നിത്യേ
നിരപായേ!നിരാമയേ!
നിത്യശുദ്ധേ!നിർമ്മലേ!ശ്രീ
ഭദ്രകാളീ നമോസ്തുതേ!

പഞ്ചമി!പഞ്ചഭൂതേശി!
പഞ്ചസംഖ്യോപചാരിണി!
പഞ്ചാശൽ പീഠരൂപേ!
ശ്രീ ഭദ്രകാളി നമോസ്തുതേ!

കന്മഷാരണ്യദാവാഗ്നേ!
ചിന്മയേ!സന്മയേ!ശിവേ!
പത്മനാഭാഭിവന്ദ്യേ!ശ്രീ
ഭദ്രകാളീ നമോസ്തുതേ!
ശ്രീ ഭദ്രകാള്യൈ നമഃ

ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപോൽജവം
ഓതുവോർക്കും
ശ്രവിപ്പോർക്കും
പ്രാപ്തമാം സർവ മംഗളം.

വിവരണം

എത്ര കടുത്ത ആപത്തും ഭയവും ദുരിതവും അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഭഭ്രകാളിപ്പത്തെന്നറിയപ്പെടുന്ന സ്തോത്രം.കഠിനമായ രോഗം ദാരിദ്ര്യം മൃത്യുഭയം,കുടുംബ ദോഷം തുടങ്ങി എത്രവലിയ ദുരിതം അനുഭവപ്പെടുന്നവർക്കും രക്ഷ നൽകുന്ന സ്തോത്രമാണിത്.പേര് സൂചിപ്പിക്കും പോലെ പത്ത് ശ്ളോകങ്ങൾ ഉള്ള ഭദ്രകാളീസ്തോത്രമാണിത്.പതിവായി ജപിക്കുക വീട്ടിൽ വച്ച് ജപിക്കുന്നവർ കുളിച്ച് ദേഹശുദ്ധിയോടെ നെയ്വിളക്കോ നിലവിളക്കോ കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായി ഇരുന്നു ജപിക്കുക.കാളീക്ഷേത്രനടയിൽ നിന്ന് ജപിക്കുന്നതാണ് ഉത്തമം.

2 comments:

  1. Pls put the lyrics of Bhadrakali Pathu in sanskrit, unable to read in malayalam

    ReplyDelete
  2. എത്ര തവണ ചൊല്ലണം ഭദ്ര കാളി പത്തു

    ReplyDelete