പ്രത്യംഗരി ദേവി
അനന്തമായ ഈശ്വരോർജ്ജം വൈവിദ്ധ്യമാർന്ന ഭാവങ്ങളിലൂടെ വ്യത്യസ്തരൂപങ്ങൾ എടുക്കുന്നു. ജ്വലിക്കുന്ന ഉഗ്രരൂപത്തിൽ ദേവീഭാവം പ്രത്യംഗിരയായി മാറുന്നു.
സിംഹത്തിന്റെ തലയും സ്ത്രീയുടെ ഉടലും ചേർന്ന പ്രത്യംഗിരാരൂപത്തിൽ ശിവശക്തിഭാവങ്ങൾ രണ്ടും ഒരുപോലെ കൂടിച്ചേരുന്നുണ്ട്. ധർമ്മത്തിന്റേയും സത്യത്തിന്റെയും നീതിയുടെയും മൂർത്തിമദ്ഭാവമാണ് പ്രത്യംഗിര മാതാ. നല്ല ഉദ്ദേശശുദ്ധയോടുകൂടി ധർമ്മപാതയിൽ പോകുന്ന ഉപാസകന്റെ ദോഷകർമ്മങ്ങൾ നശിപ്പിക്കപ്പെടും. നല്ല ഉദ്ദേശത്തോടെ എന്ത് ആഗ്രഹിച്ചാലും ദേവി അതിനെ സാധിച്ചുതരും. ഒരാളുടെ ചീത്ത ഊർജ്ജം ശുദ്ധീകരിച്ച് അയാളെ പവിത്രമാക്കാൻ പ്രത്യംഗിരാ ഉപാസനക്ക് കഴിയും. ദേവിയുടെ കൃപകൊണ്ട് ഒരു സാധാരണ നല്ല ഭക്തൻ വിശുദ്ധാത്മാവായിത്തീരുന്നു. പ്രത്യംഗിരാ ഊർജ്ജം നമ്മിൽ സ്വീകരിക്കാൻ ആദ്യം അതിന്റെ സ്വഭാവം അറിയണം. ദേവീശക്തിയുടെ ഉള്ളിൽ വളരെ അഗാധമായ ഒരു തലത്തിൽ നിന്നാണ് പ്രത്യംഗിരാ എന്ന ഊർജ്ജം പ്രവഹിക്കുന്നത്. മാതൃവാൽസല്യത്തിന്റെ ചൂടല്ലാതെ മറ്റൊന്നും അവിടെ ഇല്ല. ഭയം, വേദന, നഷ്ടം, ആവശ്യം, കാലം, ദേശം ഒന്നും അവിടെ ഇല്ല. ആശാപാശങ്ങൾ ഇല്ലാത്ത ആനന്ദം നിറഞ്ഞ ഊർജ്ജം ആണ് പ്രത്യംഗിരാ. ബന്ധം ആണ് ദുഃഖത്തെ ഉണ്ടാക്കുന്നത്. ദേവിയെ ധ്യാനിക്കുക, ദേവിയുടെ കൃപ നേടുക..അപ്പോൾ ബന്ധം ത്യജിക്കപ്പെടും..അപ്പോൾ നാം ആനന്ദം മാത്രമുള്ള ആ ഊർജ്ജമാവും . ഈ ഊർജ്ജം എപ്പോഴും ഉണ്ടായിരുന്നു ..ദേവി നമ്മളെ അനുഗ്രഹിക്കാൻ സദാ ഒരുങ്ങി ഇരിക്കുകയാണ്. കരുണയുടെ സമുദ്രമാണ് പ്രത്യംഗിരാ ദേവി. ദേവിയെ "അഥർവണഭദ്രകാളി" എന്നും വിളിക്കുന്നു. ഭദ്ര എന്നാൽ മംഗളകരം എന്നാണ് അർത്ഥം. ആത്മജ്ഞാനം നൽകി മോക്ഷം കൈവരുത്തുന്നവളാണ് പ്രത്യംഗിര മാതാ..
ആത്മാർത്ഥ ഭക്തി ഉള്ളിടത്ത് ദേവി പ്രകടമാകും. അങ്ങിനെയുള്ള ഭക്തരുടെ വാസനകളെ നശിപ്പിച്ച് അവരെ ജനനമരണ ചക്രത്തിൽ നിന്ന് രക്ഷിക്കുന്നു.
പ്രത്യം ഗിരാ ഉപാസന, സേവാ, സാധാരണ തലത്തിൽ നിന്നും ഒരു പാട് വ്യത്യാസം കാണിക്കുന്നു..
ജീവിതത്തിൽ നിഷ്ഠകളും ചിട്ടകളും കൂടുതലായി പാലിക്കേണ്ടതുണ്ട്... പ്രത്യം ഗിരാ സേവക്കാരന് ഭൂമിയിൽ നഗ്നനേത്രങ്ങൾ ക്കൊണ്ട് ദർശിക്കാനാകാത്ത സർവ്വ ശക്തികളേയും മനക്കണ്ണാൽ തെളിയിക്കുന്നു.. പ്രത്യംഗിരാ മന്ത്ര സേവക്കാരന്റെ മനക്കണ്ണിൽ തെളിയാത്ത പ്രശ്നങ്ങളില്ല. അഥർവ്വോക്തമായ ദേവത ആയത് കൊണ്ടാണ് മാന്ത്രികൻമാരും. പ്രത്യംഗി രാ സേവക്കാരും. ഭക്തരിൽ കരുണാമയിയായ 'അമ്മയെ അഥർവ്വണ ഭദ്രകാളി എന്നു പറയുന്നത്.
പ്രത്യം ഗിരാ മാതാ ഭക്തർക്കെന്നും കരുണാമയിയാണ്. ഭക്തരുടെ നേർക്ക് അസ്ത്രങ്ങൾ തൊടുത്ത് വിടുന്ന ശത്രുക്കളെ അമ്മ നിഷ്പ്രഭരാക്കുന്നു. മഹാ പ്രത്യം ഗിരാ മാതാ ദേവൻമാർ പോലും ഭയക്കുന്ന രീതിയിൽ പ്രത്യക്ഷമായി ശത്രുക്കളെ നിഗ്രഹിക്കുന്നു ശത്രുക്കളുടെ തലമുറയെ പോലും നാമവശേഷമാക്കാൻ കഴിയുന്ന ദേവതയാണ് പ്രത്യം ഗിരാ മാതാ
വിശ്വസിക്കുന്നവർക്ക് പ്രത്യംഗിരാ അമ്മയാണ്
ശത്രുക്കൾക്ക് ഭയങ്കരിയാണ്. ഘോര രൂപിണിയാണ്
പ്രത്യംഗിരാ മന്ത്രം ദുർമന്ത്രവാദത്തിൽ നിന്നും ബാധോപദ്രവത്തിൽ നിന്നും രക്ഷിക്കുന്നു. കടങ്ങളിൽ നിന്ന് മോചനം തരുന്നു. കർമ്മദോഷങ്ങളും തടസ്സങ്ങളും ഇല്ലാതാക്കുന്നു.. അമ്മയുടെ മുന്നിൽ തീരാത്ത സമസ്യകളില്ല. ഒഴിയാത്ത വ്യാധികളില്ല ബാധകളില്ല
No comments:
Post a Comment