ഗർഭരക്ഷാ മന്ത്രം
പണ്ട് വീടുകളിൽ ഗർഭിണികൾ ഉണ്ടെങ്കിൽ അവരും , പൂജാമുറിയിൽ മറ്റുള്ളവരും ചൊല്ലുമായിരുന്നത്രെ ഇതുപോലുള്ള ആശ്രയ മന്ത്രങ്ങൾ. കാലക്രമേണ ആ പതിവുകൾ ഇല്ലാതായി. ഗർഭിണി ആണെന്ന സംശയം confirm ചെയ്യാൻ Dr. കാണുന്ന അന്ന് മുതൽ മരുന്നുകളെയാണ് രക്ഷിക്കാൻ ആശ്രയിച്ചിരുന്നത്.
ഈ മന്ത്രം വഴി ഗർഭസ്ഥ ശിശുവിന്റെ ഓരോ അംഗവും കവചം തീർത്ത് രക്ഷിക്കാൻ മുപ്പത്തിമുക്കോടി ദേവതകളോടും പ്രത്യേകിച്ച് സപ്ത മാതാക്കളോടും അപേക്ഷിക്കുന്നത് അന്ന് ഇന്നത്തെപ്പോലെ ആശുപത്രിയൊ, ഡോക്ടർമാരൊ, മരുന്നൊ ഇല്ലാത്തത് കൊണ്ട് മാത്രമല്ല; മറിച്ച് ഗർഭത്തിൽ വച്ചുതന്നെ സപ്തമാതാക്കളാലും മറ്റു ദേവതകളാലും പരിരക്ഷിക്കപ്പെട്ട ശിശു ഒരു വിഷ്ണുരാതൻ അഥവാ പരീക്ഷിത്ത് തന്നെ ആവുമല്ലൊ എന്നത് കൊണ്ടും കൂടിയായിരുന്നു. തങ്ങളുടെ കുഞ്ഞുങ്ങൾ പരീക്ഷിത്തിനെ പോലെ ആകണം എന്നായിരുന്നു അന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നത് എന്നർഥം.
ഇതുപോലെ നാം ഇന്ന് മറന്നുപോയതും കൈവിട്ടതുമായ പല അനുഷ്ഠാനങ്ങളും, ആചാരങ്ങളും, ഉപാസനകളും ഒക്കെ ആണ് നമ്മുടെ രക്ഷക്കായി പണ്ട് നാം ആശ്രയിച്ചിരുന്നത്.
ഇപ്പോൾ വേദധാരയിൽ നിന്ന് ലഭിച്ചതാണ് ഈ മന്ത്രം. അവർ വരുംതലമുറക്കായി ഇതെല്ലാം പൊന്ന് പോലെ കാത്ത് സൂക്ഷിക്കുന്നു. Promulgate ചെയ്യുന്നു. ലോകരക്ഷക്കായി, ശാന്തിയും സമാധാനത്തിനുമായി യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നു. വേദ വിദ്യാഭ്യാസവും, തുടർ വിദ്യാഭ്യാസവും നടത്തുന്നു. ക്ഷേത്രസംരക്ഷണം, പുനരുദ്ധാരണം, അനാഥാലയങ്ങൾ ആശ്രമങ്ങൾ തുടങ്ങി അനേകം സത് പ്രവർത്തനങ്ങൾ നിശബ്ദമായി ചെയ്തുകൊണ്ടിരിക്കുന്നു.
No comments:
Post a Comment