ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 November 2017

ഷോഡശക്രിയകൾ

ഷോഡശക്രിയകൾ

ഹിന്ദു അറിഞ്ഞിരിക്കേണ്ടതും ആചരിക്കേണ്ടതുമായ 16 കർമ്മങ്ങൾ ആണ് ഷോഡശക്രിയകൾ

1. ഗർഭാധാന സംസ്കാരം

വധൂവരൻമാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി, ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്ര ചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നുധർമശാസ്ത്രഗ്രന്ഥങൽ വിവരിക്കുന്നു. മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം. ഇതിൽ ആദ്യത്തെ നാലുനാൾ  ബാഹ്യാഭ്യന്തരമായ പല കാരണങ്ങളാൽ ഗർഭധാനത്തിന് നിഷിദ്ധങ്ങളാണ്. ഋതുകാലത്തെ 11, 12 ദിവസങ്ങളും ഗർഭധാനത്തിന് വർജ്യമാണ്. അതുപോലെ പൗർണമി അമാവാസി, ചതുർദ്ദശി, അഷ്ട്മി,  എന്നി ദിതിദിനങ്ങളും നിഷിദ്ധമാണ്. 

നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം. അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല. ഈ ക്രമത്തിനെ ഉപനിഷദഗർഭലംഭനം എന്ന് അശ്വലായനഗൃഹ്യ സൂത്രത്തിൽ വിവരിക്കുന്നു.

ഗർഭധാനത്തിനു മുമ്പായി ഗർഭധാന സംസക്കാരകർമ്മം അനുഷ്ഠിച്ചിരിക്കണം . മുൻപറഞ്ഞമാതിരി    ഈശ്വരപ്രാത്ഥന, ഹോമം, അല്ലെങ്കിൽ പൂജ  മുതലായ കർമ്മം അനുഷ്ഠിക്കുമ്പോൾ വരൻ പശ്ചിമാഭിമുഖമായും  വരന്റെ വാമഭാഗത്തായി വധുവും ഇരിക്കണം . പുരോഹിതനും ഗുരുജനങ്ങളും  ബന്ധുമിത്രാദികളും  ചുറ്റും ഇരുന്നു വേണം.    സംസ്ക്കാരകർമ്മം അനുഷ്ഠിക്കുവാൻ, വധൂവരന്മാർ ഒന്നിച്ച് അഗ്നി, വായു, ചന്ദ്രൻ, സൂര്യൻ, അന്നം  തുടങ്ങിയ ദേവതാസങ്ക്ൽപ്പത്തോടു കൂടി വേണം പ്രാർത്ഥിക്കാണം. അഥവാ ഹോമം -  യജ്ഞം ചെയ്യണം. തദാവസരത്തിൽ വധു വരന്റെ തോളത്ത് കരം വെച്ചിരിക്കണമെന്നുണ്ട്. അനന്തരം നിശ്ചിതമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട്   അഷ്ടാജ്യഹൂതിയും  പിന്നീട് ആജ്യഹൂതിയും (മന്ത്രോച്ചാരപൂർവ്വം അഷ്ട്ഗന്ധം നെയ്യ് മുതലായ ദ്രവ്യങ്ങൾ ഹോമാഗ്നിയിൽ ആഹൂതി) നൽകണം. പിന്നീട് ഹവനം ചെയ്ത നെയ്യ് വധു ആപാദചൂടം തേച്ച് കുളിക്കണം. ശുഭവസ്ത്രം ധരിച്ച്   പൂർവ്വ സ്ഥാനത്തു വരുന്ന  വധുവിനെ വരൻ സ്വീകരിച്ച് പൂജാസ്ഥാനത്തിന് (ഹോമകുണ്ഡത്തിന്) പ്രദക്ഷിണമായി ചെന്ന്  ഇരുവരും സൂര്യദർശനം  ചെയ്യണം എന്നിട്ട് വധു വരനെയും മറ്റു  ഗുരുജനങ്ങളെയും വൃദ്ധസ്ത്രീകളെയും വന്ദിച്ച് ആശ്രിർവ്വാദം സ്വീകരിക്കുന്നതോടെ ഈ സംസ്കാരത്തിന്റെ ഭാവാർത്ഥം വ്യഞ്ജിപ്പിക്കുന്ന പുരോഹിതന്റെ പ്രവചനം നടക്കും. ഇങ്ങനെ വധു പത്നിയുടെ പദവിയും വരൻ ഭർത്താവിന്റെ പദവിയും  പ്രാപിക്കുന്നു.  അനന്തരം  പുരോഹിതനും മറ്റും യഥാശക്തി ദക്ഷിണയും ഭക്ഷണവും നൽകി  സൽക്കരിക്കുകയും.  പതിപത്നിമാർ പൂജാവേദിയുടെ പശ്ചിമഭാഗത്ത് പൂർവ്വാഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുകയും വേണം .    

ഈ ഗർഭധാനസംസ്ക്കാരന്തരം പതിപത്നിമാരുടെ മനശ്ശരീരങ്ങൾ പ്രസന്നമായിരിക്കുന്ന സന്ദർഭത്തിൽ  യഥാവിധി ഗർഭധാനം നിർവഹിക്കാം.   അതിനുശേഷം സ്നാനം ചെയ്ത് വീണ്ടും പവിത്ര സങ്കല്പങ്ങളാലും  ആചരണങ്ങളാലും മനഃശുദ്ധിയും കായശുദ്ധിയും പാലിക്കണം.    പുത്രേഷ്ടം, നിഷേകം എന്നി പേരുകളിലും അറിയപ്പെടുന്ന  ഗർഭധാനം കൊണ്ട് ഉദ്ദേശിക്കുന്നത്,  ഗർഭധാരണം അഥവാ വീര്യസ്ഥാപനമാണ്. ഗർഭപാത്രം വിശുദ്ധമാക്കി  വീര്യം പ്രതിഷ്ഠിച്ച്  സ്ഥിരീകരിക്കുകയെന്നതാണ്.

‘ഗർഭസ്യാധാനം വീര്യസ്ഥാപനം സ്ഥിരീകരണം 
നസ്മിന്യേന  വാ കർമ്മണാ  തദ് ഗർഭധാനം’

2. പുംസവന സംസ്കാരം

ഷോഡശക്രിയകളിൽപ്പെടുന്ന രണ്ടാമത്തെ ക്രിയ ആണ് പുംസവനം.   ശരീരരക്ഷമാത്രം ലക്ഷ്യമാക്കികൊണ്ടുള്ളതല്ല  മനുഷധർമ്മം. മനുഷ്യശരീരം ലഭിച്ചിരിക്കുന്നതു തന്നെ  ജന്മസാഫല്യം നേടാനാണ്. അതാകട്ടെ ആദ്ധ്യാത്മികവുമത്രേ, ഗർഭാധാനം, ഗർഭധാരണം, ഗർഭരക്ഷണം, എന്നി കാര്യങ്ങളിൽ പതി - പത്നിമാർ വളരെ നിഷ്കർഷയോടെ അനുവർത്തിക്കണമെന്ന് ധർമ്മശാസ്ത്രം അനുശാസിക്കുന്നു.  ഗർഭശുശ്രൂഷ സ്ഥൂലവും സൂക്ഷമവുമായിരിക്കണം. സ്ഥൂലമായ ശുശ്രൂഷയേക്കാൾ പതിന്മടങ്ങ് സൂക്ഷമാമയ  ശുശ്രൂഷകളിൽ ശ്രദ്ധിക്കണം. ഗർഭവതിയെയും ഭർത്താവിനെയും ഇതിന്റെ ഗൗരവം യഥാകാലം ബോദ്ധ്യപ്പെടുത്തുന്നതിനും തദ്വാരാ കുടുംബത്തിനും സംസ്കാരത്തിനും തമ്മിലുള്ള പരസ്പര ബന്ധവും  കർത്തവ്യങ്ങളും അനുസ്മരിപ്പിക്കുന്നതിനും. വൈദികകർമ്മങ്ങൾ  ചെയ്യേണ്ടതായിട്ടുണ്ട്. ഗർഭശുശ്രൂഷരീതിയിൽ പുംസവനവും, സീമന്തോന്നയനവും  മുഖ്യത്വമർഹിക്കുന്നു. 

ഗർഭം മൂന്ന് മാസമാവുമ്പോഴാണ് പുംസവനം നടത്തുന്നത്.   ഇതിനും ശുഭമുഹൂർത്തം അനിവാര്യമാണ്. ഗർഭവതിയേയും ഗർഭസ്ഥശിശുവിനേയും ഉദ്ദേശിച്ചാതാണിതെങ്കിലും സംസ്ക്കാരികകർമ്മങ്ങളുടെ സ്വഭാവം  സാമൂഹികമാണല്ലോ. അതിനാൽ ഒരു ശുഭമുഹൂർത്തം നിശ്ചയിച്ച്  ബന്ധുക്കളേയും ഗുരുജനങ്ങളേയും ക്ഷണിച്ചു വരുത്തി അവരുടെ സാന്നിദ്ധ്യത്തിലും  ഒരു പുരോഹിതന്റെ പൗരോഹിത്യത്തിലും ഇതു നടത്തേണ്ടതാണ്. ഇതിന്റെ പ്രാമാണിക മന്ത്രങ്ങൾ വേദങ്ങളിലും ഗൃഹ്യസൂത്രങ്ങളിലും കാണാം. 

സ്ത്രി ഗർഭം ധരിച്ചെന്നു കണ്ടാൽ പിന്നെ ആ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കയങ്ങൾ വ്രതനിഷ്ഠയോടെ വർത്തിച്ചു കൊണ്ടിരിക്കണം. ഗർഭവതിയുടെയു ആഹാരം, നിദ്ര, വിചാരം, വാക്ക്, സമ്പർക്കം തുടങ്ങി എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുള്ളതായിരിക്കണം. 

പുംസവനക്രിയയോടുകൂടി ഗർഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുഷ്ടിപ്രദവും സംശുദ്ധവും സ്വാത്തികവുമായ ആഹാരപാനീയങ്ങളും ഔഷധവും കഴിക്കുന്നതിനൊപ്പം കോപതാപമോ മോഹമദമത്സരാദി വികാരമോ ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം. ഗർഭിണിക്ക് മിത വ്യായാമവും ഗർഭിണിക്ക് ചെയ്യാവുന്ന യോഗാഭ്യാസങ്ങളാണ് ഉത്തമം സൌമ്യാചരണവും പ്രസന്നചിത്തവും  ഉണ്ടായിരിക്കണം. ഈശ്വരഭക്തിയും സദ്ഭാവങ്ങളും ഉളവാക്കുന്ന പുരാണോതിഹാസങ്ങൾ  വായിക്കണം. സത്സംഗങ്ങളും ധർമ്മജ്ഞാന സംബന്ധമായ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ശ്രവിക്കുകയും വേണം. ഇതെല്ലാം പ്രസവം വരെ ക്രമമായും നിര്ബന്ധമായും നടക്കുന്നതിന് ഭർത്താവും മറ്റ് ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം.

കർമാരംഭത്തിലെ ഈശ്വര ഉപാസനക്ക് ശേഷം ഗർഭവതിയും ഭർത്താവും ആചാര്യ വിധിപ്രകാരം ഏകാന്തസ്ഥാനത്ത് പോയി അൽപനേരമിരിക്കണം. ഇതുപോലെ യജ്ഞാഹുതിക്ക് ശേഷവും അനുഷ്ഠിക്കേണം. തുടർന്ന് ബന്ധുഗുരുജനങ്ങളെ യഥാവിധി സത്കരിച്ചു യാത്രയാക്കാം. വടവൃക്ഷത്തിന്റെ മുകളിൽ തൂങ്ങി കിടക്കുന്ന വേരുകൾ, അമൃതവള്ളിയുടെ തളിരും ചേർത്ത് നന്നായി അരച്ച് നാസികയിൽ നന്നായി മണപിക്കുക എന്നത് ഈ സംസ്കാരത്തിലെ മുഖ്യമായ ചടങ്ങാണ്. ഈ ചടങ്ങ് വട വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു ചെയ്യണമെന്നാണ് വിധി.

3. സീമന്തോന്നയനം
ഷോഡശക്രിയകളിൽപ്പെടുന്ന മൂന്നാമത്തെ ക്രിയ ആണ് സീമന്തോന്നയനം.

'ചതുർത്ഥേ ഗർഭമാസേ സിമന്തോന്നയനം’

ഗർഭണിയുടെ മനോവികാസത്തിനും സന്തോഷത്തിനും  ചിത്തശുദ്ധിക്കും  ഗർഭണിയിലൂടെ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസമായ  വളർച്ചക്കും വേണ്ടി ആചരിക്കപ്പെടുന്ന സംസ്ക്കാരമാണ്  സീമന്തോന്നയനം.   ഇത് ഗർഭാധാരണത്തിന്റെ നാലാം മാസത്തിൽ  ശുക്ലപക്ഷത്തിലെ  പുല്ലിംഗവാചകമായ ഒരു നക്ഷത്രത്തിൽ ആചരിക്കണം.

യഥാവിധി ഈശ്വരോപസാനാദി അനുഷ്ഠാനങ്ങളോടുകൂടി ആരംഭിക്കുകയും  ഈശ്വരാർപ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം  പാൽപായസം  മുതലായവ നിവേദിക്കുകയോ ആഹൂതി അർപ്പിക്കുകയോ വേണം. പിന്നീടു പതി-പത്നിമാർ ഏകന്തതയിൽ ഇരിന്നു മന്ത്രോച്ചാരണം ചേയ്യും.

"ഓം സോമ  ഏവനോ രാജേമാ മാനുഷിഃ  പ്രജാഃ   
അവിമുക്തചക്ര   ആസീ   രാസ്തീശേ തുഭ്യമാസൗ"

ഇത്യാദി വേദമന്ത്രങ്ങൾ സംസ്ക്കാരകർമ്മത്തിന് ഉപവിഷ്ടരായവർ ഗാനം ചെയ്യണം. 

അപ്പോൾ ഗർഭിണിയുടെ തലമുടിയിൽ ഭർത്താവ് പ്രത്യേകം തയ്യാറാക്കിയ സുഗന്ധഔഷധ തൈലം പുരട്ടികൊടുക്കും. തുടർന്ന് യജ്ഞ ശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി ഗർഭിണി അതിൽ നോക്കുന്നു. ഈ അവസരത്തിൽ ഭർത്താവ് ഭാര്യയോടു എന്തുകാണുന്നു എന്ന് ചോദിക്കുകയും ഭാര്യ പശു, ധനം, ദീർഘായുസ്, യശസ്സ് മുതലായവ കാണുന്നു എന്നുപറയുകയും വേണം.

ഭർത്താവ് :- കിം പശ്യസി? 

ഭാര്യ :- പ്രജാൻ പശൂൻ സൗഭാഗ്യം  മഹ്യം ദീർഘായുഷ്ട്യം  പത്യഃ പശ്യാമി.   (ഗോഫില ഗൃഹ്യസൂത്രം)

അനന്തരം കുലസ്ത്രീകൾ, പുത്രവതികൾ ജ്ഞാനവൃദ്ധകൾ, വായോവൃദ്ധകൾ എന്നിവരോടോത്തിരുന്നു ഗർഭവതി നിവേദ്യന്ന പാനീയങ്ങൾ കഴിക്കണം. അപ്പോൾ കൂടിയിരുന്നവരെല്ലാം   

"ഓം വീര സൂസ്ത്വം ഭവ   ജീവസൂസ്ത്വം ഭവ  ജീവപത്നിത്വം ഭവ"   

ഇത്യാദി മംഗളസൂക്തങ്ങൾ ചൊല്ലി ഗർഭവതിയെ ആശിർവദിക്കണം. 

ഗർഭസ്ഥ ശിശുവിന്റ്റെ ശാരീരിക വളർച്ച ഒരു ഘട്ടം പിന്നിട്ട് ബുദ്ധിപരവും മാനസികവുമായ വളർച്ചയുടെ ഒരു സീമയിലേക്ക് കടക്കുന്ന  അവസ്ഥയാകക്കൊണ്ടും മാതാവിന്റെ ശാരീരിക മാനസികവുമായ ആരോഗ്യം സൌന്ദര്യം എന്നിവയെ നിർണയിക്കുന്ന ഗുണവ്യതിയാനങ്ങൾ ശിശുവിലേക്ക് സംക്രമിക്കുന്ന അവസ്ഥയാകക്കൊണ്ടും.  മാതാവിന്റ്റെ ശിരസ്സിൽ ഉന്നയനം  ചെയ്യുന്ന സംസ്കാരങ്ങൾ ശിശുവിന്റെ മസ്തിഷ്ക്കത്തിലും ചലനങ്ങൾ ഉണ്ടാക്കുമെന്നത് നിർണ്ണയം. മസ്തിഷക മാനസിക ബൌദ്ധിക ശക്തിയുടെ  വികാസങ്ങളിലൂടെ സ്ഥൂല സൂക്ഷ്മ ശരീര നിർമ്മാണ പ്രക്രിയ ഇവിടെ വ്യക്തമാക്കപ്പെടുന്നു.  മനസ്സിന്റെ വികാസ പരിണാമവസ്ഥകൾ ഗർഭസ്ഥ ശിശുവിൽ രൂപം കൊള്ളൂന്നതിനെയും  ഗർഭാവസ്ഥയിൽ മാതാവിന്റെ ചിന്താഗതിക്കനുസ്സരിച്ചു ശിശുവിന്റെ മാനസിക ഘടന രൂപം കൊള്ളൂന്നതിനെയും സൂചിപ്പിക്കുന്നു.

വീണാ ക്വണ നാദങ്ങളിലൂടെ പ്രസന്ന മനോഭാവവും ആശ്രയിക്കുന്ന നദിയുടെ പാരാമർശത്തിലൂടെ അവിച്ഛിന്നമായി പ്രവഹിക്കുന്ന സാംസ്കാരം നല്കുന്ന രക്ഷാ ബോധത്തെയും വീര സ്മരണകളെയും ഉണർത്തുന്നു. മസ്തിഷ്കത്തെ രണ്ടായി പകുത്തുകൊണ്ടു  വിഭിന്നങ്ങളായ മസ്തിഷ്ക പ്രവത്തനങ്ങളുടെ വിന്യാസത്തെയും ഭൂമിയിൽ  ഉർവ്വരതയ്കായി ഹലാന്യാസം ചെയ്യുന്നത്തു പോലെ ഇയ്യം മുള്ളുകൊണ്ടു  ശിരാന്യാസം ചെയ്തു ബുദ്ധിയ്ക്കു മൂർച്ഛ കൂട്ടുന്നതിനെ പ്രതീകാത്മകമായി കാണിക്കയും ചെയ്തു. ദർഭമുളയും അത്തിക്കായും സൃഷ്ടിപരമായ പ്രക്രിയയുടെ പ്രതീകാത്മകങ്ങളായി ശിരസ്സിൽ ചൂടി ഊർജസ്വതികളായ വൃക്ഷങ്ങൾ ഫലവതി ആകുന്നതുപോലെ പ്രകൃതി ധർമ്മത്തെ അനുസ്സരിച്ച് സ്ത്രീ ഫലവതി ആകുന്നതിനെ കാണിക്കയും ചെയ്തു. യവം വിതറുന്നത് കൊണ്ട് ദ്വേഷ വിചാരങ്ങൾ മാറുന്നതായി സങ്കല്പ്പിക്കുന്നു.

ഗർഭസ്ഥ ശിശുവിന്റെ സംസ്ക്കാരോദ്ദീപനത്തിനും ഉപയുക്തമാം വിധം ഇതേ സംസ്ക്കാരകർമ്മം തന്നെ ആറാം  മാസത്തിലും എട്ടാം മാസത്തിലും  അനുഷ്ടിക്കേണ്ടതാകുന്നു.  ഇതിന്  പരസ്ക്കാരാദി ഗൃഹ്യസൂത്രങ്ങളിൽ പ്രമാണമുണ്ട്.  

‘പുംസവനവാത് പ്രഥമേ    
ഗർഭമാസേഷഷ്ട ഽ ഷ്ടമേവ'

മനുഷ്യശിശുവിന്റെ ശരിയായ നന്മയു, ഹിതവും കാംക്ഷിക്കുന്ന മതാപിതാക്കൾ അതു ഗർഭത്തിൽ പതിക്കുന്നതു മുതൽ ധർമ്മശാസ്ത്ര പ്രകാരം യഥാവിധി ശ്രദ്ധിക്കേണ്ടതാകുന്നു.

ഗർഭിണിയെ വിശേഷീപ്പിക്കുന്നത് 

“ദൌ ഹൃദിനീ”

രണ്ടു ഹൃദയമുള്ളവൾ എന്ന അർഥത്തിലാണ്. ഗർഭിണിയുടെയും ശിശുവിന്റെയും ധമനികൾ ഒന്നായി പ്രവർത്തിക്കുന്നു എന്നും രണ്ടുപേരുടെയും ആഗ്രഹ സംപൂർത്തി ഒന്നെന്നും അവയുടെ ഇച്ഛാഭംഗം ഒരുപോലെ അനുഭവിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു. 

കാര്യക്ഷമതയോടെ ചിന്തിച്ചാൽ ഗർഭിണിയുടെ ആഹാര - നിഹാരാദികളുടെയും   ആചാരവിചാരങ്ങളുടെയും പ്രഭാവം നേരിട്ട് ഗർഭസ്ഥ ശിശുവിനും ലഭിക്കുന്നുണ്ടെന്ന് ബോധ്യമാവും….  പതിയ്ക്കു ഗർഭസ്ഥ ശിശുവിനേക്കുറിച്ചു സദാ ബോധമുണ്ടാകണം അനാവശ്യമായ അപകടസാധ്യതകൾ കുറയ്ക്കണം. 

അതു പോലെ അരയാൽ അമൃത് ബ്രഹ്മി തുടങ്ങി ഔഷധമൂലികളുടെ സ്ഥൂലവും സൂക്ഷമവുമായഗുണങ്ങൾ  അവ എത്രമാതം വിധിയാം വണ്ണം  സങ്കൽപപൂർവ്വം ഉപയോഗപ്പെടുത്തുന്നുവോ  അതനുസ്സരിച്ച് ബാഹ്യാഭ്യന്ത ഫലങ്ങളുമുണ്ടാകുന്നു.   യജ്ഞത്തിന്റെ ഗുണവീരം അതു ശ്രദ്ധാഭക്തി പൂർവ്വം ചെയ്യുന്നവർക്ക് അനുഭവമുള്ളതാണ്...

മാതാവിന്റെ പ്രാർത്ഥനക്കനുസ്സരിച്ചാണ് ക്ഷാത്ര ബ്രാഹ്മണ ഗുണങ്ങൾ ജന്മനാ രൂപപ്പെടുന്നത്. കർമ്മം കൊണ്ട് അത്  പാറി പോഷിപ്പിച്ചു പുഷ്ടിപ്പെടുത്തുന്നത് രണ്ടാം ജന്മം… 

സംസ്ക്കാരകർമ്മങ്ങളിൽ സംബന്ധിക്കുന്ന ബന്ധുമിത്രാദികളുടെയും ഗുജനങ്ങളുടെയും ആശ്വാസവചനങ്ങൾ ഗർഭിണിയുടെ മാനസ്സികസമതുലനത്തിനും  പ്രസന്നഭാവത്തിന്റെ പോഷണത്തിനും  വക നൽകുന്നു. ഗർഭിണിയുടെയും ഭർത്തവിന്റെയും വൃതനിഷ്ഠ അനായാസമാക്കുന്നതിന്   ധർമ്മാചാര്യന്റെ സദുപദേശങ്ങളും സത്സംഗങ്ങളും ക്ഷിപ്രസാദ്ധ്യമാക്കുന്നു. പരസ്പര പ്രേമഭാവന വളർത്തി എല്ലാവരെയും കർത്തവ്യനിഷ്ഠരാക്കുന്നതിനും  സംസ്ക്കരകർമ്മങ്ങളിലെ ചടങ്ങുകൾ ഓരോന്നും പ്രയോജനപ്പെടുത്താവുന്നതാണ് .  കൃതിമവും ജടിലവുമായ ഗർഭശുശ്രൂഷയേക്കാൾ  ഉത്തമമാണ് അകൃതിമവും ആത്മനിഷ്ഠയും താപസികവുമായ  ഗർഭശുശ്രൂഷയെന്നു ബോധ്യപ്പെട്ടാൽ  അതു സ്വയം സമുദായത്തിലെങ്ങും വ്യാപിക്കും. അങ്ങനെ മാതൃക  അനുഷ്ഠിച്ചു കാട്ടാനും കാലസ്വഭാവമനുസരിച്ച്   സംഘടിതമായ  പ്രചാരയജ്ഞനം  നടത്തേണ്ടതായിട്ടുണ്ട്.

"കിം പശ്യസി" = ഭവതി എന്തു വീക്ഷിക്കുന്നൂ... [തമ്മിലർപ്പിതമായ കുലധർമ്മത്തിലുറച്ചു ഏകാഗ്രതയോടും ഏകവ്രതത്തോടും കൂടി മറുപടി പറയുന്നു]

"പ്രജാം പശ്യാമി" = കുലം സന്തതിയാൽ വർദ്ധിക്കുന്നത് മാത്രം കാണുന്നു .   [എത്ര മഹനീയമായ ജീവിത വീക്ഷണം]

4. ജാതകർമ സംസ്കാരം

ഷോഡശക്രിയകളിൽപ്പെടുന്ന നാലാമത്തെ ക്രിയ ആണ് ജാതകർമ സംസ്കാരം. പൂർണ്ണഗർഭിണിയായ സ്ത്രീക്ക് പ്രസവകാലമടുക്കുമ്പോൾ  ഭർത്താവും വയോവൃദ്ധരായ സ്ത്രീ ബന്ധുക്കളും  സുഖപ്രസവത്തിന്  സഹായകമാം വിധം  വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നും  തദാനുസൃതമായ ആചരണങ്ങളും   മന്ത്രോച്ചരണവും കൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധിയുണ്ട്. 

കുഞ്ഞു ജനിച്ചു പൊക്കിൾകൊടി മുറിക്കുന്നതിനു മുൻപും പിന്പുമായി നടത്തുന്ന സംസ്കാരമാണ്ജാതകർമ സംസ്കാരം. മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിനും ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനും ഈ വൈദിക സംസ്കാരം വിധിച്ചിരിക്കുന്നു.

ശിശുവിനെ പ്രാഥമിക ശുദ്ധിയും ശുശ്രുഷയും ചെയ്തിട്ടു സൂതികർമിണി പിതാവിനെ ഏല്പിക്കണമെന്നും കാറ്റും തണുപ്പും ഏൽക്കാത്ത സ്ഥലത്തിരുന്നു വേദമന്ത്രോച്ചാരണപൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലംകൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രത്താൽ പുതച്ചു തെയ്യാറാക്കിവെച്ചിരിക്കുന്ന നിലവിളക്കിനുമുന്നിൽ [ഹോമകുണ്ഡത്തിനു മുന്നിൽ]  പൂർവ്വാഭിമുഖമായിരുന്ന്  യഥാവിധി  ഈശരോപാസന, ഹവനം എന്നിവ നടത്താനമെന്നാണ് വിധി. ഈ കർമ്മത്തിന് പുരോഹിതനും ഗൃഹസ്ഥാശ്രാമിയായിരിക്കണമെന്നുണ്ട്. 

അതിനുശേഷം അതിനുശേഷം തേനും നെയ്യും തുല്യം കൂട്ടിചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച് മിശ്രിതം പിതാവ് ശിശുവിന്റെ നാവിൽ " ഓം " എന്നെഴുതണം. സ്വർണ്ണത്തെ സത്യത്തിന്റെയും നെയ്യ് പരിശുദ്ധിയുടെയും  തേൻ മധുരസംഭഷണത്തിന്റെയും പ്രതീകമാണെന്നാണ് വിശ്വാസം.

തുടർന്ന് ശിശുവിന്റെ വലത്തെ ചെവിയിൽ ''വേദോസീതി" എന്ന് പതിയെ ചൊല്ലണം [(നിന്റെ  ഗൂഢനാമം വേദം എന്നാകുന്നു]. തുടർന്ന് ഇടത്തെ ചെവിയിലും ഇതുപോലെ ഉച്ചരിക്കണം.

“ഓം മേധാം  തേ ദേവഃ സവിതാ 
മേധാം  ദേവീ സരസ്വതീ  
മേധാം തേ അശ്വിനൗ ദേവാ  
വാധത്താം  പുഷ്ക്കരസ്രജൗ” ..  തുടങ്ങിയ വേദമന്ത്രങ്ങൾ ചൊല്ലണം..

അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ചില വേദമന്ത്രങ്ങൾ ചൊല്ലുന്നു. 

ഓം ഇന്ദ്രശ്രേഷ്ഠാനിദ്രവീണാനിദേഹി 
ചിത്തിം ഭക്ഷസ്യ സുഭഗത്വമസ്മേ 
പോഷാം രയീണാമരിഷ്ടിം തനൂനാം 
സ്വാദ്മാനം വചഃ സുദിനത്വമഹ്നാം"

തുടങ്ങിവേദമന്ത്രങ്ങൾ ചൊല്ലണം. എന്നിട്ട് പിതാവ് കുഞ്ഞിനെ ആശിർവദിക്കുകയും വേണം. ശിശു സത്യം പാലിക്കുന്നവനും,  പരിശുദ്ധിയുള്ളവനും, മധുരമായി സംഭാഷണം ചെയ്യുന്നവനും, ദീർഘായുസ്സുള്ളവനുമായിരിക്കണമെന്നാണ് പിതാവ്  ആശിർവദിക്കേണ്ടതെന്നും വിധിയുണ്ട്. 

തുടർന്ന് മാതവിന്റെ ശരീരത്തിലും ശിശുവിന്റെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം. അനന്തരം മാതാവിന്റെ സ്തനങ്ങൾ പവിത്രജലം കൊണ്ട് കഴുകി തുടച്ച് ആദ്യം വലത്തെതും പിന്നിട് ഇടത്തെതുമായ   മുലപാൽ നൽകണം.. പിന്നിട് മാതാവിന്റെ കിടക്കയുടെ തലയ്ക്കൽ മന്ത്രപൂർവ്വം ഒരു കലശം സൂക്ഷിക്കുകയും, പത്തു ദിവസം വരെ രണ്ടു സന്ധ്യകളിലും പ്രസവരക്ഷയും ശിശുരക്ഷയും എന്നീ ചടങ്ങുകളും ഈ സംസ്ക്കരത്തിൽ ഉൾപ്പെടുന്നു,…

5. നാമകരണ സംസ്കാരം

ഷോഡശക്രിയകളിൽപ്പെടുന്ന അഞ്ചാമത്തെ ക്രിയ ആണ് നാമകരണ സംസ്കാരം. കുട്ടിക്ക് പേരിടുന്ന പേരിടൽച്ചടങ്ങാണ് ഇത്. ഓരോ സംസ്ക്കാരത്തിനും അനുഷ്ഠിക്കേണ്ടുന്ന ഈശ്വരപ്രാർത്ഥന ഹോമം സ്വസ്തി വചനം, ശാന്തി വചനം എന്നിവയെല്ലാം ശിശുവിന് വേണ്ടി പിതാവും പുരോഹിതനും മാതാവും യഥാവിധി അനുഷ്ഠിക്കണം.

ശിശുവിന്റെ ജനനത്തിനു ശേഷം പതിനൊന്നാം ദിവസത്തിലോ നൂറ്റൊന്നാം ദിവസത്തിലോ ഈ രണ്ടുദിനങ്ങളിലും സാധിച്ചില്ലെങ്കിൽ രണ്ടാം വർഷത്തിലൊരു ജന്മനക്ഷത്രത്തിലോ പേര് വിളിക്കുന്ന ചടങ്ങ് നടതാം.

 മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപിച്ചു യജ്ഞവേദിയുടെ പടിഞ്ഞാറു ഭാഗത്തിരിക്കുന്ന (കിഴക്ക് ദർശനമായി) പിതാവിന്റെ പിന്നിലൂടെ ചെന്ന് അദ്ദേഹത്തെ കുട്ടിയെ ഏൽപ്പിട്ട് ഇടത്തു ഭാഗത്തിരിക്കണം, കുട്ടിയുടെ ഇടതുചെവി വെറ്റിലകൊണ്ട് അടച്ചു പിടിച്ച് വലതുചെവിയിൽ മൂന്ന് തവണ പേരുവിളിക്കണം  ശേഷം വലതുചെവി അടച്ചുപിടിച്ച് ഇടതുചെവിയിൽ മൂന്നു തവണ പേരുവിളിക്കണം.. ചെവിഅടച്ചു പിടിക്കാൻ ഉപയോഗിക്കുന്ന വെറ്റിലയുടെ ഞെട്ട് മുകളിലും  വാൽ താഴെയുമായിട്ടു വേണം പിടിക്കാൻ. അങ്ങനെ മുറജപപ്രകാരം നാമകരണവും വിശേഷ യജ്ഞാഹുതികളോടെ നടത്തുന്നു. 

ആൺ കുട്ടികൾക്ക് വീര്യം ഐശ്വര്യം വിദ്യാ ബലം  മുതലായ  ഗുണങ്ങൾ വ്യഞ്ജിപ്പിക്കുന്ന  പേരുകളും, പെൺകുഞ്ഞുങ്ങൾക്ക് മധുരകോമളങ്ങളായതും രണ്ടോ മൂന്നോ അക്ഷരങ്ങളടങ്ങുതുമായ പേരുകളും വിളിക്കണമെന്നുണ്ട്. 

അനന്തരം നാമകരണകർമ്മത്തിന് വേണ്ടി വന്ന് ഉപസ്ഥിതരായവരെല്ലാം  ചേർന്ന് സാമൂഹിക ഉപാസന നടത്തും.  പുരോഹിതന്റെ നാമസംസ്ക്കാരകർമ്മത്തിനു ശേഷം യഥോചിതം  സൽക്കരിക്കപ്പെടുന്നു.

ആഗതർ യാത്ര ചോദിച്ചു പിരിയുമ്പോൾ ശിശുവിനെ നോക്കി

"ഹേ ബാലകാ ! ത്വമായുഷ്മാൻ  വർച്ചസ്വീ  തേജസ്വീ  ശ്രീമാൻ ഭൂയഃ" - എന്നു ചൊല്ലി ആശിർവദിക്കണം.

“ഹേ കുഞ്ഞേ ! നീ ആയുഷ്മനും, വിദ്യാധനനും, ധർമാത്മനും, യശസ്വിയും, പ്രതാപിയും, പരോപകാരിയും, പുരുഷാർത്ഥിയും, ഐശ്വര്യ സമ്പന്നനുമായി ഭവിക്കട്ടെ എന്ന് ആശീർവദിക്കുന്നു.

“നാമധേയം തയോശ്ചാപി  
മഹാപുരുഷ കർമ്മണാം !  
വിശദാനം  പ്രേരകഞ്ചഭവേൽ   
സ്വഗുണ ബോധകം "

നാമകരണത്തിൽ പോലും ബാലികബാലന്മാരെ സത്തുക്കളുടെ  സൽക്കർമ്മത്തിലേക്ക്  ആകർഷിക്കത്തക്ക വിധം പൂർവ്വികർ ശ്രദ്ധിച്ചിരുന്നു.

6. നിഷ്ക്രമണ സംസ്കാരം

ഷോഡശക്രിയകളിൽപ്പെടുന്ന ആറാമത്തെ ക്രിയ ആണ് നിഷ്ക്രമണ സംസ്കാരം. ശിശുവിന്റെ ജനനശേഷം ശിശുവിനെ ആദ്യമായി പുറത്തേക്ക് കൊണ്ടുവരുന്ന ചടങ്ങാണിത്.   

ശിശുവിന്റെ ജനനശേഷം മുന്നാം ശുക്ല്പക്ഷ തൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയം തെളിഞ്ഞ അന്തരിക്ഷത്തിൽ  ശിശുവിനെ വീടിനകത്തു നിന്നും പുറത്ത് നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് എടുത്ത് കൊണ്ടുപോയി  പ്രകൃതിദർശനം നടത്തിക്കുന്നതിന്   ഈശ്വരാരാധനാ പൂർവ്വം  ചെയ്യുന്ന കർമ്മമാണ് നിഷ്ക്രമണ സംസ്ക്കാരം. ഗൃഹാന്തർഭാഗം വിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സജ്ജികരിക്കുകയാകുന്നു ഈ കർമ്മത്തിന്റെ ഉദ്ദേശ്യം. 

കർമ്മത്തിൽ പങ്കെടുക്കാനായി വന്ന ബന്ധുമിത്രാദികൾ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച്. മാതാവ് എടുത്തുകൊണ്ടു വരികയും  മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാർത്ഥന, ഹോമം (പൂജ) സ്വസ്തി വചനം  മുതയാലവ   യഥാവിധി അനുഷ്ഠിക്കുയും  ചെയ്തിട്ട്  ശിശുവിന്റെ ശിരസ്സിൽ സ്പർശിച്ചു കൊണ്ട്  ഈ മന്ത്രം ചൊല്ലണം . 

"ഓം അംഗാ ഭംഗാത്സംഭവസി  ഹൃദയാദധിജായസേ 

ആത്മാ  വൈ പുത്രനാമാസി  സജീവശരദഃ ശതം

ഓം പ്രജാപതേഷ   ട്വാ ഹിംഗാരേണാവജ്ഘ്രാമി  

സഹസ്രയുഷാ ഽ സൗജീവ ശരദഃ ശതം  

ഗവാംത്വാഹിങ്  കരേണാ വജിഘ്രാമി   

സഹസ്രായൂഷാഽ സൗ  ജീവശരദഃ ശതം"   

അനന്തരം മാതാവിന്റെ കൈയ്യിൽ ശിശുവിനെ  കൊടുത്തിട്ട്  പിതാവ് മാതൃശിരസ്സിൽ മൗനമായി സ്പർശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തിട്ട് ഇരുവരും  പ്രസന്നതാപൂർവ്വം ആദിത്യന്  അഭിമുഖമായി നിന്ന് കുഞ്ഞിനെ  ആദിത്യദർശനം ചെയ്യിക്കുകയും വേണം. 
അപ്പോൾ ചൊല്ലുന്ന മന്ത്രം 

“ഓം തച്ചക്ഷുർദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരാത്  

പശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതം   

പ്രബ്രവാമ  ശരദഃശതമാദീനൗഃസ്യാമ 

ശരദഃശതം ഭൂയശ്ചശരദഃശതാത്”  

ഇങ്ങനെ മന്ത്രോച്ചരണപൂർവ്വം വായുസഞ്ചാരമുള്ളിടത്ത് അൽപനേരം ഉലാത്തിയിട്ട്   മടങ്ങി യജ്ഞവേദിക്ക്  അടുത്തു വരുമ്പോൾ    അവിടെ കൂടിയിരിക്കുന്നവരെല്ലാം ചേർന്ന്  

"ത്വം ജീവശരദഃശതം   വർദ്ധമാന" 

എന്ന മന്ത്രോച്ചാരണപൂർവ്വം ശിശുവിനെ ആശിർവദിക്കണം 

ഈ ചടങ്ങ് കുഞ്ഞിന്റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്. ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം.

അന്നു വൈകുന്നേരം ചന്ദ്രൻ ഉദിച്ച് പ്രകാശിക്കുമ്പോൾ മാതാപിതാക്കൾ ശിശുവിനെ എടുത്ത് വീടിന് പുറത്ത് വന്ന് മാറിമാറി  കൈയ്യിൽ ജലമെടുത്ത് ചന്ദ്രനെ നോക്കി
     
“ഓം യദദശ്ചന്ദ്രമസി കൃഷ്ണം പൃഥിവ്യാഹൃദയം  ശ്രിതം

തദഹം   വിദ്വാം സ്തത്  പശ്യന്മാഹം   പൗത്രമഘംതദം "  

എന്ന് പ്രാർത്ഥനാപൂർവ്വം  ജലം ഭൂമിയിൽ പ്രോക്ഷിക്കുകയും ശിശുവിനെ ചന്ദ്രദർശനം  നടത്തിക്കുകയും വേണം....

7. അന്നപ്രാശന സംസ്കാരം

ഷോഡശക്രിയകളിൽപ്പെടുന്ന ഏഴാമത്തെ ക്രിയ ആണ് അന്നപ്രാശന സംസ്കാരം. കുഞ്ഞിനു ആദ്യമായി അന്നം (ചോർ) നൽകുന്ന ചടങ്ങാണിത്‌.  അന്നം ദാഹിപ്പിക്കുവനുള്ള ശക്തി കുഞ്ഞിനു ഉണ്ടാകുമ്പോൾ ആറാം മാസത്തിൽ ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം. 

"ഷഷ്ഠേമാസ്യന്നു പ്രാശനം 

ഘൃതൗദനം  തേജസ്കാമഃ  

ദധിമധുഘൃത മിശ്രിതമന്നം പ്രാശയേത്".

എന്ന വിധിപ്രകാരം പാകം ചെയ്ത ചോറിൽ അല്പം നെയ്യ്, തേൻ, തൈര് എന്നിവ ചേർക്കണം. ചേർത്ത്  മാതാപിതാക്കളും, പുരോഹിതനും , ബന്ധുമിത്രാദികളും യജ്ഞവേദിക്കു ചുറ്റുമിരുന്ന് ഈശ്വരോപാസന -  ഹോമാദികർമ്മങ്ങൾ  - പൂജാവിധികൾ നടത്തി നിവേദിക്കുകയോ ആഹൂതി നൽകുകയോ ചെയ്യണം. പ്രസ്തു അന്നം യാഗാഗ്നിയിൽ ആഹൂതി ചെയ്യുകയോ നിവേദിക്കുകയോ ചെയ്യുന്നതിനു മുൻപ് വളരെ പവിത്രമായി പാകം ചെയ്ത  നിവേദ്യം (ചോറ്) മാത്രം ആഹൂതി - നിവേദ്യം ചെയ്തിരിക്കണമെന്നുണ്ട്. നിവേദ്യാന്നത്തിന്റെ അഥവാ  അഹൂതി നൽകിയതിന്റെ ശിഷ്ടാന്നത്തിൽ  അൽപം കൂടി തേൻ ചേർത്ത് ഭഗവൽ പ്രസാദമെന്ന ഭാവത്തിൽ 

" ഓം അന്നപതേ ഽ ന്നസ്യനോ  
ദേഹ്യ നമീവസൃശുഷ്മിണഃ   
പ്രപ്ര ദാതാരം തരിഷ ഊർജേനോ  
ദേഹിദ്വിപതേ  ചതുഷ്പതേ"  

എന്ന മന്ത്രജപപൂർവ്വം മൂന്ന് പ്രാവിശ്യം  അന്ന പ്രാശനം നടത്തിയവരുടെയും വായ് കൈ എന്നിവ വെള്ളമൊഴിച്ച് ശുദ്ധിവരുത്തിയിട്ട്  മതാപിതാക്കളും കൂടിയിരിക്കുന്ന  സ്തീപുരുഷന്മാരും  ചേർന്ന് ഈശ്വര പ്രാർത്ഥനാപൂർവ്വം

"ത്വാം അന്നപതിരന്നാദോ വർദ്ധമാനോ ഭൂയഃ" 

എന്നു ചൊല്ലി കുട്ടിയെ ആശിർവദിക്കണം. ഈ സംസ്ക്കാരകർമ്മം ആദ്യാവസാനം  പിതാവിനേക്കാൾ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്.  കുട്ടിയുടെ ശബ്ദ്മാധുര്യവും  സ്വഭാവനൈർമ്മല്യം, ആരോഗ്യം എന്നിവക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് അന്നപ്രാശന കർമ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ (ഭക്ഷണത്തിന്റെ) സൂക്ഷമഭാഗത്തിൽ നിന്ന് മനോവികാസമുണ്ടാകുന്നു.  അന്നം  ന്യായപൂർവ്വം ആർജ്ജനം ചെയ്തതും സാത്വികവും പവിത്രസങ്കൽപത്തോടുകൂടി തെയ്യാറാക്കുന്നതുമാവണം. ശിശുവിന്റെ ഹൃദയത്തിൽ എപ്രകാരമുള്ള ഗുണങ്ങൾ ഉളവാക്കമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണ പാനീയങ്ങൾ പാകമാക്കി കൊടുക്കണം.   ഭക്ഷണത്തെ ഔഷധം പ്രസാദം, ബ്രഹ്മസ്വരൂപി എന്നി വിധത്തിൽ മനസ്സിലാക്കി  പ്രസന്ന ഭാവത്തിൽ   ഭുജിക്കണമെന്ന് പൊതുവിധി തന്നെയുണ്ട്.

അന്നേദിവസം ശിശുവിനെ തുലാഭാരം നടത്തി തുല്യതൂക്കത്തിലുള്ള അന്നം ദാനം ചെയ്യുന്ന പതിവുമുണ്ട്.

8. ചൂഡാകർമ സംസ്കാരം

ഷോഡശക്രിയകളിൽപ്പെടുന്ന എട്ടാമത്തെ ക്രിയ ആണ് ചൂഡാകർമ സംസ്കാരം.

കുഞ്ഞു ജനിച്ചു മൂന്നുവർഷം കഴിയുമ്പോഴോ അതിനുമുൻപേ വേണമെങ്കിൽ ഒരു വയസു തികഞതിനു ശേഷമോ ഉത്തരായന കാലത്തെ ശുക്ലപക്ഷത്തിലൊരു ശുഭമുഹൂർത്തത്തിൽ തലമുടി കളയുന്ന കർമമാണിത്, ഇതിനെ കേശാച്ഛേദനം അഥവ മുണ്ഡനസംസ്ക്കാരം എന്നീ പേരുകളിലും  ആചരിക്കാറുണ്ട്. ആദ്യം വലതു, ഇടതു, പിന്നിൽ മുന്നിൽ എന്നി ക്രമത്തിലാണ് മുടി മുറിക്കേണ്ടത്. മുടി മുറിച്ചതിനു ശേഷം വെണ്ണയുടെയോ പാലിന്റെയോ പാട തലയിൽ പുരട്ടണം. പിന്നീടു കുട്ടിയെ കുളിപ്പച്ചതിനു ശേഷം തലയിൽ ചന്ദനം കൊണ്ട് സ്വസ്തി ചിഹ്നം വരക്കണം.

തൃതീയേ വർഷേ ചൗളം 
ഉത്തരതേഽ ഗ്നേർബ്രീഹിയവമാ-    
ഷതിലാനാം  പൃഥക് പൂർണ്ണാശരാവാണി   
നിദധാതി  സാംവത്സരികസ്യ   ചൂഡാകരണം

എന്നി ക്രമങ്ങളിൽ ആശ്വലായന, പരസ്ക്കര, ഗോദീലീയാദി  തുടങ്ങിയ ഗൃഹ്യ സൂത്രങ്ങളിൽ ചൂഡാകർമ്മത്തെ പറ്റി പറയുന്നു.

വിധിയാംവണം പൂജ-ഹോമാദികൾ അനുഷ്ഠിച്ചിട്ട് അതിനുശേഷം  ഒരുപാത്രം ജലം ജപിച്ച് ജലവും വെണ്ണയും ചേർത്ത്  കയ്യിലെടുത്തുകൊണ്ട് 

" ഓം അദിതിഃ ശ്മശ്രുവപത്വാപഉദന്തുവർച്ചസാ  
ചികിത്സതു പ്രജാപതിഃ  ദീർഘായുത്വായചക്ഷസേ  
ഓം സവിത്രാ പ്രസൂതാ  ദൈവ്യാ അപൗദന്തുതേ 
തനും ദീർഘായുത്വായ വർച്ചസേ”

എന്നി മന്ത്രോച്ചാരണപൂർവ്വം മൂന്ന് പ്രാവിശ്യം കുട്ടിയുടെ  തലമുടിയിൽ പുരട്ടി മുടി ഒതുക്കിവെക്കുകയും മൂന്ന് ദർഭപ്പുല്ല് മുടിയോട് ചേർത്തു പിടിച്ചുകൊണ്ട്,  

"ഓം ഔഷധേ  ത്രായസ്വൈനം ഓം വിഷ്ണോർദംഷ്ട്രോ ഽസി"   

ഇത്യാദി മന്ത്രോച്ചരണപൂർവ്വം കത്രികകൊണ്ട് യഥാക്രമം വലത്തും, ഇടത്തും,  പിന്നിലും  മുന്നിലുമുള്ള മുടി മുറിക്കുകയും ചെയ്തിട്ട്  പിതാവ് ക്ഷുരകനെ ക്ഷണിച്ച്  യജ്ഞവേദിയുടെ വടക്ക് ഭാഗത്ത് പൂർവ്വാഭിമുഖമായിരുത്തി അയാളെകൊണ്ട് നല്ലവണം മൂഡനം ചെയ്യിക്കണം. തത്സമയത്ത് ചൊല്ലേണ്ടുന്ന മന്ത്രം. 

“ഓം യത്ക്ഷുരേണ മർചയതാ സുപേശസാ 
വപ്താ വപസികേശാൻ  ശുദ്ധി 
ശിരോമാസ്യായുഃ  പ്രമേഷിഃ”  

ദർഭയില്ലെങ്കിൽ കുശപ്പുല്ല് മൂന്നണ്ണം ചേർത്തിട്ട് വേണം ആദ്യത്തെ മുടി കത്രിക്കേണ്ടത് ശിഖ- കുടുമ വെക്കണമെന്നുള്ളവർ രണ്ടാമത്തെ ക്ഷൗരം മുതൽ  വളർത്തിയാൽ മതിയാകും .  

മൂണ്ഡനം കഴിഞ്ഞ് ദർഭ, ശമീവൃക്ഷത്തിന്റെ ഇല എന്നിവയിൽ  പശുവിൻ ചാണകം കൊണ്ട് മുടിയെല്ലാം ഒപ്പിയെടുത്ത് ഒരു കുഴികുത്തി അതിലിട്ട് മൂടണം .   

കേശഛേദനാന്തരം വെണ്ണയോ തൈരിന്റെ പാടയോ തലയിൽ പുരട്ടി കുട്ടിയേ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച്  തലയിൽ ചന്ദനം  കൊണ്ട്  സ്വസ്തികയെഴുതി   വീണ്ടും യജ്ഞവേദിക്കടുത്ത്  കൊണ്ടു വന്ന് സമാപനയജ്ഞം നടത്തി  ക്ഷുരകൻ പുരോഹിതർ എന്നിവർക്ക് പാരിതോഷികം നൽകി യഥശക്തി സൽക്കരിക്കണം. എല്ലാവരും യാത്ര പറഞ്ഞ് പിരിയുമ്പോൾ...
" ഓം ത്വം ജീവശരദാഃ ശതം വർദ്ധമാനഃ എന്ന മന്ത്രം ഉച്ചരിച്ച് കുട്ടിയെ ആശിർവദിക്കണം ...

9. ഉപനയന സംസ്കാരം

ഷോഡശക്രിയകളിൽപ്പെടുന്ന ഒമ്പതാമത്തെ ക്രിയ ആണ് ഉപനയന സംസ്കാരം. സംസ്കാരങ്ങളിൽ വച്ച് ഉപനയന സംസ്കാരത്തിന്റെ സ്ഥാനം ഉന്നതമാണ്. യജ്ഞോപവീത -  പൂണൂൽധാരണത്തിനുള്ള സംസ്കാരമാണിത്.

ഉപനയന സംസ്കാരതോടെ ഒരു കുട്ടി രണ്ടാമതും ജനിക്കുകയാണ്. പൂണൂൽ ധരിക്കുന്ന ധരിക്കുന്ന ചടങ്ങാണ് ഉപനയനസം സ്കാരം. കുട്ടിയുടെ മനസ്സിൽ വിഷയവാസന ഉണ്ടാകുന്നതിനു മുൻപ് ഈ കർമം അനുഷ്ഠിക്കണം. ഈ കാലഘട്ടത്തിൽ കുട്ടിക്ക് അഞ്ചു വയസാകുമ്പോൾ ഈ കർമം അനുഷ്ഠിക്കണം. സാധാരണ രീതിയിൽ ഉപനയം എല്ലാവിഭാഗത്തിൽ പെട്ടവരും അനുഷ്ഠിക്കാറുണ്ട്. ഉപനയനകർമം നാലു ദിവസം നീണ്ടു നിൽക്കും. ഉപനയന കർമത്തിനു ശേഷം ബ്രഹ്മചാരിയായി മാറിയ കുട്ടി, ബ്രഹ്മചര്യം അനുഷ്ഠിക്കണം.

ചെറുപ്പത്തിൽ ഗായത്രീയുപദേശം സ്വീകരിക്കുന്നത് വൈശിഷ്ട്യമാർന്ന ഉപനയനം എന്ന കർമ്മത്തോട് കൂടിയാണ്. ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നുവെന്നും ജ്ഞാനസമ്പാദനത്തിന്  താൻ അർഹനായിക്കഴിഞ്ഞിരിക്കുന്നുമുള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു.   ഉപനയന സമയത്തു നൽക്കുന്ന ഗായത്രീയുപദേശത്തിന്നു ശേഷമാണ് ഗായത്രിയിൽ നിന്നും ഉൾഭവിച്ച വേദങ്ങളും വേദാന്തങ്ങളും മറ്റു ധർമ്മശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാകുന്നത്. ഉപനയനത്തോടപ്പം ബ്രഹ്മചാരിക്കു ലഭിക്കുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല. ബ്രഹ്മജ്ഞാനസമ്പാധനത്തിനുവേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നതെന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണിത്. പ്രണവത്തോടും മൂന്ന് വ്യാഹൃതികളോടും ചേർന്ന് എഴുന്നളുന്ന ഗായത്രിയെ സ്വീകരിച്ചുകൊണ്ട് ഉപനയനം എങ്ങനെ വിധിപ്രകാരം നടത്തുന്നുവെന്ന് അറിഞ്ഞിരിക്കണം. സർവ്വവ്യാപകവും സർവ്വജ്ഞാനവും സർവ്വ ശക്തിയും നിറഞ്ഞ ഗായത്രി സ്വീകരിക്കപ്പെടുമ്പോഴുള്ള ഉപനയനസംസ്ക്കാരം വൈശിഷ്ട്യമാർന്നതും ദിവ്യവുമാണ്.

ഉപനയനത്തെ പൊതുവെ അറിയപ്പെടുന്നത് പൂണൂൽ അഥവാ യജ്ഞോപവീതധാരണതിനുള്ള സംസ്ക്കരമെന്നാണ് . ആദ്യകാലങ്ങളിൽ എട്ട് പതിനൊന്ന് പന്ത്രണ്ട് എന്നീ പ്രായങ്ങളിലേതൊലേങ്കിലുമാണ് ഈ കർമ്മം നിർവഹിക്കപ്പെട്ടിരുന്നത്.    ചിലപ്പോൾ അഞ്ചു വയസ്സിലും ഇത് അനുഷ്ഠിക്കാപ്പെടാറുണ്ട്. കുട്ടികകളുടെയുള്ളിൽ വിഷയവാസന  കടന്നെത്തുന്നതിനുമുമ്പ് ഉപനയനം ചെയ്യിക്കണമെന്നാണ്.  പവിത്രതയുടെ ചിഹ്നമെന്ന നിലയിൽ പൂണൂൽ ധരിക്കുന്നതോടെ കുട്ടിയിൽ മാനസികവികാസവും  സംഭവിക്കുന്നു. ശ്രദ്ധയും സുരക്ഷിതത്വവും നിലനിർത്താനായി ആർക്കും ഈ സംസ്ക്കാരകർമ്മം നിർവഹിക്കാവുന്നതാണെന്നാണ് ആചാര്യമതം. ഇളം പ്രായത്തിൽ പൂണൂൽ ധരിക്കുന്നതതോടെ  കുട്ടിക്ക് ജ്ഞാനസമ്പാനത്തിന് അധികാരം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. 

ഉപനയന സംസ്ക്കാരം ആരംഭിക്കുന്നതിനുമുമ്പ് മൂന്ന് ദിവസത്തെ വ്രതമാചരിച്ചു കൊണ്ടാണ്. ഈ ദിവസങ്ങളിൽ മിതാഹാരം മാത്രമേ കഴിക്കാവൂ എന്നാണ് ആചാര്യന്മാർ ഓർമ്മിപ്പിക്കുന്നത്. പ്രഭാതത്തിലാണ് ഉപനയനം അനുഷ്ഠിക്കപ്പെടുന്നത്. കുളിച്ച് ശുദ്ധിയായി യജ്ഞവേദിയുടെ  പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭമുഖമായിരിക്കണം. ആ സമയം അച്ഛനും ബന്ധുമിത്രദികളും ഈശ്വരോപാസന യജ്ഞം എന്നിവ നടത്തണം അതിനുശേഷം ആചാര്യന്റെ ആജ്ഞപ്രാകാരം  ആഹൂതികൾ അർപ്പിക്കണം. പിന്നീട്  മന്ത്രോച്ചാരണ പൂർവ്വം അചാര്യനാൽ യജ്ഞോപവീതം.  ധരിക്കണം  മാത്രമാല്ല ആചാര്യൻ ചെല്ലുന്ന മന്ത്രം കേട്ട് മന്ത്രം ചൊല്ലുകയും വേണം. അതോടെ കുട്ടി ബ്രഹ്മചാരിയായിത്തീരുന്നു പിന്നീട്   ജ്ഞാനസമ്പാദനത്തിന് യോഗ്യതയുള്ളവനായി പരിണമിക്കുന്നു.  

" ഓം  യജ്ഞോപവീതം പരമം പവിത്രം   
പ്രജാപതേര്യത്സഹജം പുരസ്താത്  
ആയുഷ്യമാഷ്യം  പ്രതിമുഞ്ച ശുഭ്രം  
യജ്ഞോപവീതം ബലമസ്തു തേജഃ  
യജ്ഞോപവീതമസി  യജ്ഞസ്യ  ത്വാ 
യജ്ഞോപവീതാ  തേനോപഹ്യാമി"  

പവിത്രമാക്കി തീർക്കാൻ  യോഗ്യമായതിൽ ഏറ്റവും ശ്രേഷ്ഠവുമായിരിക്കുന്നതും ആദിയിൽ സാക്ഷാൽ ബ്രഹ്മാവിനോടപ്പം ഉൽഭവിച്ചതും ആയുർബലവും മനഃശക്തിയും വർധിപ്പിക്കുന്നതുമായ ശുഭമായ പൂണൂൽ ഞാൻ ധരിക്കുകയാണ്. ഇതിനാൽ അറിവിന്റെ നിറവെളിച്ചവും ശക്തിയും സംരക്ഷിതമായിരിക്കട്ടെ.  

പിന്നീട് ബ്രഹ്മചാരി എന്നനിലയിൽ ആചാര്യനുഗ്രഹപ്രകാരം സ്വയം ഈശ്വരോപാസന ചെയ്യണം . യജ്ഞാഗ്നിയിൽ.  വിശേഷാഹൂതികൾ ചെയ്യണം . അതിനുശേഷം യജ്ഞകുണ്ഡത്തിന്റെ (പൂജാവേദിയുടെ) വടക്കു വശത്ത് പൂർവ്വാഭിമുഖമായിരിക്കുന്ന് ആചാര്യനിൽ നിന്നും അദേഹത്തിന് അഭിമുഖമായിരിക്കുന്ന ബ്രഹ്മചാരി,  ബ്രഹ്മചാര്യവ്രതം ഉറപ്പിക്കുന്ന  ആശയങ്ങൾ - ഗായത്രീമന്ത്രം- മന്ത്രോപദേശപൂർവ്വം സ്വീകരിക്കണം .   ആചാര്യൻ  ഉപനീതനെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കും . അതുപോലെ ആചാര്യനും പ്രതിജ്ഞയെടുക്കും. അതായത്  ആചാര്യൻ ശിഷ്യനായ ഉപനീതന്റെ ഹൃദയത്തെ തനിക്കധീനമാക്കി തന്റെ ഉപദേശങ്ങളിൽ  ശ്രദ്ധയും ഏകാഗ്രതയും ചൊലുത്തി  സ്വചിത്താനുകൂലം അനുവർത്തിക്കാൻ പ്രതിജ്ഞ ചെയ്യുന്നതോടപ്പം  ബ്രഹ്മചാരിയും തന്റെ സ്വഭാവഗുണങ്ങളും  മനഃശക്തിയും യഥാസമയം അറിഞ്ഞുകൊണ്ട് സന്ദേഹങ്ങൾ ക്ഷമാപൂർവ്വം ശ്രവിച്ച്  നന്മയെ മാത്രം ലാക്കാക്കി  നേർവഴിക്ക് നയിക്കണമെന്ന് ആചാര്യനെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കും  

മന്ത്രോപാസനയിലൂടെ ബ്രഹ്മചാരി അനേകം കാര്യങ്ങൾ തിരിച്ചറിയുകയും. ഉൾക്കൊള്ളുകയും വേണം  ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നു എന്നും, ജ്ഞാനസംമ്പാദനത്തിനു അർഹനായിരിക്കുന്നു എന്നും ഉള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്ത് നൽകുന്ന ഗായത്രീയുപദേശത്തിനു മാത്രമാണ് ഗായത്രിയിൽ നിന്നും ഉൽഭവിച്ച വേദങ്ങളും, വേദാംഗങ്ങളും, മറ്റു ധർമശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാക്കുന്നത്. ഉപനയനത്തോടപ്പം ലഭ്യമാകുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല മറിച്ച് ബ്രഹ്മജ്ഞാന സമ്പാദനത്തിനു വേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നത് എന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണത്. 

ഉപനയനം എന്ന പദത്തിന്റെ അർത്ഥം അടുക്കലേക്കുകൊണ്ടത്തിക്കുക. എന്നാണ്. ആദ്ധ്യാത്മികമായി ചിന്തിച്ചാൽ ആചാര്യൻ ശിഷ്യനെ ബ്രഹ്മത്തിന്റെ അടുക്കലേക്ക് കൊണ്ടത്തിക്കുന്നു എന്നു കാണാം. പൂണൂൽ അഥാവാ ബ്രഹ്മസൂത്രത്തിൽ ഒൻപത് സൂത്രങ്ങളാണ് കാണപ്പെടുന്നത് ഇതാകട്ടെ യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു. അഹിംസ, സത്യം, അസ്തേയം, തിതിഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നീ ഒൻപത് ഗുണങ്ങളെയാണ് പൂണൂൽ പ്രതിനിധാനം ചെയ്യുന്നത്.
ത്രയീ വിദ്യകള് അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തില് കര്മങ്ങള് അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം. അപ്രകാരമുള്ള അധികാരാത്തിന്റെ പാരമ്പര്യമുള്ള കുലത്തില് ജനിച്ചതിന്റെ ചിഹ്നം. ഞാന് അപ്രകാരമുള്ള സംസ്കാരത്തെ അംഗീകരിക്കുന്നു എന്നതിന്റെയും ചിഹ്നം. തന്തുക്കള് ചേര്ന്ന് സൂത്രം അഥവാ നൂല് ഉണ്ടാകുന്നു. ഇത് മൂന്നു സത്വ രജോ തമ്സ്സുകളെന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു. സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തില് നിന്ന് ജീവന് ഉണ്ടാകുന്നത് പോലെ അണ്ഡത്തില് നിന്നാണ് ഈ പ്രപഞ്ചവുമുണ്ടായത് അതുകൊണ്ട് ഈ മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന സൂത്രം ശരീരത്തില് ധരിച്ചിരിക്കുന്നതു അണ്ഡാകൃതിയിലാണ് .ഈ അണ്ഡത്തിനുള്ളില് ജീവനുള്ള ശരീരവും അതിനുള്ളില് ജീവാത്മാവും കുടികൊള്ളുന്നു. അവയും ഈ മൂന്നു തത്വത്തെയും ഉള്ക്കൊള്ളുന്നു. ഈശാനകോണ് മുതല് നിര്യതികോണു വരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത്. ഈശ്വരാംശമായ ആത്മാവിനെ പ്രദക്ഷിണം ചെയ്യുന്നു എന്ന് കാണിക്കുന്നു. ഗുരുത്വം കൂടിയ വസ്തുവിനെ ഗുരുത്വം കൂടിയത് പ്രദക്ഷിണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു. ഈശാനകോണില് ഈശാനന് കിഴക്ക് ഇന്ദ്രന് തെക്കുകിഴക്ക് അഗ്നി തെക്ക് യമന് തെക്കുപടിഞ്ഞാറു അനന്തന് പടിഞ്ഞാറു വരുണന് പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന് എന്നീ ദേവതകളെ ഞാന് സദാ വാങ്ങുന്നു എന്നും ആ ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നില് നില നില്ക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓര്ക്കാനും കൂടിയാണ് ഇത് ധരിക്കുന്നത്

"സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശ"

വസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണര്ത്തുന്നതും ഇതിന്റെ ധാരണത്തിന്റെ ഉദേശ്യമാണ്. ഇത്തരത്തിലുള്ള ആത്മീയജ്ഞാനത്ത്തിനു ശ്രമിക്കുന്നവനാണ് താന് എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം. സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കില് പ്രസവിക്കുന്ന ആശയ പരമായ അണ്ഡം ഞാന് സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓര്മ്മിപ്പിച്ച്ചുകൊണ്ടേ ഇരിക്കുന്നു.
മൂന്നിഴകൾചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ) മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.

 അനന്തരം ഉപനീതനായ ബ്രഹ്മചാരിയുടെ വ്രതരക്ഷണാർത്ഥം   ആചാര്യൻ

"ഓം അസൃബ്രഹ്മചാര്യസി   പ്രാണസി ബ്രഹ്മചാര്യസി     കസ്ത്വകമുപനയതേകായത്വാപരിദദാമി."  

ഇത്യാദി മന്ത്രങ്ങൾ ചൊല്ലുന്നു.  ഉപനയനകർമ്മം  അവസാനിച്ച ശേഷം,  ആചാര്യനെയും ഉപസ്ഥിതരായവരെയും യഥോചിതം സൽക്കരിക്കണം.   യാത്രയാവുന്നതിനുമുമ്പ് എല്ലാവരും  ചേർന്ന് ബ്രഹ്മചാരിയെ

"ഓം ത്വം ജീവശരദഃ 
ശതം വർദ്ധമാനഃ  
ആയുഷ്മാൻ തേജസ്വീ 
വർചസ്വീഭൂയഃ
എന്ന മന്ത്രം ചൊല്ലി ആശിർവദിക്കണം 

"യഥായോഗ്യം വേദങ്ങൾ അഭ്യസിച്ച് കല്മഹരഹിതരായി, ധനത്തെക്കൾ ധർമ്മത്തെ മനസ്സാ വാചാ കർമ്മണാ  ബഹുമാനിക്കുന്ന സമുദായ ക്ഷേമ തൽപ്പരനും  ജിതേന്ദ്രിയനും ധർമ്മാത്മാവുമായ വ്യക്തിയെയാണ്    ആചാര്യൻ എന്ന സംജ്ഞകൊണ്ട് ധർമ്മശാസ്ത്രങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളത്.  ജ്ഞാന സമ്പാദനാർത്ഥം   തന്റെ ശിഷ്യരായി വരുന്ന ബ്രഹ്മചാരികളെ  പുത്രസമാനം  വാത്സല്യപൂർവ്വം നോക്കുന്ന ആളാണ് ആചാര്യൻ. അദ്ദേഹം ശിഷ്യനെ അനുഗ്രഹിക്കുന്ന മന്ത്രം പാറപോലെ ഉറപ്പുള്ള ശരീരവും മനശക്തിയും ഹേ ശിഷ്യനിനക്ക് ഉണ്ടാകട്ടെ. നിന്റെ പവിത്രവൃതം ഭംഗപ്പെടുത്തുന്ന എതിർശക്തികളെ  തോല്പിക്കനുള്ള കരുത്ത് നിന്നക്ക് ഉണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു,   സന്ധ്യാവന്ദനവും നിത്യകർമ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂർവ്വം അനുഷ്ഠിക്കുക, എപ്പോഴു ജ്ഞാനമാർഗ്ഗത്തിലേക്ക് ജാഗരൂഗനായിരിക്കുക. ഇത്യാദി പവിത്ര സങ്ക്ൽപ്പങ്ങൾ അടങ്ങിയതാണ്. ജ്ഞാനമില്ലാതെ ഉപനയനം ചെയ്യിക്കുന്നവരം, ഉപനയന കർമ്മത്താൽ ജ്ഞാനത്തെ ആശ്രയിക്കാത്തവരും,  ഇരുട്ടിൽ നിന്ന്  കൂരിരുട്ടിലേക്ക് പതിക്കുന്നു.

മനുഷ്യനായി ജനിക്കുന്ന ജീവൻ സംസ്ക്കരകർമ്മം കൊണ്ട് ദ്വിജൻ ആവണമെന്ന് ധർമ്മശാസ്ത്രത്തിൽ പറയുന്നു. അതായത് മനുഷ്യരൂപത്തിൽ ജനിച്ചുവളർന്നാൽ മാത്രം പോരാ മനുഷ്യത്വവികാസത്തിന്റെ രണ്ടാം പിറവി ( ദ്വിജത്വം) സംസ്ക്കാരകർമ്മത്തെകൊണ്ട് നേടണമെന്ന് താൽപര്യം.  ബ്രഹ്മചര്യാശ്രമം തന്നെ രണ്ടാം പിറവി മുതൽ ആരംഭിക്കുന്നു.  യജ്ഞോപവീത - ഉപനയനസംസ്ക്കാരം മുതൽ ബ്രഹ്മചാരിയുടെ യജ്ഞോപവീതം , വൽക്കലം, കൗപീനം സ്വധർമ്മാചരണത്തിന്റെ പ്രതിജ്ഞാസൂത്രങ്ങളാണ്. ദണ്ഡ് (വടി) സ്വധർമ്മ സംരക്ഷണത്തിന്റെ ബാദ്ധ്യസ്ഥസ്വരൂപമായ മാനദണ്ഡമാകുന്നു.  മാനവദർശനങ്ങളെ സ്വായത്തമാക്കുന്ന ബ്രഹ്മചാരി  സ്വകർത്തവ്യങ്ങളെപ്പറ്റി ബോധവാനാകുന്നു.  മതാപിതാ ഗുരുജനങ്ങളോടെന്ന പോലെ  സ്വസമുദായത്തോടും സ്വരാജ്യത്തോടും  തനിക്കുള്ള ഋണബാദ്ധ്യാതകളെ പറ്റി  യഥായോഗ്യം ഗ്രഹിക്കുന്നു.   ആത്മമോക്ഷത്തിനും ജനഹിതത്തിനും വേണ്ടി സ്വജീവിതം യജ്ഞസ്വരൂപമാക്കിത്തീർക്കുന്നതെങ്ങനെയെന്ന് അഭ്യസിക്കുന്നു. എല്ലാം ഗായത്രി തത്ത്വത്തിലൂടെ ലഭിക്കുന്ന പ്രചോദനത്താൽ നിർവഹിക്കുന്ന ദിനചര്യക്രമത്തിൽ കൂടെയാണ്  സാധിക്കുന്നത്.  

യജ്ഞാത്മകമായ ശരീരത്തിൽ ഒമ്പതു സൂത്രങ്ങളോടുകൂടിയ യജ്ഞോപവീതം  യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു.  അന്ധകാരജഡിലമായവയെ  ദ്വിതീയദിവ്യജീവിതത്തെയും  ഗ്രഹിക്കുന്നു. യജ്ഞോപവീതധാരണമെന്നാൽ  സദ്ഗുണങ്ങളുടെ ധാരണമെന്ന് ധർമ്മശാസ്ത്രം ഉദ്ബോധിപ്പിക്കുന്നു.   അതായത് അഹിംസ, സത്യം, അസ്തേയം,  തിതിക്ഷ, അപരിഗ്രഹം,   സംയമം, ആസ്തികത,  ശാന്തി, പവിത്രത, എന്നി ഒമ്പതു ഗുണങ്ങളുടെ പ്രതീകമാണ്  യജ്ഞോപവീതം.  ഹൃദയത്തിൽ വിശാല പ്രേമം, വാക്കിൽ മാധുര്യം, വ്യവഹാരത്തിൽ സരളത, സ്ത്രീകളിൽ മാതൃത്വഭാവന,   കർമ്മങ്ങളിൽ കലയുടെയും  സൗന്ദര്യത്തിന്റെയും  ആവിഷ്ക്കരണം,  എല്ലാവരോടും ഔദാര്യസേവനഭാവം , ഗുരുജനങ്ങളോടും, മൂത്തവരോടും ബഹുമാനം, സദ്ഗ്രന്ഥങ്ങളുടെ സ്വദ്ധ്യായം, സത്സംഗം, സാധനയിൽ രുചി, ശരീരം, വസ്ത്രം, വീട്, പരിസരങ്ങൾ എന്നിവ  സ്വച്ഛവും ശുചിയായും കലാപരമായും സൂക്ഷിക്കുക. ആലസ്യവും നിരാശയും അകറ്റുക, എല്ലായ്പ്പോഴും  ചൊടിയോടും ചുറുചുറുപ്പോടും കൂടി  എല്ലാകാര്യങ്ങളിലും  പ്രവർത്തിച്ചുകൊണ്ടിരിക്കുക  എന്നിവ ഉപനയനം നിർവഹിച്ച ബാലന്റെ ലക്ഷണങ്ങളാകുന്നു.

യജ്ഞോപവീതഉപനയനസംസ്ക്കരത്തോട് കൂടി  വേദമന്ത്ര ദീക്ഷസ്വീകരിക്കുകയും  വിദ്യരംഭസംസ്ക്കരം   നടത്തുകയും ചെയ്യുന്നു. ഇവ ഓരോന്നും മുറപ്രകാരം ബ്രഹ്മചാര്യത്തിന്റെ ഭാഗങ്ങളാകുന്നു.  അതായത് ബാല-കിശോരാവസ്ഥകളിലെ   (വിദ്യാർത്ഥിജീവിതഘട്ടത്തിലെ) സംസ്ക്കരസോപാനങ്ങളാകുന്നു. ഉപനയനം, വിദ്യാരംഭം, സമാവർത്തനം.    തുടങ്ങിയ സംസ്ക്കരങ്ങൾ പൂർണ്ണ ജീവിതത്തിന്റെ  പരിശീലനഘട്ടമാണ്. യൗവനാരംഭം വരെയുള്ള ബ്രഹ്മചര്യാശ്രമജീവിതം…..

ദണ്ഡ്ചാരുക എന്ന കർമത്തോടെയാണ് ഉപനയനകർമ്മം അവസാനിക്കുക.

10. വേദാരംഭം സംസ്കാരം

ഷോഡശക്രിയകളിൽപ്പെടുന്ന പത്താമത്തെ ക്രിയ ആണ് വേദാരംഭം. ഉപനയനത്തോടുകൂടി വേദാരംഭസംസ്കാരം വീട്ടിൽവച്ചും വിദ്യാരംഭസംസ്കാരം ഗുരുകുലത്തിൽവച്ചും നടത്തുന്നു.

11. സമാവർത്തന സംസ്കാരം

ഷോഡശക്രിയകളിൽപ്പെടുന്ന പതിനൊന്നാമത്തെ ക്രിയ ആണ് സമാവർത്തനം. വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു വിദ്യാർഥി ഗുരുദക്ഷിണ നൽകി ഗുരുവിന്റെ അനുഗ്രഹത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങാണ് സമാവർത്തന സംസ്കാരം. പുരുഷൻമാർ 25 വയസുവരെയും സ്ത്രീകൾ 20 വയസുവരെയും ബ്രഹ്മചര്യമനുഷ്ഠിക്കണം എന്നാണ് നിയമം. ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥിയെ സ്നാതകൻ എന്ന് പറയുന്നു. സമാവർത്തനം പൂർത്തിയാക്കുന്ന സമയത്ത് ബ്രഹ്മചര്യചിഹ്ന്നങ്ങളായ വൽകലവും ദണ്ഡും ഉപേക്ഷിക്കുന്നു. അനന്തരം ആദിത്യഭിമുഖമായി നിന്ന് ആദിത്യജപം നടത്തി നഖങ്ങളും, തലമുടികളും വെട്ടികളയുന്നു. ആചാര്യ ഉപദേശത്തിന്റെ ആദ്യഭാഗം തൈത്തിരിയ ഉപനിഷത്തിൽ ഇങ്ങനെ പറയുന്നു.

“സത്യം പറയുക ധർമം ആചരിക്കുക"

പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്.
ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമാദം ഉണ്ടാവരുത്.
ഉത്തമരീതിയിൽ ഐശര്യം വർധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത് .
ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക.
പാപകരമായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത്.
ദാനം ചെയ്യുമ്പോൾ മനസറിഞുകൊണ്ട്‌ മുഖപ്രസാദത്തോടെ നൽകുക.

12. വിവാഹം

ഷോഡശക്രിയകളിൽപ്പെടുന്ന പന്ത്രണ്ടാമത്തെ ക്രിയ ആണ്  ക്രിയ ആണ് വിവാഹം. വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും  അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്. വർണാശ്രമ ധർമപ്രകാരം ബ്രഹ്മചാരിയായ വ്യക്തി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന പവിത്രമായ ചടങ്ങാണ് വിവാഹം. ബ്രാഹ്മം, ദൈവം, ആർഷം, പ്രാജപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം, പൈശാചം, എന്നിങ്ങനെ എട്ടുവിധം വിവാഹങ്ങൾ ഉണ്ട്.

1) ബ്രാഹ്‌മം:

പിതാവ്‌ കന്യകയെ പ്രതിഫലം വാങ്ങാതെ, നല്ല വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചു ഉദകസഹിതം യോഗ്യനായ ബ്രഹ്‌മചാരിക്ക്‌ കൊടുക്കുന്നതിനെയാണ്‌ ബ്രാഹ്‌മം എന്ന്‌ പറയുന്നത്‌. 

2) ദൈവം:

പിതാവ്‌ കന്യകയെ യാഗത്തിനിടെ ഋത്വിക്കിന് / പുരോഹിതനു കന്യകയെ നൽകുന്നതു ദൈവം.

3) ആര്‍ഷം:

പിതാവ്‌ വരനിൽനിന്നു പശുവിനെയോ, കാളയെയോ സ്വീകരിച്ചുകൊണ്ടുള്ള കന്യാദാനം ആർഷം.

4) പ്രാജപത്യം:

പിതാവ്‌ തന്റെ പുത്രിയെ ധർമത്തിനനുസരിച്ചു വിവാഹജീവിതം നയിക്കാൻ അനുഗ്രഹിച്ച്‌ വരന്‌ കന്യാദാനം നല്‍കുന്നതാണ്‌ പ്രാജപത്യം.

5) ഗാന്ധര്‍വ്വം:

ആരോടും ചോദിക്കാതെയോ, പറയാതെയോ കാമുകി കാമുകന്മാര്‍ പരസ്പര സമ്മതത്തോടുകൂടി നടത്തുന്ന രഹസ്യവിവാഹമാണ്‌ ഗാന്ധര്‍വ്വം.

6) ആസുരം:

പുരുഷന്‍ പിതാവില്‍നിന്ന്‌ കന്യകയെ പണം അല്ലെങ്കില്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ നല്‍കി വിലയ്‌ക്കു വാങ്ങുന്നതിനെ ആസുരം എന്ന്‌ പറയുന്നു.

7) രാക്ഷസം:

സ്‌ത്രീകളെ അവരുടെ ഇഷ്‌ടമില്ലാതെ ബന്ധുക്കളെ തോൽപിച്ചു ബലാൽക്കാരമായി അപഹരിക്കുന്നതിനെ രാക്ഷസം എന്ന്‌ പറയുന്നു.

8) പൈശാചികം:

സ്‌ത്രീകള്‍ ബോധമില്ലാതിരിക്കുകയോ, അല്ലെങ്കില്‍ മറ്റ്‌ അവസ്‌ഥകളില്‍ ഉഴലുകയോ, ഉറങ്ങുകയോ ചെയ്യുന്ന സമയത്ത്‌ അവളെ ബലാത്‌ക്കാരമായി ഭാര്യയാക്കുന്നതിനെ പൈശാചികം എന്ന്‌ പറയുന്നു. 

ഇതില്‍ രാക്ഷസം, പൈശാചികം എന്നീ വിവാഹങ്ങള്‍ ധര്‍മ്മത്തിനും നീതിക്കും യശ്ശസിനും ആത്മാഭിമാനത്തിനും വ്യക്‌തിത്വത്തിനും നിരക്കുന്നതല്ല.

അശ്വലായനഗൃഹ്യ സൂത്രം പ്രകാരം പരസ്പരം കാണുകയും സംസാരിക്കുകയും പരസ്പരാനുരാഗത്തിലാവുകയും ചെയ്യുന്ന യുവതീയുവാക്കൾ തുടർന്ന് ബന്ധു-ഗുരുജനങ്ങളുടെ അനുവാദത്തോടെ വിവാഹം നടത്തുന്നു. വിവാഹത്തിനു കന്യക രജസ്വലയായി കുറഞ്ഞത് നാലുവർഷമെങ്കിലും കഴിഞിരിക്കണം. വരനു വധുവിനെക്കാൾ പ്രായം കൂടുതലായിരിക്കണം. വിവാഹിതരായശേഷം കുറഞ്ഞത് നാലുദിവസം കഴിഞ്ഞു വേണം ഗർഭധാനസം സ്കാരം നടത്തുവാൻ. വിവാഹസമയത്ത് വധുവരൻമാർ പ്രതിജ്ഞയെടുക്കണമെന്നു ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു.

വിവാഹദിന ചടങ്ങുകള്‍

നമസ്‌കാരം

മംഗളകരമായ ഏതു കാര്യങ്ങള്‍ക്ക് മുമ്പും കുടുംബത്തിലെ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുകയെന്നത് ഹിന്ദുക്കള്‍ക്ക് നിര്‍ബന്ധമുള്ള ഒരു ചടങ്ങാണ്. ഇതാണ് നമസ്‌കാരം. വെറ്റിലയും അടക്കയും ഒരു നാണയും നല്‍കി കാല്‍ തൊട്ട് വന്ദിച്ച് വിവാഹിതരാകാന്‍ പോകുന്നവര്‍ മുതിര്‍ന്നവരുടെ ആശീര്‍വാദം തേടുന്നു. ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച് പ്രായമായവര്‍ അനുഗ്രാശ്ശിസ്സുകള്‍ നേരുന്നു. വിവാഹദിനം രാവിലെയാണ് ഈ ചടങ്ങ് നടത്താറ്. അന്നേദിവസം വധുവിന് ചാര്‍ത്താനുള്ള താലി (മാംഗല്യസൂത്രം) വരന്റെ വീട്ടുകാര്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിക്കുന്നു.

താലികെട്ടും പുടവ കൊടുക്കലും

സാധാരണയായി വധുവിന്റെ തറവാട്ടില്‍ വെച്ചാണ് വിവാഹം നടത്താറ്. ചിലപ്പോള്‍ കല്യാണമണ്ഡപത്തില്‍ വെച്ചോ ക്ഷേത്രങ്ങളില്‍ വെച്ചോ വിവാഹം നടത്താറുണ്ട്. കേരളത്തില്‍ ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുന്നവര്‍ ഏറെയാണ്. ഗുരുവായൂരില്‍ വെച്ച് വിവാഹിതരായാല്‍ ആ ദാമ്പത്യത്തിന് എക്കാലവും ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. 

താലിക്കെട്ടും പുടവ കൊടുക്കലുമാണ് വിവാഹചടങ്ങുകളില്‍ ഏറ്റവും പ്രധാനം. വരനും കൂട്ടരും വിവാഹവേദിയില്‍ എത്തിക്കഴിഞ്ഞാല്‍ വധുവിന്റെ വീട്ടുകാര്‍ ആചാരപ്രകാരം വരനെ സ്വീകരിക്കുന്നു. നിലവിളക്ക് കൊളുത്തി വധുവിന്റെ അമ്മയും അമ്മായിമാരും വരന് ചന്ദനപ്പൊട്ട് തൊട്ട് തലയില്‍ അരിയും പൂക്കളും വിതറും. ശേഷം വധുവിന്റെ സഹോദരന്‍ കിണ്ടിയില്‍ വെള്ളമെടുത്ത് വരന്റെ കാല്‍ കഴുകും. തുടര്‍ന്ന് സഹോദരന്‍ വരനെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോകും. വിവാഹമണ്ഡപത്തില്‍ വലതുഭാഗത്തായാണ് വരന്‍ ഇരിക്കുക. വരന് മണ്ഡപത്തില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് വധുവിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങാണ്. നാദസ്വരത്തിന്റെ അകമ്പടിയില്‍ അച്ഛനോ അമ്മാവനോ ആണ് വധുവിനെ കൊണ്ടുവരിക. അമ്മയും അമ്മായിമാരും വധുവിന് ഒപ്പമുണ്ടാകും. കൈയില്‍ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് വധു വരന് ഇടതുഭാഗത്തായി ഇരിക്കും.

ഹിന്ദു ആചാരപ്രകാരം മംഗളകാര്യങ്ങള്‍ക്കായി നല്ല സമയം കണിയാന്‍ ഗണിച്ചു നല്‍കാറുണ്ട്, മുഹൂര്‍ത്തം എന്നാണ് ഇതിന് പറയുക. വിവാഹ മുഹൂര്‍ത്തം ആയാല്‍ വരന്‍ വധുവിന്റെ കഴുത്തില്‍ താലി കെട്ടും. സ്വര്‍ണത്തിന്റെ പ്രത്യേകതരം ലോക്കറ്റാണ് താലി. മഞ്ഞച്ചരടില്‍ കോര്‍ത്താണ് ഇത് വധുവിന് ചാര്‍ത്തുന്നത്. വിവാഹജീവിതത്തില്‍ താലി പവിത്രമായി കരുതിപ്പോകുന്നു. താലികെട്ടിന് ശേഷം വരന്‍ വധുവിന് വിവാഹപ്പുടവ (മന്ത്രകോടി) നല്‍കുന്നു. പുടമുറി എന്നും ഈ ചടങ്ങിനെ പറയാറുണ്ട്. ശേഷം വരന്‍ വധുവിന്റെ നെറ്റിയില്‍ (സീമന്തരേഖയില്‍) സിന്ദൂരം ചാര്‍ത്തും. ഈ ചടങ്ങുകളോടെ വധു ഭാര്യയായി. പിന്നീട് വരന്റെ അമ്മ വധുവിന്റെ കഴുത്തില്‍ സ്വര്‍ണമാല അണിയിക്കും. വധുവിനെ മരുമകളായി അംഗീകരിച്ചു എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇതിന് ശേഷം മോതിരം മാറല്‍, വധൂവരന്മാര്‍ പരസ്പരം തുളസിമാല/പൂമാല അണിയിക്കല്‍ തുടങ്ങിയ ചടങ്ങുകളും ഉണ്ട്.

അടുത്തതായി കന്യാദാനമാണ്. വധുവിന്റെ പിതാവ് മകളെ മരുമകന് കൈപിടിച്ചു കൊടുക്കുന്നു. വരന്റെ വലതുകൈയിലേക്ക് വധുവിന്റെ വലതുകൈ ചേര്‍ത്ത് ഇടയില്‍ ഒരു വെറ്റിലയും വച്ച് സമര്‍പ്പിക്കുന്നു.

വരന്റെ പ്രതിജ്ഞ

ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി. അതിനാൽ നീ എന്റെ അർദ്ധാഗിംനിയാണെന്നു സമുദായ സമക്ഷം പ്രഖ്യാപിക്കുന്നു.

ഞാൻ ഭവതിയെ ഗൃഹലക്ഷമിസ്വരൂപേണ സന്തോഷത്തോടെ സ്വീകരിക്കുന്നു.

ഭവതിയുമായി കൂടിയാലോചിച്ച് ശുഭകർമങ്ങൾ ചെയ്യും.

നിന്റെ സുഖം,ശാന്തി,സമൃദ്ധി,രക്ഷ എന്നിവക്കായി എന്റെ ശക്തിക്ക് തക്കവിധം വ്യവസ്ഥ ചെയ്യുന്നതാണ്‌.

നാം തമ്മിൽ ഉണ്ടാകുന്ന അഭിപ്രായഭേദങ്ങൾ സൗമ്യമായി പറഞ്ഞു പരിഹരിക്കും.

വധുവിന്റെ പ്രതിജ്ഞ

സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു.

മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും.

എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.

അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്‌.

അങ്ങനെ വിവാഹ സംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം നൽകുന്നു.

കൈകകള്‍ ചേര്‍ത്ത് പിടിച്ച് വരനും വധുവും വിവാഹമണ്ഡപത്തിലെ വിളക്ക്/അഗ്നി മൂന്നുതവണ വലംവെക്കും. ഇതോടെ അഗ്നിസാക്ഷിയായി പ്രധാന വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാകും.

ഗൃഹപ്രവേശം

ഗൃഹപ്രവേശത്തിനും മുഹൂര്‍ത്തമുണ്ട്. വരന്റെ വീട്ടിലെത്തുന്ന വധുവിനെ ഈ സമയത്ത് അമ്മായിയമ്മ നിലവിളക്ക് നല്‍കി അകത്തേക്ക് സ്വീകരിക്കുന്നു. വലതുകാല്‍ വെച്ച് വധു പുതിയ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. കുടിവെപ്പെന്നും ഈ ചടങ്ങ് അറിയപ്പെടുന്നു. ഗൃഹപ്രവേശത്തിന് ശേഷം വധുവരന്മാർ മനസ്സും ശരീരവും ഒന്നായി കൊണ്ട് പുതിയ ജീവിതം നയിക്കുന്നു.

13. ഗൃഹസ്ഥാശ്രമം

ഷോഡശക്രിയകളിൽപ്പെടുന്ന പതിമൂന്നാമത്തെ ക്രിയ ആണ് ഗൃഹസ്ഥാശ്രമം. ഒരു വ്യക്തി പൂർണമായും കുടുംബ ബന്ധങ്ങളിൽ ഏർപെടുന്ന പ്രക്രിയയാണ് ഗൃഹസ്ഥാശ്രമം. 

മനുസ്മൃതിയിൽ ഗൃഹസ്ഥാശ്രമത്തെകുറിച്ച് ഇങ്ങനെ പറയുന്നു... സർവജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ചു എങ്ങനെ കഴിയുന്നുവോ അതുപോലെ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിക്കുന്നു.

വ്യക്തിത്വം രൂപപ്പെടുന്നത് കുടുംബത്തിൽ നിന്നുമാകുന്നു. ഗ്രഹസ്ഥാശ്രമ ജീവിതം നല്ലതുപോലെ അനുഷ്ഠിച്ചാൽ വ്യക്തികൾ നല്ലവരാകും. ആ വ്യക്തി പിന്നീട് ഗൃഹസ്ഥനും കുടുംബിനിയും സമൂഹത്തിലെ ഒരംഗവു മാകുന്നു. ആശ്രമജീവിതധർമ്മം അറിഞ്ഞുകൊണ്ട് ഗ്രഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കണം. ഗൃഹസ്ഥാശ്രമ ജീവിതത്തെ ഈശ്വരനിൽ ഭക്തിയും, വിഷയങ്ങളിൽ വിരക്തിയും വളർത്തുവാനുള്ള മാർഗമാക്കുകയും ചെയ്യണം. ദേശകാലാവസ്ഥയനുസരിച്ച് എല്ലാവരും അവരുടെ ധർമ്മങ്ങൾ ആചരിക്കണം. ലോകത്തിൽ നന്മകളുണ്ടാകുവാൻ നല്ല  മനുഷ്യ സമുദായം വേണം.

ഗൃഹസ്ഥാശ്രമം നല്ലതാകുവാൻ എന്തെല്ലാം ശ്രദ്ധിക്കണം?

ഒരു ഗ്രഹസ്ഥാശ്രമി നല്ല ഗൃഹസ്ഥാശ്രമിയാകുവാൻ ഗൃഹസ്ഥ ധർമ്മം തന്റെകർത്തവ്യം ആണെന്നബോധത്തോടുകൂടി ജീവിക്കണം. ഭാര്യാ ഭർത്താക്കന്മാർ പരസ്പരം പരിശുദ്ധ ഭാവനയോടുകൂടി ബന്ധപ്പെടുകയും ചെയ്യണം. നിങ്ങൾ സത്സന്താനത്തിന് ജന്മം കൊടുക്കുവാൻ വേണ്ടി മൈഥുന ധർമ്മത്തിൽ ഏർപ്പെടണം [കാമത്തിനു അടിമപ്പെട്ട് മാത്രമാകരുത്]. ദമ്പതികൾ സത്യത്തെ അറിയുവാൻ വേണ്ടി ജീവി ക്കുമ്പോൾ സത്സന്താനമുണ്ടാകുന്നു. ഈശ്വരനാണ് സത്യം. ഈശ്വരന്റെ ഒന്നാമത്തെഭാവം അച്ഛനാകുന്നു. അമ്മ ഈശ്വരന്റെ രണ്ടാമത്തെ ഭാവവുമാകുന്നു. വല്ല സഹായവും തേടിവരുന്നവരേയും ഈശ്വരനായിട്ടുതന്നെ അറിയണം. സന്യാസഗുരുവെ പരമാത്മാവായ ഈശ്വരനായിട്ടും അറിയണം. അറിവുള്ളവർ മാതാ, പിതാ, ഗുരുജനങ്ങളെ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു.

ഗൃഹസ്ഥാശ്രമം പൂർണ്ണമാകണമെങ്കിൽ എന്തുചെയ്യണം?

ഗൃഹസ്ഥാ ശ്രമം പൂർണ്ണമാകണമെങ്കിൽ സന്തതിപരമ്പരകൾക്ക് നല്ല ഗൃഹസ്ഥാശ്രമജീവിതം നയിക്കുവാനുള്ള കഴിവുണ്ടാക്കി കൊടുക്കണം. ജന്മം കൊടുത്താൽ മാത്രം പോരാ അവരെ നല്ലവരാക്കി വളർത്തിയെടുക്കയും വേണം. നല്ലവരാകുവാൻ എല്ലാവരുടേയും ജീവിതം ഈശ്വരാഭിമുഖമാക്കണം. വാക്കുകൾ, നോട്ടം, കർമ്മം മുതലായ സർവവ്യാപാരങ്ങളും ഈശ്വരപരമാവണം. എല്ലാം ഈശ്വരപരമാകുമ്പോൾ ഈശ്വരസ്മരണ നമ്മുടെ സ്വഭാവമായിത്തീരും. സദാപിയുള്ള സ്മരണ കൊണ്ട് ഈശ്വരാനുഭൂതി ലഭിക്കുവാൻ തുടങ്ങുമ്പോൾ മനുഷ്യജന്മം സഫലമാവുകയും ചെയ്യുന്നു. അനുഭൂതി എല്ലാമനുഷ്യർക്കും നേടിയെടുക്കാം. അതിനുവേണ്ടി കുടുംബജീവിതം സ്ത്രീപുരുഷന്മാർക്കുണ്ടാകുന്ന പരസ്പര ആസക്തികൾ കുറയ്ക്കുവാൻ വേണ്ടി ഉപയോഗിക്കണം. അപ്പോൾ സംസ്കാരം ശുദ്ധമാകുകയും ചെയ്യും. ദേഹത്തിനു ദേഹത്തിനോട് തോന്നുന്ന ആസക്തികൾ അകലുമ്പോൾ യഥാർത്ഥതത്വം ബോധിക്കുവാൻ കഴിയും. പുരുഷൻ ഇത്രയേയുള്ളൂ എന്ന് സ്ത്രീക്കും സ്ത്രീ ഇത്രയേയുള്ളൂ എന്ന് പുരുഷനും അറിയുവാൻ കഴിയണം. കുടുംബ ജീവിതത്തിൽ ഒട്ടലുകൾ ഇല്ലാതാകുമ്പോൾ സംസ്കാരം വളരും. ശരീരാസക്തി വളരുമ്പോൾ സംസ്കാരം ക്ഷയിക്കുകയും ചെയ്യുന്നു. സ്ത്രീപുരുഷന്മാർ പരസ്പരം ശക്തിയും ചൈതന്യവും ആയറിയണം. മനുഷ്യർ പരസ്പരം ദൈവീകമായ ഭാവനകളോട് കൂടി ജീവിക്കുമ്പോൾ ആസക്തികൾ ഇല്ലാതാകും. ആസക്തികൾ കുറയുമ്പോൾ സംസ്കാരം നിലനില്ക്കുകയും ചെയ്യും. സംസ്കാരം വ്യക്തികൾക്ക് ആവശ്യമായിത്തീരുമ്പോൾ സംസ്കാരം പുഷ്ഠി പ്രാപിക്കുകയും ചെയ്യും. മനുഷ്യ സംസ്കാരം നല്ലതായി മുന്നോട്ടു പോകണമെങ്കിൽ ഭാര്യാഭർത്താക്കന്മാരും മറ്റു ജനങ്ങളും സത്സ്വഭാവത്തോട്കൂടി ജീവിതം നയിക്കുക തന്നെ ചെയ്യണം. ഭർത്താവ് ഭാര്യയെ ഈശ്വരിയായിട്ടും ഭാര്യ ഭർത്താവിനെ ഈശ്വരനായിട്ടും അറിയണം. മനുഷ്യർ തമ്മിൽ തമ്മിൽ ദൈവങ്ങളായി അറിയുമ്പോൾ എല്ലാ സദാചാരവും അവിടെ വളരുകയും ചെയ്യും. ഈശ്വരന്റെ ശക്തി ഈശ്വരിയാകുന്നു. ചൈതന്യത്തിനെന്തെങ്കിലും കർമ്മം ചെയ്യണമെങ്കിൽ ശക്തിയത്യാവ ശ്യവുമാകുന്നു. എല്ലാ ആശ്രമങ്ങളുടേയും നട്ടെല്ലായിരിക്കുന്നത് ഗൃഹസ്ഥാശ്രമമാകുന്നു. അച്ഛനമ്മമാർ നിഷ്കളങ്കമായ വാത്സല്യം കുഞ്ഞങ്ങൾക്ക് പകർന്നു കൊടുക്കുമ്പോൾ കുട്ടികളിൽ സത്സംസ്കാരം വളരും. നിഷ്കളങ്കമായ വാത്സല്യവും നിരുപാധികമായ സ്നേഹവും കിട്ടിവളർന്നു വരുന്നവരിൽ മാതൃപിതൃഗുരുഭക്തികൾ ഉണരുകയും ചെയ്യും.

ഗൃഹസ്ഥൻ പഞ്ജമഹായജ്ഞം അനുഷ്ഠിക്കണം എന്ന് ധർമശാസ്ത്ര ഗ്രന്ഥങ്ങൾ അനുശാസിക്കുന്നു.

വേദാരംഭം സംസ്കാരം

പഞ്ജമഹായജ്ഞം

പ്രകൃതിയില്‍ നിന്ന് നമ്മള്‍ എടുക്കുന്നതിന്റെ ഒരംശം മടക്കി നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്ന ആശയത്തില്‍നിന്നാണ് പഞ്ചയജ്ഞങ്ങള്‍ ഉടലെടുത്തത്.  എല്ലാദേശത്തും എല്ലാകാലത്തും ജനങ്ങള്‍ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും പ്രകൃതി നിയമമനുസരിച്ചും ജീവിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്ന ഒരു തത്വം യജ്ഞത്തിലുണ്ട്. ശരിയായ ജീവിതം എങ്ങനെ നയിക്കണമെന്നും ലോകത്തിന്റെ സ്വഭാവമെന്താണെന്നും ഋഷിമാർ ‍ നമുക്ക് പറഞ്ഞു തന്നിരിക്കുന്നു. പ്രതികൂലസാഹചര്യങ്ങളില്‍ തളരാതെ എങ്ങനെ ജീവിക്കണം എന്നും ഇവ നമ്മെ പഠിപ്പിക്കുന്നു. അമിട്ടുപൊട്ടുന്ന ശബ്ദം അറിയാതെ കേട്ടാല്‍ നമ്മള്‍ ഞെട്ടിവിറച്ചെന്നു വരാം. എന്നാല്‍, അറിഞ്ഞു കൊണ്ട് കേള്‍ക്കുമ്പോള്‍ അത്ര ഭയമുണ്ടാവില്ല. നീന്തലറിയാത്തവന്‍ കടലിലെ തിരമാലകളുടെ അടിയേറ്റ് തളരുമ്പോള്‍ നീന്തലറിയുന്നവന്‍ തിരകളില്‍ ആന്ദപൂര്‍വം നീന്തിത്തുടിക്കുന്നു.

ഏത് ചെടിക്ക് ഏത് മണ്ണാണ് യോജിച്ചത്, എന്തുവളമാണ് വേണ്ടത് എന്നും കൃഷിശാസ്ത്രം പഠിച്ചവന് അറിയാന്‍ സാധിക്കും. ചെടികള്‍ക്ക് രോഗം ബാധിക്കുന്നതിന് മുന്‍പ് ചെയ്യേണ്ട പരിഹാരം അയാള്‍ ചെയ്തിരിക്കും. ഇതൊന്നും അറിയാതെ കൃഷിചെയ്യാന്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ വിളവെല്ലാം നശിച്ചുപോകും. ഇതുപോലെ ജീവിതം എന്തെന്ന് ശരിയായി മനസ്സിലാക്കാനും പ്രകൃതിക്ക് യോജിക്കുന്ന വിധത്തിൽ ജീവിക്കാനും ഈ യജ്ഞങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

1. ദേവയജ്ഞം : പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു. ഇവയിലൂടെ മനസ്സിന്റെ ഏകാഗ്രതയും ബുദ്ധികൂര്‍മതയും പ്രസാദവും സത്വസിദ്ധിയും കൈവരും. മന്ത്രജപത്തിലൂടെ മനസ്സില്‍ അന്യചിന്തകള്‍ കടന്നുവരുന്നത് തടയാന്‍ സാധിക്കും. ധ്യാനത്തിലൂടെ ബുദ്ധിക്ക് തെളിച്ചവും സൂക്ഷ്മതയും ലഭിക്കുകയും മനസ്സിന്റെ വിക്ഷോഭം അടങ്ങി ശാന്തിയും സമാധാനവും ഉണ്ടാകുകയും ചെയ്യുന്നു.

പൂജയും ഹോമവും തത്വ മറിഞ്ഞ് ചെയ്യണം. ഹോമാഗ്നിയില്‍ ദ്രവ്യങ്ങള്‍ ഹോമിക്കുമ്പോള്‍ ഇഷ്ട വസ്തുക്കളോടുള്ള മമതയാണ് നമ്മള്‍ അഗ്നിക്കര്‍പ്പിക്കുന്നത്. പൂജാവേളയില്‍ ചന്ദനത്തിരി കത്തിക്കുമ്പോള്‍ ഇപ്രകാരം സ്വയം എരിഞ്ഞ് ലോകത്തിന് സുഗന്ധം പരത്തുന്നതാവണം തന്റെ ജീവിതമെന്ന് സങ്കല്പിക്കണം. ആരതിക്ക് കര്‍പ്പൂരമുഴിയുമ്പോള്‍ തന്റെ അഹങ്കാരമാണ് തരിപോലും ബാക്കിയാവാതെ പൂര്‍ണ്ണമായും യജ്ഞാഗ്നിയില്‍ കത്തിയമരുന്നതെന്ന ഭാവന വേണം. മന്ത്രോച്ഛാരണവും ഹോമധൂമവും അവനവന്റെ മനഃശുദ്ധിക്കൊപ്പം അന്തരീക്ഷശുദ്ധിക്കും സഹായിക്കുന്നു.

ഓരോവസ്തുവിനേയും ദേവതാരൂപങ്ങളായി സങ്കല്പിച്ചിരുന്നത് കാരണം എന്തെടുക്കുമ്പോഴും ശ്രദ്ധയും ഭക്തിയും ഉണ്ടാവുന്നു. കത്തിച്ചുവെച്ച നിലവിളക്കിനു മുമ്പില്‍ കൊച്ചുകുട്ടികള്‍ പോലും കൈക്കൂപ്പാറില്ലേ? അവിടെ ഈശ്വര സാന്നിധ്യംമുണ്ടെന്ന വിശ്വാസം പരമ്പരാഗതമായി നമുക്ക് ലഭിച്ചിട്ടുണ്ട്.

 2. ബ്രഹ്മയജ്ഞം : പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്‌ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക.

3. പിതൃയജ്ഞം : നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട്‌ കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം. പിതൃയജ്ഞമെന്നാല്‍ തര്‍പ്പണാദികര്‍മ്മങ്ങള്‍ മാത്രമല്ല. മാതാപിതാക്കളോടും പ്രായം ചെന്നവരോടും നമുക്കുള്ള ആദരവും സ്നേഹവും അവരെ സേവിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നതാണ് ശരിക്കും പിതൃയജ്ഞം. പ്രായമായി അവശരായിക്കിടക്കുന്നവരെ നാം വേണ്ടവണ്ണം ശുശ്രൂഷിച്ചില്ലെങ്കില്‍ അവരുടെ ഉള്ളിന്റെ ഉള്ളിലെ ദീനവിലാപം എന്നെങ്കിലും നമുക്കുതന്നെ തിരിച്ചടിയാവുകയും ചെയ്യും. മതാപിതാക്കളെ ആത്മാര്‍ഥമായി ശുശ്രൂഷിക്കുന്നവന്‍ വേറെ ഈശ്വരപൂജ ചെയ്യേണ്ട ആവശ്യം തന്നെ ഇല്ലയെന്നാണ് പറയുന്നത്. മാതൃദേവോ ഭവഃ പിതൃദേവോ ഭവഃ എന്നാണല്ലോ പറയാറുള്ളത്.

തർപ്പണം: ശരീരശുദ്ധിക്കുശേഷം ജലം കൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട്‌ ജല തർപ്പണം ചെയ്യുന്നു. ദേവന്മാർ‍, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)

ശ്രാദ്ധം : ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. ബലികർമമാദികൾ ചെയ്യുന്നത് തുലാം, കർക്കിടക അമാവാസി നാളുകളിലും മരിച്ചനാളുകളിലും ആണ്.

4. അതിഥിയജ്ഞം [നൃയജ്ഞം] : നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുക. അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ലോകത്തെ ഒറ്റകുടുംബമായിക്കണ്ട് സ്നേഹിക്കുവാന്‍ അത് നമ്മെ പ്രാപ്താരാക്കുന്നു.

5. ഭൂതയജ്ഞം : മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക്‌ അന്നം നൽകുകയും വേണം. തുളസിക്കോ, ആലിനോ വെള്ളമൊഴിച്ച് കഴിഞ്ഞിട്ടേ പണ്ട് വീട്ടുകാര്‍ ആഹാരം കഴിച്ചിരുന്നുള്ളൂ. വൃഷലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദേവതകളുടെയും, ദേവവാഹനങ്ങളുടേയും സ്ഥാനമാണ് നമ്മള്‍ നല്കിയിരുന്നത്. പുജാപുഷ്പങ്ങള്‍ക്കായി ഒരു ചെടിനടുമ്പോള്‍, അതിനെ പരിചരിക്കുമ്പോള്‍, അതില്‍ പൂവിടര്‍ന്നത് കാണുമ്പോള്‍, പൂവിറുത്തു മാല കോര്‍ക്കുമ്പോള്‍ ഒക്കെത്തന്നെ നമ്മുടെ മനസ്സ് ഈശ്വരനിലാണ് നില്‍ക്കുന്നത്. കൂട്ടുകാരന് കത്തെഴുതാന്‍ പേന എടുക്കുമ്പോള്‍ ഇന്നയാളിന് കത്തെഴുതുവാന്‍ എന്ന ബോധം ഉള്ളില്‍ക്കിടക്കുകയാണ്. പേനയും പേപ്പറും മഷിയുമെല്ലാം നാനാത്വമായ വസ്തുക്കള്‍ ആണെങ്കിലും അവയില്‍ കൂടിയെല്ലാം ഏകത്വത്തെ -കൂട്ടുകാരനെ ആണ് ദര്‍ശിക്കുന്നത്. അതുപോലെ ഏതു പ്രവര്‍ത്തിയിലും ഈശ്വരനെ മാത്രം ദര്‍ശിക്കുക. ഇതു മൂലം നാനാത്വമായ കര്‍മ്മങ്ങളില്‍ കൂടിയും വിഷമങ്ങളില്‍ കൂടിയും ഏകത്വത്തെയാണ് സാക്ഷാത്കരിക്കുന്നത്. അദ്വൈതം പലരും പറഞ്ഞ് നടക്കാറുണ്ട്. ആരും അനുഷ്ഠിച്ചുകാണില്ല.

എന്നാല്‍, ശരിയായ ഭക്തന്‍ ഭൂതയജ്ഞത്തിലൂടെ (പക്ഷിമൃഗാദികളുടെ പരിപാലനത്തിലൂടെ) സര്‍വചാരാചരങ്ങളിലും ഏകമായ ആ സത്യത്തെ ദര്‍ശിക്കുകയാണ് ചെയ്യുന്നത്. താനറിയാതെ അയാള്‍ അദ്വൈത തത്വത്തില്‍ ജീവിക്കുന്നു. അതുകൊണ്ട് ഈ യജ്ഞങ്ങള്‍ എല്ലാം ഇക്കാലത്തും നമ്മള്‍ അനുഷ്ഠിക്കണം. അത് നാടിനും ജനങ്ങള്‍ക്കും നന്മയും ശ്രേയസ്സും വര്‍ദ്ധിക്കും.

14. വാനപ്രസ്ഥം

ഷോഡശക്രിയകളിൽപ്പെടുന്ന പതിനാലാമത്തെ ക്രിയ ആണ് വാനപ്രസ്ഥം. സാധാരണ മനുഷ്യായുസിലെ 50 വയസു കഴിഞ്ഞാൽ വാനപ്രസ്ഥം സ്വീകരിക്കണം. വാനപ്രസ്ഥമെന്നാൽ വനത്തിൽ പോയി ജിവിക്കണം എന്നർത്ഥമില്ല. വാനപ്രസ്ഥവ്രതം സ്വീകരിച്ചു ഗൃഹത്തിന് പുറത്തു ജീവിക്കണം. ഈ സമയങ്ങളിൽ സാമൂഹിക ധാർമികരംഗങ്ങളിൽ സേവനമനുഷ്ഠിക്കണം.സന്താനങ്ങൾ കാലിൽ നിൽക്കുവാനയാൽ ഗൃഹഭരണം അവരെ ഏല്പിക്കണം. സന്താനങളില്ലെങ്കിൽ മറ്റു കുടുംബാംഗങ്ങളെ എല്പിക്കാം. സന്തോഷപൂർവ്വം ഒരുക്കമാണെങ്കിൽ ഭാര്യയെയും കൂടെ കൊണ്ടുപോകാം. ഈശ്വരോപസനയും ഹോമവും ചെയ്തു ദീക്ഷ സ്വീകരിച്ചു ശ്രദ്ധാപൂർവ്വം വാനപ്രസ്ഥം സ്വീകരിക്കണമെന്ന് യജുർവേദ മന്ത്രത്തിൽ പറയുന്നു. ദശവിധസ്നാനം, പഞ്ജാമൃതപാനം, അഭിഷേകം, ദണ്ഡധാരണം, കൗപീനധാരണം, ഹവനം, സങ്കല്പം, പീതവസ്ത്രധാരണം, സമാപനപൂജ, യജ്ഞം എന്നിവ വാനപ്രസ്ഥത്തിന്റെ ഭാഗമാണ്.

15. സന്യാസം

ഷോഡശക്രിയകളിൽപ്പെടുന്ന പതിനഞ്ചാമത്തെ ക്രിയ ആണ് സന്യാസം. സന്യാസി ആകുവാൻ നിശ്ചയിച്ച തീയ്യതിക്ക് മൂന്നുദിവസം മുൻപേ വ്രതം അനുഷ്ഠിച്ചു തുടങ്ങണം. സന്യാസ സംസ്കാരം ആരംഭിക്കുന്ന ദിവസം പുലർച്ച തന്നെ സന്യാസം സ്വീകരിക്കുന്നയാൾ എഴുന്നേറ്റു സന്യാസ കർമങ്ങൾക്ക് തുടക്കമിടണം. സന്യാസം സ്വീകരിക്കുമ്പോൾ അഞ്ചു തലമുടി ഒഴികെ ബാക്കിയെല്ലാം വടിച്ചുകളയണമെന്ന് നിർബന്ധമുണ്ട്. വളരെ വിപുലമായ സന്യാസിപരമ്പര ഭാരതത്തിനുണ്ട്. ശൈവ, വൈഷ്ണവവാദി മഠാധിപതികളും, ആചാര്യപരമ്പകളിലൂടെ പീഠാധിപതികളയാവരും, യോഗികളും, ഭക്തന്മാരും, കർമികളും, ജ്ഞാനികളും ഉൾപ്പെടെയുള്ള വിപുലമായ സന്യാസിപരമ്പരയണുള്ളത്. വ്രതം, യജ്ഞം, തപസ്സു, ധനം, ഹോമം, സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും സത്യപവിത്രാദി കർമങ്ങളിൽനിന്ന് വ്യതിചലിച്ചവനും സന്യാസം നൽകരുത്. സന്യാസ വേഷത്തിൽ ഭിക്ഷയെടുക്കുന്നത് പാപമാണ്. ധർമബോധവും ആചാര ശുദ്ധിയുമില്ലാതെ, അഗ്നിവസ്ത്ര (കാവിവസ്ത്ര) ത്തെയും സന്യാസത്തെയും അവഹേളിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ എർപെടുന്നവർക്കും പാപമാണ് ഫലം എന്ന് ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു. കപട സന്യാസികളെ രാജാവിന്‌ ശിക്ഷിക്കാം. ക്രമസന്യാസം കഴിന്നുള്ള അവസ്ഥയാണ്‌ അത്യാശ്രമി. സന്യാസിമാർ സ്വാധ്യായം, തപസ്സു എന്നിവ അനുഷ്ഠിക്കുന്നതോടപ്പം ജനോപകാരപ്രവത്തികളും ചെയ്യണമെന്നുണ്ട്.

സന്യാസിയുടെ ജീവിതരീതികൾ

മരച്ചുവട്ടിൽ താമസിക്കണം.

ഗ്രാമങ്ങളിൽ രണ്ടു രാത്രികൾ കഴിച്ചു കൂട്ടരുത്. (ഒരു രാത്രി മാത്രം).

അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.

അറിഞ്ഞു കൊണ്ട് ജീവികളെ ചവിട്ടരുത്.

വസ്ത്രം കൊണ്ട് അരിച്ച വെള്ളമേ കുടിക്കാവൂ.

സത്യമേ പറയാവൂ.

മനസ്സിനു നന്മ വരുന്നതെ ആച്ചരിക്കാവൂ.

ജീവിതവും മരണവും തുല്യതയോടെ വീക്ഷിക്കണം.

വാക്കുതർകങ്ങളിൽ ഭാഗഭാക്കരുത്.

ആരെയും അപമാനിക്കരുത്.

ആഗ്രഹമില്ലാത്തവനാകണം.

16. അന്ത്യേഷ്ടി

ഷോഡശക്രിയകളിൽപ്പെടുന്ന പതിനാറാമത്തെയും അവസാനത്തേതുമായ ക്രിയ ആണ് അന്ത്യേഷ്ടി. ഒരു വ്യക്തി മരിച്ചുകഴിഞാൽ ചെയ്യേണ്ട മരണാന്തര കർമങ്ങളെ കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. അന്ത്യശാസം വലിച്ചുകഴിഞ്ഞാൽ ശരീരം ശവമായി. അതിനെ നിലത്തു ദർഭ തെക്കോട്ട്‌ മുനയാക്കിയിട്ടതിനു മീതെ മലർത്തി കിടത്തി വായയും കണ്ണുകളും അടച്ചു, കാൽപെരുവിരൽ ചേർത്ത് കെട്ടി കൈകൾ നെഞ്ചിൽവച്ച് കൈയുടെ പെരുവിരൽ ചേർത്തുകെട്ടി പാദവും മുഖവുമൊഴിച്ച് ബാക്കിയെല്ലാം ശുഭ്രവസ്ത്രംകൊണ്ട് മൂടണം. തലയുടെ ഭാഗത്ത് എളെളണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് വെക്കണം. ചുറ്റും എള്ളും അക്ഷതവും ചേർത്ത് വൃത്തം വരക്കണം. സാമ്പ്രാണി, രാമച്ചം എന്നിവ പുകച്ചു കൊണ്ടിരിക്കണം, മരണാനന്തര കർമ്മം വളരെദൈർഘ്യമേറിയ ചടങ്ങാണ്.

ഒരു  ജീവാത്മാവ് (സൂക്ഷ്മശരീരം) മറ്റൊരു ജീവിതത്തിനു വേണ്ടി ഭൌതിക ശരീരം (സ്ഥൂല ശരീരം) വെടിയുന്നതാണ് മരണം. ഭൌതിക ശരീരം പഞ്ചഭൂതാത്മകമാണ്. പഞ്ചീകരണത്തിലുടെയാണ് ഭൌതിക ശരീരം ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ പഞ്ചീകരണത്തിന്റെ വിപരീത ദിശയിൽ സങ്കൽപം ചെയ്തു  ഭൌതിക ശരീരം   സംസ്കരിക്കുന്നതാണ് ഹൈന്ദവ  പാരമ്പര്യം. സംസ്കരിക്കുക എന്നാൽ സംസ്കാര ക്രിയകളിലൂടെ  രൂപഭേദം വരുത്തി ഉൽകർഷീകരിക്കുക  എന്നാണ് അർത്ഥം.

മൃതശരീരം നിലത്തുകിടത്തുന്നത്  ഭുമിക്കു സമർപ്പിക്കലാണ്. അടുത്ത ചടങ്ങു കുളിപ്പിക്കൽ. മൃത ദേഹത്തെ കുളിപ്പിക്കുന്നതിലുടെ ഭുമിയുടെ  ഉൽപത്തി സ്ഥാനമായ  ജലത്തിനു സമർപ്പിക്കുന്നു. ജലത്തിൻറെ പ്രഭവസ്ഥാനം അഗ്നിയാണ്. അതുകൊണ്ട് ശരീരത്തെ കുളിപ്പിച്ച ശേഷം അഗ്നിക്കു സമർപ്പിക്കുന്നു. അഗ്നി ജഡത്തെ വായുവിനു  സമർപ്പിക്കുന്ന  പ്രക്രിയ  ആണു  ജ്വലനം. വായു താൻ ഏറ്റുവാങ്ങിയ  ജഡാഡാംശത്തെ തൻറെ പ്രഭവസ്ഥാനമായ ആകാശത്തിനു  സമർപ്പിച്ചുകൊണ്ട്  വിലയം പ്രാപിക്കുന്നു.

ഓരോ ഹിന്ദുവും അഭിമാനത്തോടുകൂടി ചെയ്യേണ്ട  അനുഷ്ടാനങ്ങലാണ്, മരണാനന്തര കർമങ്ങൾ. അത്യന്തം ശാസ്ത്രീയ അടിത്തറയുള്ള  ഈ  നിസ്തുല ദർശനവും അനുബന്ധമായുള്ള ആചാര  അനുഷ്ടാനങ്ങളും ഹിന്ദു സമൂഹത്തിനു സ്വന്തം.

No comments:

Post a Comment