ചോദ്യം --അഖണ്ഡനാമം എന്തിന്? അയ്യപ്പനും ഈ അഖണ്ഡ നാമവും തമ്മില്‍ എന്താണ് ബന്ധം ?
ഉത്തരം ---ഒരു ദിവസം അല്ലെങ്കില്‍ മാസം അല്ലെങ്കില്‍ വര്‍ഷം നിര്‍ത്താതെ നാമം ചൊല്ലുന്നതിനെ ആണ് അഖണ്ഡ നാമം ചൊല്ലുക എന്ന് പറയുന്നത് -നമ്മള്‍ ഒരു ദിവസം അതായത് 24 മണിക്കൂര്‍ ആണ് അത് ചെയ്യുന്നതൂ --ഇതിനു ശാസ്ത്രീയ മായ ഒരടിത്ത റ ഉണ്ട് --അയ്യപ്പന് മാത്രമല്ല ഹരേരാമ ഹരേ രാമാ രാമരാമ ഹരേ ഹരേ -ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ --ഈ മന്ത്രവും ചൊല്ലാം --കര്‍ക്കിടക മാസത്തില്‍ ഇതും പതിവുണ്ട് --പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാന്‍ പണ്ട് മുതലേ നമ്മുടെ ആചാര്യന്മാര്‍ വഴികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് --കൂടുതലും ആദ്ധ്യാത്മിക മായി ബന്ധപ്പെടുത്തിയിട്ടാണ് കാരണം എന്നാലെ ജനങ്ങള്‍ അത് അനുസരിക്കൂ --വിഷുവിനോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നു എല്ലാ വീടുകളിലും അത് നിരവധി അണുക്കളെ ഉന്മൂലനം ചെയ്തു അന്തരീക്ഷത്തെ ശുധ്ധമാക്കുന്നു --അതെ പോലെ നാമം ജപിക്കുമ്പോള്‍ അതിന്റെ തന്മാത്രകള്‍ പരിസരത്തുള്ള സകല വൃക്ഷ ലതാദികളും പിടിച്ചെടുക്കുന്നു -അപ്പോള്‍ ഈശ്വരമന്ത്രത്തിന്റെ തന്മാത്രകള്‍ പിടിച്ചെടുക്കുമ്പോള്‍ അവയൊക്കെ ശുധ്ധീകരിക്കപ്പെടുന്നു --ഇങ്ങിനെ നാട് നീളെ നാമം ഉണ്ടാകുമ്പോള്‍ ഈ മണ്ഡലക്കാലം ശബ്ദ മലിനീകരണ നിര്‍മ്മാര്‍ജ്ജന കാലം കൂടിയാണ് --കൂടാതെ അയ്യപ്പന് ഇഷ്ടമുള്ള വഴിപാട് വെടി വഴിപാട് ആണ് എന്ന് പറയുമ്പോള്‍ അതും നമ്മള്‍ അനുസരിക്കുമ്പോള്‍ പ്രകൃതി മലിനീകരണം തുടച്ചു നീക്കപ്പെടുന്നു --ഇവിടെ പല ആചാരങ്ങളിലും ഇത്തരം ശാസ്ത്രങ്ങളെ രഹസ്യമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് --ചിന്തിക്കുക -പക്ഷെ അക്ഷര ശുദ്ധിയോടെ വ്യക്തമായി നാമം ചൊല്ലണം എന്ന് പ്രത്യേകം ശ്ര്ധ്ധിക്കണം--ആവേശത്തിമിര്‍പ്പില്‍ നാമം ഉച്ചരിക്കുമ്പോള്‍ അപ ശബ്ദമോ വൈകൃതമോ സംഭവിക്കാന്‍ പാടില്ല
No comments:
Post a Comment