ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 December 2016

ബാൽഹീകൻ

ബാൽഹീകൻ

കുരുവംശരാജാവായ പ്രതീപന്റെ ഏറ്റവും ഇളയ പുത്രനാണ് ബാൽഹീകൻ. ഇദ്ദേഹത്തിനു ദേവാപിയെന്നും ശന്തനുവെന്നും പേരായ രണ്ടു ജ്യേഷ്ഠടന്മാരുണ്ടായിരുന്നു. ഈ ബാൽഹീകനു സോമദത്തൻ എന്നൊരു പുത്രനുണ്ടായിരുന്നു . കൌരവരുടെയും പാണ്ടവരുടെയും കുടുംബ ബന്ധുവായ ഇദ്ദേഹം , കുരുക്ഷേത്രയുദ്ധത്തെ ശക്തിയായി എതിർത്തു . യുദ്ധം ഒഴിവാക്കുവാൻ ഇദ്ദേഹം കഴിവതും ശ്രമിച്ചു . യുദ്ധത്തിൽ ഇദ്ദേഹം ദുര്യോധനന്റെ പക്ഷത്തു ചേർന്ന് പാണ്ടവരോട് യുദ്ധം ചെയ്തു . അതിനു കാരണം , തന്റെ ജ്യേഷ്ഠടനായ ശന്തനുവിന്റെ മകൻ ഭീഷ്മർ കൗരവപക്ഷത്തു ചേർന്നതാണ് .

ഇദ്ദേഹം കൗരവപക്ഷത്തു ചേർന്ന് ശക്തിയായി പോരാടുകയും ഭീമസേനനാൽ വധിക്കപ്പെടുകയും ചെയ്തു .

No comments:

Post a Comment