ശ്രീ ലളിതാ സഹസ്രനാമം
1) ശ്രീമാതാ =
ഈ ലോകത്തിന് മുഴുവന്‍ അമ്മയായിട്ടുള്ളവളേ (സൃഷ്ടി),
2) ശ്രീ മഹാരാജ്ഞീ =
ഈ ലോകത്തെ മുഴുവന്‍ പരിപാലിച്ചു പോരുന്നവളേ (സ്ഥിതി),
3) ശ്രീമദ് സിംഹാസനേശ്വരീ =
ശ്രേഷ്ടമായ സിംഹം വാഹനമായിട്ടുള്ളവളേ (സംഹാരം)
4) ചിദഗ്നികുണ്ഡ സംഭൂതാ =
അഗ്നിയാകുന്ന കേവലബ്രഹ്മത്തില്‍ നിന്നും ജനിച്ചവളേ (ഭണ്ഡാസുരനോടു തോറ്റ ദേവന്മാര്‍ ദേവീപ്രീത്യര്‍ത്ഥം ചെയ്ത മഹായാഗാഗ്നിയില്‍ നിന്നും ജനിച്ചവളേ)
5) ദേവകാര്യ സമുദ്യതാ =
ദേവന്മാരുടെ ദു;ഖം അകറ്റാനായി ജനിച്ചവളേ
6) ഉദ്യദ്ഭാനു സഹസ്രാഭാ =
ഉദിച്ചുയരുന്ന ആയിരക്കണക്കിന് സൂര്യന്മാരുടെ ശോഭയോടു കൂടി ജനിച്ചവളേ,
7) ചതുര്‍ബാഹു സമന്വിതാ =
നാലുകൈകളോടു കൂടിയവളേ,
8) രാഗസ്വരൂപ പാശാഢ്യാ =
ജീവജാലങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് കാരണമായ സ്നേഹമെന്ന കയര്‍,
9) ക്രോധാകാരാങ്കുശോജ്ജ്വലാ =
ക്രോധവികാരത്തിന്റെ ദൃശ്വരൂപമായ അങ്കുശം എന്ന ആയുധം എന്നിവയും
10)മനോരൂപേക്ഷു കോദണ്ഡാ =
മനസ്സാകുന്ന വില്ലും,
11)പഞ്ചതന്മാത്ര സായകാ =
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം, എന്നിങ്ങനെ മനസ്സിന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് അമ്പുകളോടും കൂടിയ പ്രിയപ്പെട്ട ദേവീ,
12)നിജാരുണ പ്രഭാപൂര മജ്ജദ് ബ്രഹ്മാണ്ഡമണ്ഡലാ =
അവിടുത്തെ അരുണപ്രഭയില്‍ ഈ ബ്രഹ്മാണ്ഡത്തിലെ സകലതും മുങ്ങി നില്‍ക്കുകയാണ്.
13) ചമ്പകാശോകപുന്നാഗസൊഗന്ധികാ ലസത്കചാ =
ചമ്പകം, അശോകം, പുന്നാഗം, സൗഗന്ധികം എന്നീ പുഷ്പങ്ങള്‍ കൊണ്ട് ശോഭിക്കുന്ന തലമുടിയോടെ വിളങ്ങുന്നതും,
14) കുരുവിന്ദമണിശ്രേണീ കനത്കോടീര മണ്ഡിതാ =
പത്മരാഗങ്ങളാല്‍ ശോഭിക്കുന്ന കിരീടത്താല്‍ അലങ്കരിക്കപ്പെട്ടതുമായ എന്റെ ദേവീ
15അഷ്ടമീചന്ദ്ര വിഭ്രാജദ് = അമാവാസിക്കു ശേഷമുള്ള എട്ടാം ദിനത്തിലെ ചന്ദ്രനെപ്പോലെ അര്‍ദ്ധ ചന്ദ്രാകൃതിയില്‍ പ്രകാശിക്കുന്ന,
16 അളിക സ്ഥല ശോഭിതാ = നെറ്റിത്തടം കൊണ്ട് ശോഭിക്കുന്നതും,
17മുഖചന്ദ്രകളങ്കാഭ =
മുഖമാകുന്ന ചന്ദ്രനിലെ കളങ്കം പോലെ ശോഭിക്കുന്ന,
18 മൃഗനാഭി =
കസ്തൂരി കൊണ്ടുള്ള,
19വിശേഷകാ =
പൊട്ട് അണിഞ്ഞിട്ടുള്ളതുമായവളേ
ചന്ദ്രന് കളങ്കം എപ്രകാരമാണോ കൂടുതല്‍ മനോഹാര്യമാകുന്നത് അതുപോലെ ദേവിയുടെ തിരുനെറ്റിയില്‍ അണിഞ്ഞിട്ടുള്ള കസ്തൂരിപ്പൊട്ട് ദേവിയുടെ മുഖത്തിന് കൂടുതല്‍ അലങ്കാരമായിരിക്കുന്നു.
20വദനസ്മര മാംഗല്യ ഗൃഹതോരണ ചില്ലികാ =
കാമദേവന്റെ മംഗളഭവനം പോലുള്ള മുഖത്തിന് പ്രവേശനദ്വാരമാകുന്ന പുരികക്കൊടികളോടു കൂടിയവളേ,
21വക്ത്രലക്ഷ്മീ =
മുഖകാന്തിയുടെ
22പരീവാഹ =
ഒഴുക്കില്‍,
23ചലന് മീനാഭ =
ചലിക്കുന്ന മീനുകളെപ്പോലെ ശോഭിക്കുന്ന,
24ലോചനാ =
കണ്ണുകളോട് കൂടിയവളേ
ഇവിടെ ആദ്യവരിയില്‍ ദേവിയുടെ പുരികക്കൊടികളെ കാമദേവന്റെ മംഗളഭവനമായ മുഖത്തിന്റെ തോരണം പോലെ വിളങ്ങുന്നതായി സങ്കല്പിച്ചിരിക്കുന്നു. ദേവിയുടെ കണ്ണുകളെ മത്സ്യങ്ങളോടുപമിച്ചിരിക്കുന്നതില്‍ ദേവിയുടെ കൃപാകടാക്ഷം എല്ലാ ദിക്കുകളിലുമെത്തും എന്നൊരു അര്‍ത്ഥ കല്പന കൂടിയാകാം.
25നവചമ്പക പുഷ്പാഭാ =
പുതുതായി വിടര്‍ന്ന ചമ്പകപ്പൂ പോലെ മനോഹരമായ,
26നാസാ ദണ്ഡ വിരാജിതാ =
നാസികയോട് കൂടി ശോഭിക്കുന്ന ദേവീ, അവിടുന്ന്,
27താരാകാന്തി തിരസ്ക്കാരി =
നക്ഷത്രങ്ങളുടെ ശോഭയെ തോല്പിക്കുന്ന വിധമുള്ള,
28നാസാഭരണ ഭാസുരാ =
മൂക്കുത്തി കൊണ്ട് ഏറെ വിളങ്ങുന്നു
29കദംബമഞ്ജരീ ക്ലിപ്ത =
കടമ്പിന്റെ പൂക്കുലയാലുള്ള , കര്‍ണ്ണപൂര
30മനോഹരാ =
കര്‍ണ്ണാഭരണമണിഞ്ഞ് മനോഹരിയായിരിക്കുന്ന ദേവീ,
20വദനസ്മര മാംഗല്യ ഗൃഹതോരണ ചില്ലികാ =
കാമദേവന്റെ മംഗളഭവനം പോലുള്ള മുഖത്തിന് പ്രവേശനദ്വാരമാകുന്ന പുരികക്കൊടികളോടു കൂടിയവളേ,
21വക്ത്രലക്ഷ്മീ =
മുഖകാന്തിയുടെ
22പരീവാഹ =
ഒഴുക്കില്‍,
23ചലന് മീനാഭ =
ചലിക്കുന്ന മീനുകളെപ്പോലെ ശോഭിക്കുന്ന,
24ലോചനാ =
കണ്ണുകളോട് കൂടിയവളേ
ഇവിടെ ആദ്യവരിയില്‍ ദേവിയുടെ പുരികക്കൊടികളെ കാമദേവന്റെ മംഗളഭവനമായ മുഖത്തിന്റെ തോരണം പോലെ വിളങ്ങുന്നതായി സങ്കല്പിച്ചിരിക്കുന്നു. ദേവിയുടെ കണ്ണുകളെ മത്സ്യങ്ങളോടുപമിച്ചിരിക്കുന്നതില്‍ ദേവിയുടെ കൃപാകടാക്ഷം എല്ലാ ദിക്കുകളിലുമെത്തും എന്നൊരു അര്‍ത്ഥ കല്പന കൂടിയാകാം.
25നവചമ്പക പുഷ്പാഭാ =
പുതുതായി വിടര്‍ന്ന ചമ്പകപ്പൂ പോലെ മനോഹരമായ,
26നാസാ ദണ്ഡ വിരാജിതാ =
നാസികയോട് കൂടി ശോഭിക്കുന്ന ദേവീ, അവിടുന്ന്,
27താരാകാന്തി തിരസ്ക്കാരി =
നക്ഷത്രങ്ങളുടെ ശോഭയെ തോല്പിക്കുന്ന വിധമുള്ള,
28നാസാഭരണ ഭാസുരാ =
മൂക്കുത്തി കൊണ്ട് ഏറെ വിളങ്ങുന്നു
29കദംബമഞ്ജരീ ക്ലിപ്ത =
കടമ്പിന്റെ പൂക്കുലയാലുള്ള , കര്‍ണ്ണപൂര
30മനോഹരാ =
കര്‍ണ്ണാഭരണമണിഞ്ഞ് മനോഹരിയായിരിക്കുന്ന ദേവീ,
31താടങ്കയുഗളീഭൂത =
രണ്ടു കര്‍ണ്ണാഭരണങ്ങളായിത്തീര്‍ന്ന,
32തപനോഡുപ =
സൂര്യന്റേയും താരാനാഥനായ ചന്ദ്രന്റെയും മണ്ഡലങ്ങളോടെ അങ്ങേറെ ശോഭിക്കുന്നു.
33പദ്മരാഗശിലാദര്‍ശ =
പദ്മരാഗ രത്നം കൊണ്ട് നിര്‍മ്മിച്ച കണ്ണാടിയെ,
34പരിഭാവി =
പരിഭവിപ്പിക്കുന്ന,
35കപോലഭൂ =
കവിള്‍ത്തടത്തോടു കൂടിയവളേ,
36നവവിദ്രുമ =
പുതിയ പവിഴത്തിന്റെയും
37ബിംബ =
തൊണ്ടിപ്പഴത്തിന്റേയും,
38ശ്രീ =
ശോഭയെ,
39ന്യക്കാരി =
തോല്‍പ്പിക്കുന്ന വിധത്തിലുള്ള
40ദശനച്ഛദാ =
(പല്ലിനെ മൂടുന്ന) ച്ചുണ്ടുകളാല്‍ അവിടുന്ന് ഏറെ വിളങ്ങുന്നു.
41) ഇന്ദ്രഗോപ പരിക്ഷിപ്ത സ്മരതൂണാഭ ജംഘികാ =
ചുവപ്പു നിറമുള്ള ഇന്ദ്രഗോപരത്നം പതിച്ച കാമദേവന്റെ ആവനാഴിയുടേത് പോലുള്ള കാലുകളോട് കൂടിയ ദേവീ
42) ഗൂഢഗുല്ഫാ =
കാഴ്ചയില്‍ നിന്നും മറഞ്ഞിരിക്കുന്ന നെരിയാണിയളോടു കൂടിയ ദേവീ (മാംസളത കൊണ്ട് എല്ലു തെളിഞ്ഞു കാണാത്ത നെരിയാണികളുള്ള)
43) കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിതാ =
ആമയുടെ പുറന്തോടു പോലെ വളഞ്ഞ പുറവടികളോടു കൂടിയ ദേവീ (കാലിന്റെ പുറവടിയുടെ മദ്ധ്യം ഉയര്‍ന്നിരിക്കുന്നത് സൗന്ദര്യ ലക്ഷണം)
44) നഖദീധിതി സംഛന്നനമജ്ജനതമോഗുണാ =
പാദനഖങ്ങളുടെ കിരണങ്ങളാല്‍ മറയ്ക്കപ്പെടുന്ന നമിക്കുന്ന ജനങ്ങളുടെ തമോഗുണത്തോടു കൂടിയവളേ (പാദങ്ങളില്‍ നമസ്ക്കരിക്കുന്നവരുടെ ഉള്ളിലുള്ള അജ്ഞാനരൂപമായ ഇരുട്ടിനെ ദേവിയുടെ പാദനഖങ്ങളില്‍ നിന്നു പ്രസരിക്കുന്ന രശ്മികള്‍ നശിപ്പിക്കുന്നു)
45) പദദ്വയാപ്രഭാജാലപരാകൃതസരോരുഹാ =
രണ്ടു പാദങ്ങളുടെ പ്രഭാപൂരത്താല്‍ നിന്ദിക്കപ്പെട്ട താമരയോടു കൂടിയവളേ (ദേവിയുടെ കാലുകളുടെ മാര്‍ദ്ദവവും അഴകും താമരപൂക്കളെപ്പോലും തോല്പിക്കുന്ന തരത്തിലുള്ളവയാണെന്നു സാരം)
46) ശിഞ്ജാന മണി മഞ്ജീര മണ്ഡിത ശ്രീപദാംബുജാ =
കിലുങ്ങുന്ന മണിച്ചിലമ്പുകളാല്‍ അലംകൃതമായ പാദാരവിന്ദങ്ങളോട് കൂടിയ ദേവീ
47) മരാളീ മന്ദഗമനാ =
അരയന്നപ്പിട പോലെ മന്ദഗമനം ചെയ്യുന്ന ദേവീ
48) മഹാലാവണ്യശേവധി =
മഹത്തായ ലാവണ്യത്തിന് നിധിയായിട്ടുള്ളവളേ
49) സര്‍വ്വാരുണാ =
വസ്ത്രം, ആഭരണം,രൂപം തുടങ്ങി എല്ലാം അരുണവര്‍ണമായുള്ളവളേ
50) അനവദ്യാംഗീ =
അനവദ്യങ്ങളായ (കുറവൊന്നും പറയാനില്ലാത്ത) അംഗങ്ങളുള്ളവളേ
51) സര്‍വ്വാഭരണഭൂഷിതാ =
ചൂഡാമണി മുതല്‍ പാദാംഗുലീയം വരെ എല്ലാ ആഭരണങ്ങളും അണിഞ്ഞിട്ടുള്ളവളേ
52) ശിവകാമേശ്വരാങ്കസ്ഥാ= കാമേശ്വരനായ ശിവന്റെ മടിത്തട്ടില്‍ ഇരിക്കുന്നവളേ
53) ശിവാ =
മംഗളരൂപിണിയായ ദേവിക്കു നമസ്ക്കാരം
54) സ്വാധീനവല്ലഭാ=
തനിക്ക് അധീനനായ ഭര്‍ത്താവിനോടു കൂടിയവളേ (ശിവന് ശക്തിയെക്കൂടാതെ പ്രഭവിക്കാനാവില്ലെന്ന് വ്യംഗ്യം)
55) സുമേരു മധ്യശൃംഗസ്ഥാ=
ശ്രേഷ്ടമായ മഹാമേരു പര്‍വ്വതത്തിന്റെ മധ്യത്തില്‍ കുടികൊള്ളുന്ന ദേവിക്കു നമസ്ക്കാരം.
56) ശീമന്നഗരനായികാ=
സര്‍വ്വൈശ്വര്യ സമ്പന്നമായ നഗരത്തിന് അധിപതിയായ ദേവീ
57) ചിന്താമണി ഗൃഹാന്തസ്ഥാ=
ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്ന ചിന്താമണി എന്ന രത്നം കൊണ്ട് നിര്‍മ്മിച്ച ഗൃഹത്തിന്റെ ഉള്ളില്‍ വസിക്കുന്ന ദേവീ
58) പഞ്ചബ്രഹ്മാസനസ്ഥിതാ=
ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നിവര്‍ കാലുകളായും സദാശിവന്‍ പലകയുമായും ഉള്ള മഞ്ചമായ പഞ്ചബ്രഹ്മനിര്‍മ്മിതമായ ഇരിപ്പിടത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ
59) മഹാ പദ്മാടവീസംസ്ഥാ=
വലിയ താമരകള്‍ സ്ഥിതിചെയ്യുന്ന വനത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ. ഈ കാട് മേരു പര്‍വ്വതത്തിലാണ്.
60) കദംബവനവാസിനീ=
കദംബവനത്തില്‍ വസിക്കുന്നവളേ
61) സുധാസാഗരമധ്യസ്ഥാ=
അമൃതസമുദ്രത്തിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന ദേവീ. (ശ്രീചക്രത്തിലെ ഒമ്പതു ത്രികോണങ്ങളിലെ താഴെയുള്ളവയും ശിവാത്മകങ്ങളായ നാലുത്രികോണങ്ങളുടെ മുകളിലായും മേല്‍ഭാഗത്തുള്ള ശക്ത്യാത്മകങ്ങളായ അഞ്ചു ത്രികോണങ്ങളുടെ താഴെയായും ഉള്ള ബൈന്ദവസ്ഥാനത്തിനു പറയുന്ന പേര് സുധാ സിന്ധു എന്നാണ്.)
62) കാമാക്ഷീ =
കമനീയങ്ങളായ കണ്ണുകളുള്ള ദേവീ
63) കാമദായിനീ =
ഭക്തന്മാര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും സാധിച്ചു നല്‍കുന്ന ദേവീ
64) ദേവര്‍ഷി ഗണസംഘാത സ്തൂയമാനാത്മ വൈഭവാ =
ദേവന്മാരുടേയും ഋഷിമാരുടേയും സമൂഹത്താല്‍ സ്തുതിക്കപ്പെട്ട ആത്മവൈഭവത്തോടു കൂടിയ ദേവീ
65) ഭണ്ഡാസുരവധോദ്യുക്ത ശക്തിസേനാ സമന്വിതാ=
ഭണ്ഡാസുരനെ വധിക്കുന്നതിന് ഒരുങ്ങിയ ശക്തി രൂപിണികളായ ദേവിമാരുടെ സേനയോടു കൂടിയ ദേവീ
66) സമ്പത്കരീസമാരൂഢ സിന്ധുരവ്രജസേവിതാ=
സമ്പത്കരി എന്ന ദേവിയാല്‍ നയിക്കുന്ന ആനക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ട ദേവീ (അങ്കുശം എന്ന ആയുധത്തില്‍ നിന്നാണ് സമ്പത്കരീ ദേവിയുടെ ഉദ്ഭവം. സമ്പത്കരി എന്നത് സുഖലോലുപതയെയും സമാരൂഢസിന്ധുരവ്രജം എന്ന വാക്കിന് വിഷയസമൂഹങ്ങള്‍ എന്നും അര്‍ത്ഥമാക്കാം)
67) അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ=
അശ്വാരൂഢ എന്ന ദേവിയുടെ നേതൃത്വത്തിലുള്ള കോടിക്കണക്കിന് കുതിരകളാല്‍ ചുറ്റപ്പെട്ട ദേവീ (പാശം എന്ന ആയുധത്തില്‍ നിന്നാണ് അശ്വാരൂഢ എന്ന ദേവതയുടെ ഉദ്ഭവം. കുതിരകളെപ്പോലെ പായുന്ന ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പാശമായി വര്‍ത്തിക്കുന്ന മനസ്സിന്റെ ശക്തി)
68) ചക്രരാജരാഥാരൂഢ സര്‍വായുധപരിഷ്കൃതാ=
ഒന്‍പതു നിലകളുള്ള ചക്രരാജം എന്ന തേരില്‍ കയറി എല്ലാ ആയുധങ്ങളാലും അലംകൃതയായിരിക്കുന്ന ദേവീ (ചക്രരാജരഥം ദേവീ രൂപമായ ശ്രീചക്രം തന്നെയെന്ന് വ്യംഗ്യസൂചന)
69) ഗേയചക്രരഥാരൂഢ മന്ത്രിണീ പരിസേവിതാ=
ലളിതാദേവിയുടെ കരിമ്പുവില്ലില്‍ നിന്ന് ഉത്ഭവിച്ച സംഗീത ദേവതയും ദേവിയുടെ മന്ത്രിണിയുമായ ശ്യാമളാംബിക നയിക്കപ്പെടുന്ന ഗേയചക്രരഥത്തില്‍ ഇരിക്കുന്ന ദേവീ
70) കിരിചക്രരഥാരൂഢ ദണ്ഡനാഥാ പുരസ്കൃതാ =
കിരിചക്രം എന്ന രഥത്തില്‍ ആരൂഢയായ ദണ്ഡനാഥ എന്ന ദേവിയാല്‍ സേവിക്കപ്പെടുന്ന ദേവീ (ലളിതാ ദേവിയുടെ കയ്യിലുള്ള പഞ്ചതന്മാത്രസായകങ്ങളില്‍ (അമ്പ്) നിന്ന് ഉത്ഭവിച്ച ദണ്ഡനാഥ എന്ന ദേവിയുടെ വരാഹാകൃതിയിലുള്ള കിരിചക്രരഥം വലിക്കുന്നത് കിരി(വരാഹം) കളാണ്.
71) ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ=
ജ്വാലാമാലിനികാ എന്ന ദേവിയാല്‍ നിര്‍മ്മിക്കപ്പെട്ട അഗ്നിരൂപമായ കോട്ടയുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നവളേ ( യുദ്ധവേളയില്‍ നിയമങ്ങള്‍ തെറ്റിച്ച് രാത്രി യുദ്ധത്തിനെത്തിയ ഭണ്ഡാസുരനില്‍ നിന്നും ദേവീ സൈന്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ചുറ്റും ഒരു തീമതിലായി രൂപം കൊണ്ടവളാണ് ജ്വാലാമാലിനികാ ദേവി)
72) ഭണ്ഡസൈന്യവധോദ്യുക്ത ശക്തിവിക്രമ ഹര്‍ഷിതാ=
ഭണ്ഡാസുരന്റെ സൈന്യത്തെ വധിക്കുന്നതിന് ഉദ്യുക്തരായ ശക്തികളുടെ വിക്രമത്തില്‍ സന്തോഷിച്ച ദേവീ (ഭണ്ഡന്‍ ജീവാത്മാവും സൈന്യം ജീവാത്മാവുമായ ബന്ധപ്പെട്ട ചിത്തവൃത്തികളാണെന്നും അവയെ നശിപ്പിക്കുന്നതിന് ഉദ്യുക്തരായ ജ്ഞാനരൂപങ്ങളായ ശക്തികളാണ് ദേവീ സൈന്യമെന്നും അജ്ഞാനത്തെ നശിപ്പിക്കുന്ന ജ്ഞാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ആനന്ദിക്കുന്ന പരാശക്തിയാണ് ദേവിയെന്നും വ്യാഖ്യാനിക്കാം )
73) നിത്യാപരാക്രമാടോപനിരീക്ഷണസമുത്സുകാ=
തിഥിദേവകളായ നിത്യമാരുടെ പരാക്രമോടോപം നിരീക്ഷിച്ച് സന്തോഷിച്ച ദേവീ (പതിനഞ്ച് പേരാണ് തിഥി ദേവകള്‍)
74) ഭണ്ഡപുത്രവധോദ്യുക്ത ബാലാവിക്രമനന്ദിതാ=
ഭണ്ഡപുത്രമാരുടെ വധത്തിന് ഉദ്യുക്തയായ ബാലാദേവിയുടെ വിക്രമത്തില്‍ സന്തോഷിക്കുന്ന ദേവീ (ഭണ്ഡാസുരന്റെ 30 പുത്രന്മാര്‍ പിതാവിന്റെ ആജ്ഞ പ്രകാരം ദേവിയുമായി യുദ്ധത്തിന് വന്നപ്പോള്‍ ലളിതാദേവിയുടെ പുത്രിയായ ഒന്‍പതു വയസുമാത്രം പ്രായമുള്ള ബാലാദേവി അവരുമായി യുദ്ധം ചെയ്യുകയും അവരെ വധിക്കുകയും ചെയ്തു. സകലവിദ്യാ പാരംഗതയായ ബാലാദേവിയുടെ ഈ നൈപുണ്യത്തില്‍ ദേവിക്ക് ഏറെ സന്തോഷം തോന്നി)
75) മന്ത്രിണ്യംബാ വിരചിത വിഷംഗ വധതോഷിതാ=
മന്ത്രിണിയായ ശ്യാമളാ ദേവിയാല്‍ ചെയ്യപ്പെട്ടതായ വിഷംഗവധത്തില്‍ സന്തോഷിച്ചവളേ
76) വിശുക്രന്റെ പ്രാണനെ ഹരിച്ച വാരാഹീ ദേവിയുടെ കഴിവില്‍ സന്തോഷിച്ച ദേവീ (ബാലാദേവി തന്റെ 30 പുത്രന്മാരെയും വധിച്ചതറിഞ്ഞ ഭണ്ഡാസുരന്‍ ദു:ഖിതനായി വിലപിച്ചു. അതറിഞ്ഞ് വര്‍ദ്ധിത വീര്യത്തോടെ യുദ്ധത്തിനായി എത്തിയ ഭണ്ഡാസുരസഹോദരനായ വിശുക്രനെ വാരാഹീ ദേവി വധിച്ചു.)
77) കാമേശ്വരമുഖാലോകകല്പിത ശ്രീഗണേശ്വരാ=
കാമേശനായ ശിവന്റെ മുഖത്ത് ദൃഷ്ടി പതിപ്പിച്ച് ശ്രീഗണേശ്വരനെ സൃഷ്ടിച്ച ദേവിക്കു നമസ്കാരം. (ഭണ്ഡാസുരന്റെ അനുജനായ വിശുക്രന്‍ ശക്തി സൈന്യത്തെ നശിപ്പിക്കാന്‍ അഗ്നിപ്രാകാരത്തിന് (ശക്തിസൈന്യത്തിന്റെ പാളയത്തിനുള്ള സംരക്ഷണ മതില്‍)പുറത്തു നിന്നു കൊണ്ട് വിഘ്നയന്ത്രം സ്ഥാപിച്ചു. ഇതു മൂലം ശക്തി സൈന്യം തളര്‍ന്നു പോയി. മന്ത്രിണീ ദേവിയില്‍ നിന്നും ദണ്ഡിനീ ദേവിയില്‍ നിന്നും ഈ വിവരം അറിഞ്ഞ ദേവി മന്ദഹാസത്തോടെ ശിവന്റെ മുഖത്തു നോക്കുകയും അപ്രകാരം സൃഷ്ടിക്കപ്പെട്ടതാണ് ഗണേശനെന്നും സൂചന)
78) മഹാഗണേശ നിര്‍ഭിന്നവിഘ്നയന്ത്ര പ്രഹര്‍ഷിതാ=
മഹാഗണപതി വിഘ്നയന്ത്രത്തെ നശിപ്പിച്ചതു കണ്ട് ചിദാനന്ദകരമായ സന്തോഷം ഉണ്ടായ ദേവീ
79) ഭണ്ഡാസുരേന്ദ്രനിര്‍മ്മുക്തശസ്ത്രപ്രത്യസ്തവര്‍ഷിണീ=
ഭണ്ഡാസുരനുമായുള്ള യുദ്ധത്തില്‍ അയക്കുന്ന ഓരോ അസ്ത്രത്തിനും പ്രത്യസ്ത്രം അയച്ച ദേവീ (ഭണ്ഡാസുരന്‍ ദേഹിയെ ബന്ധിക്കുന്ന കര്‍മ്മങ്ങളും വാസനകളുമാണെന്നു രഹസ്യാര്‍ത്ഥം അവയില്‍ നിന്നുണ്ടായ അജ്ഞാനജന്യമായ ദുരിതമയമായ അസ്ത്രങ്ങളെ ദേവി ജ്ഞാനമയങ്ങളായ പ്രത്യസ്തമയച്ച് നശിപ്പിച്ച് ദേഹിയെ മോക്ഷത്തിലേക്ക് നയിക്കുന്നു വെന്ന് വ്യംഗ്യം)
80) കരാംഗുലിനഖോത്പന്ന നാരായണദശാകൃതിഃ=
കൈവിരലുകളുടെ നഖങ്ങളില്‍ നിന്ന് ഉണ്ടായ നാരായണന്റെ മത്സ്യകൂര്‍മ്മവരാഹാദിയായ ദശാവതാരരൂപങ്ങളോട് കൂടിയവളേ (ഭണ്ഡാസുരന്‍ ഓരോ അസ്ത്രങ്ങളയച്ചപ്പോളും ദേവിയുടെ ഓരോ കാല്‍വിരലുകളില്‍ നിന്ന് നാരായണന്റെ ദശാവതാരങ്ങളുടലെടുക്കുകയും അസുരാസ്ത്രങ്ങളെ ചെറുക്കുകയും ചെയ്തുവെന്ന് അര്‍ത്ഥം)
81) മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ഗ്ദ്ധാസുരസൈനികാ=
മഹാ പാശുപതാസ്ത്രമയച്ച് അസുരന്റെ സൈനികരെ നശിപ്പിച്ചവളേ
82) കാമേശ്വരാസ്ത്രനിര്‍ദ്ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ=
മഹാപാശുപതാസ്ത്രത്തേക്കാള്‍ ശക്തിയുള്ള കാമേശ്വരാസ്ത്രം അയച്ച് ഭണ്ഡാസുരനോടൊപ്പം അവന്റെ ശൂന്യകനഗരത്തെയും നശിപ്പിച്ച ദേവീ
83) ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുഭവൈഭവാ=
ഭണ്ഡാസുരവധത്തില്‍ സന്തുഷ്ടരായ ബ്രഹ്മവിഷ്ണുപരമേശ്വര ന്മാരാല്‍ സ്തുതിക്കപ്പെട്ട ദേവീ
84) ഹരനേത്രാഗ്നിസംദഗ്ദ്ധകാമസഞ്ജീവനൗഷധിഃ=
ശ്രീപരമേശ്വരന്റെ മൂന്നാംകണ്ണില്‍ നിന്നുണ്ടായ തീയില്‍ പൂര്‍ണമായും എരിഞ്ഞുപോയ കാമദേവനെ ജീവിപ്പിക്കുന്നതിന് മരുന്നായി ഭവിച്ചവളേ (ശിവന്റെ നേത്രാഗ്നിയില്‍പ്പെട്ട് കാമദേവന്‍ ഭസ്മമായിപ്പോയി. വൈധവ്യദുഃഖത്താല്‍ വേദനിക്കുന്ന രതീദേവിയെ കണ്ട് ദുഃഖം തോന്നിയ ബ്രഹ്മാദിദേവകള്‍ കാമദേവനെ പുനര്‍ജ്ജനിപ്പിക്കണമെന്ന് ദേവിയോട് അപേക്ഷിക്കുന്നു. അതുപ്രകാരം അച്ഛന്റെ കോപത്തിന് പാത്രമായ മകനെ അമ്മ ആശ്വസിപ്പിക്കുന്നതു പോലെ ദേവി കാമദേവനെ പുനരുജ്ജീവിപ്പിച്ചു )
85) ശ്രീമദ്വാഗ്ഭവകൂടൈകശ്വരൂപമുഖപങ്കജാ=
ശ്രീമത്തായ വ്ഗ്ഭവകൂടം സ്വരൂപമായ മുഖൈശ്വര്യമുള്ള ദേവീ
86) കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരൂപിണീ=
കഴുത്തിനു താഴെ മുതല്‍ മധ്യപ്രദേശം വരെ മധ്യകൂടസ്വരൂപമായ സൗന്ദര്യമുള്ള ദേവീ
87) ശക്തികൂടൈകതാപന്ന കട്യധോഭാഗധാരിണീ=മധ്യപ്രദേശത്തിനു താഴെ മുതല്‍ പാദം വരെ വ്യാപിച്ചു കിടക്കുന്ന ശക്തികൂടസ്വരൂപിണി ആയ ദേവീ
88) മൂലമന്ത്രാത്മികാ= മൂലമന്ത്രം തന്നെ സ്വരൂപമായുള്ളവളേ, (വാഗ്ഭവകൂടമെന്നും മധ്യകൂടമെന്നും ശക്തികൂടമെന്നും മൂന്ന് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട പഞ്ചദശീ മന്ത്രം ദേവിയുടെ മന്ത്രശരീരമാണ്.)
89) മൂലകൂടത്രയകളേബരാ=മൂലമന്ത്രമായ പഞ്ചദശാക്ഷരീ മന്ത്രത്തിന്റെ വാഗ്ഭവം, മധ്യം, ശക്തി എന്നീ പേരുകളിലുള്ള മൂന്നു കൂടങ്ങള്‍ തന്നെ ശരീരമായിട്ടുള്ളവളേ
90) കുലാമൃതൈകരസികാ= കുലാമൃതത്തെ രസിക്കുന്നവളേ, (സുഷുമ്നാനാഡിയുടെ താഴെ മൂലാധാരത്രികോണത്തില്‍ നിന്ന് കുണ്ഡലീനി ശക്തി താമരനൂല്‍ പോലെ നേര്‍ത്ത് മിന്നല്‍ക്കൊടി പോലെ പ്രകാശിക്കുന്ന രൂപത്തില്‍ മൂന്നരച്ചുറ്റായി സ്ഥിതിചെയ്യുന്നു. തലകീഴായി ഉറങ്ങി ക്കിടക്കുന്ന ആ ശക്തിയെ ഉണര്‍ത്തി നേരെയാക്കി ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവയെയും ഷഡാധാരങ്ങളെയും ഭേദിച്ച് (നട്ടെല്ലിലെ സ്പൈനല്‍ കോഡ് കഴിഞ്ഞ്) ചിദാകാശത്തില്‍ സ്ഥിതി ചെയ്യുന്ന സഹസ്രാരപദ്മത്തിന്റെ മധ്യഭാഗത്തുള്ള അകുളകുണ്ഡലിനിയോട് കുണ്ഡലിനീ ശക്തി ചേരുമ്പോള്‍ അമൃതധാരയുണ്ടാകുന്നു. യോഗികള്‍ക്കും നല്ല മനഃശ്ശക്തിയുള്ളവര്‍ക്കും മാത്രം കൈവരിക്കാന്‍ ശ്രമിക്കാവുന്ന ഈ ആനന്ദധാരയില്‍ ആനന്ദിക്കുവളാണ് ദേവി എന്നു പറയുന്നത് മനഃശക്തിയുടെ ഉത്തുംഗാവസ്ഥ ചൂണ്ടിക്കാട്ടുന്നു.)
91) കുലസങ്കേതപാലനീ=കുലം (കൗളം എന്നു മറ്റൊരു പേര്) എന്ന ഉപാസനാരീതിയുടെ സാങ്കേതങ്ങളെ പരിപാലിക്കുന്നവള്‍. ( ഏറെ ജ്ഞാനികളും വിശ്വസനീയരുമായ ശിഷ്യന്മാര്‍ക്കു മാത്രം ആചാര്യന്മാര്‍ ഉപദേശിച്ചു കൊടുക്കുന്ന ഈ വിദ്യയെ അനര്‍ഹരുടെ കയ്യില്‍പ്പെടാതെ പരിപാലിച്ചു വരുന്ന ദേവീ )
92) കുലാംഗനാ= നല്ല കുലത്തില്‍പ്പെട്ടവളേ (കുലാംഗനയായവള്‍ പരപുരുഷന്മാരില്‍ നിന്നും എപ്പോഴും മറഞ്ഞിരിക്കുന്നു. ഇതുപോലെ ശ്രീദേവി അവിദ്യകൊണ്ട് മറഞ്ഞിരിക്കുന്നു. അന്യവിദ്യകളെല്ലാം ഗണികമാരെപ്പോലെ പ്രകടമാകുമ്പോള്‍ ശാംഭവീ വിദ്യ കുലവധുവിനെപ്പോലെ തന്റെ കുലത്തിലുള്ളവരോടു മാത്രം ഇണങ്ങുന്നുവെന്ന് സാരം )
93) കുലാന്തസ്ഥാ=കുലശാസ്ത്രത്തിന്റെ മധ്യത്തില്‍ ജ്ഞേയരൂപിണിയായി സ്ഥിതി ചെയ്യുന്ന ദേവീ. (കുലത്തിന് ശ്രീചക്രം എന്നതായും പരിഗണിക്കാം)
94) കൗലിനീ=കുലത്തെ സംബന്ധിച്ചവള്‍ എന്നര്‍ത്ഥം (കുലം എന്നത് കൗളം,ശ്രീചക്രം എന്ന വാക്കുകളെക്കൂടി ഉള്‍ക്കൊള്ളുന്നു)
95) കുലയോഗിനീ=ശ്രീചക്രം വരച്ച് അതില്‍ പൂജിക്കപ്പെടുന്ന ദേവീ
96) അകുലാ=കുലത്തിന് അതീതയായവള്‍
97) സമയാന്തസ്ഥാ= സമയമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (ഹൃദയത്തില്‍ ആധാരചക്രങ്ങളെ സങ്കല്‍പ്പിച്ച് അതില്‍ ചിച്ഛക്തിയെ പൂജിക്കുന്ന രീതിക്കുന്ന രീതിക്ക് സമയം എന്നാണ് പേര്)
98) സമയാചാരതത്പരാ=മൂലാധാരത്തില്‍ നിന്ന് തുടങ്ങി പടിപടിയായി ദേവിയെ ആറ് ആധആരങ്ങളിലും സങ്കല്പിച്ച് മാനസ പൂജ ചെയ്യുന്ന മേല്‍പ്പറഞ്ഞ സമയാചാരത്തില്‍ തല്പരയായ ദേവിക്കു നമസ്ക്കാരം
99) മൂലാധാരൈകനിലയാ=മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (മൂലാധാരമെന്നത് ഗുദലിംഗമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് കുണ്ഡലീനിശക്തി തലകീഴായി മുഖംമറച്ച് ഉറങ്ങുന്നത്. അതിനാല്‍ ഇത് മൂലാധാരം എന്നറിയപ്പെടുന്നു.)
100) ബ്രഹ്മഗ്രന്ഥി വിഭേദിനീ=ബ്രഹ്മഗ്രന്ഥിയെ ഭേദിക്കുന്ന ദേവീ (സമചിത്തനായ യോഗിക്ക് ഗുരുവിന്റെ ഉപദേശവും കൃത്യമായ അഭ്യാസവും കൊണ്ട് കുണ്ഡലീനി ഉറക്കത്തില്‍ നിന്നുണര്‍ന്ന് സര്‍പ്പത്തെപ്പോലെ സീല്‍ക്കാരം ചെയ്ത് ബ്രഹ്മഗ്രന്ഥിയെ ഭേദിച്ച് മുകളിലെ ആധാരങ്ങളിലേക്ക് സഞ്ചരിക്കുന്നു.)
101) സഹസ്രാരംബുജരൂഢാ=ആയിരം ഇതളുകളോട് കൂടിയ താമരയില്‍ താമരയില്‍ സ്ഥിതിചെയ്യുന്ന ദേവീ (ആറ് ആധാരങ്ങളെയും ഭേദിച്ച് കുണ്ഡലീനീശക്തി സഹസ്രാരപദ്മത്തിലെത്തുന്നു)
102) സുധാസാരാഭിവര്‍ഷിണീ = അമൃതിന്റെ ഒഴുക്കിനെ നന്നായി വര്‍ഷിക്കുന്നവള്‍ (കുണ്ഡലീനി ശക്തി ഷഡാധാരങ്ങളേയും ബ്രഹ്മ,വിഷ്ണു, രുദ്ര ഗ്രന്ഥികളെയും ഭേദിച്ച് ചന്ദ്രമണ്ഡലമായ സഹസ്രാരപദ്മത്തില്‍ ശിവശ്ശക്തൈക്യമുണ്ടാക്കുന്നു. അപ്പോള്‍ ചന്ദ്രമണ്ഡലത്തില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന അമൃതധാര നാഡീവ്യൂഹത്തെ പരിനിര്‍വൃതിയില്‍ എത്തിക്കുന്നു. )
107) തടില്ലതാ സമരുചിഃ =മിന്നല്‍ക്കൊടിക്കു തുല്യമായ പ്രകാശത്തോട് കൂടി ശോഭിക്കുന്നവളേ (ഇവിടെ കുണ്ഡലീനീശക്തിയെപ്പറ്റിയും വ്യംഗ്യം)
108) ഷട്ചക്രോപരിസംസ്ഥിതാ=മൂലാധാരം അടക്കമുള്ള ആറ് ആധാരചക്രങ്ങള്‍ക്കും മുകളിലായി സഹസ്രാരപദ്മത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ
109) മഹാസക്തിഃ = ഉത്സവപ്രിയയായ ദേവീ (ഇവിടെ ഉത്സവം എന്നതിന് കുണ്ഡലീനി ശക്തി സഹസ്രാരപദ്മത്തിലെത്തുമ്പോഴുള്ള ആനന്ദം എന്നാണ് അര്‍ത്ഥം)
110) കുണ്ഡലിനീ=കുണ്ഡലിനീരൂപമുള്ളവളേ (മൂലാധാരത്തില്‍ മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന ശക്തിയാണ് കുണ്ഡലിനീ ശക്തി. അത് മിന്നല്‍പ്പിണരുപോലെ ശോഭിക്കുന്നതാണെന്ന് ഇതേ ശ്ലോകത്തില്‍ത്തന്നെ പറയുന്നു.)
111) ബിസതന്തുതനീയസീ=താമരനൂലുപോലെ നൈര്‍മല്യമുള്ള ദേവീ (കുണ്ഡലീനീശക്തിയും താമരനൂലുപോലെ നേര്‍ത്തതാണെന്ന് മുന്‍പേ സൂചിപ്പിച്ചിട്ടുണ്ട്.)
112) ഭവാനീ=ഭവനോട് (ശിവന്‍) ചേര്‍ന്നിരിക്കുന്ന ശക്തിസ്വരൂപിണീ
113) ഭാവനാഗമ്യ = ധ്യാനം കൊണ്ട് ഗമിക്കപ്പെടാവുന്നവളേ
114) ഭവാരണ്യകുഠാരികാ = ജീവിതമാകുന്ന ഘോരവനത്തിന് കോടാലി പോലെ ഭവിക്കുന്നവളേ (സുഖദുഃഖസമ്മിശ്രമായ സംസാരത്തില്‍പ്പെട്ടുഴലുന്ന ഭക്തന് മോക്ഷം നല്‍കുന്നവളാണ് ദേവി. ഈവിധം ലൌകികചിന്തകള്‍ വെടിഞ്ഞെങ്കില്‍ മാത്രമേ ഒരുവന് ധ്യാനയോഗം നടത്താനും അതുവഴി കുണ്ഡലീനി ശക്തി ആസ്വദിക്കാനും കഴിയൂ എന്ന് സാരം)
115) ഭദ്രപ്രിയാ = ഭക്തന്മാരുടെ മംഗളത്തില്‍ ആനന്ദിക്കുന്ന ദേവീ
116) ഭദ്രമൂര്‍ത്തീ=മംഗളസ്വരൂപിണിയായ ദേവിക്കു നമസ്ക്കാരം (ഭദ്രകാളിയുടെ രൂപമെടുത്തവളേ എന്നും ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്.)
117) ഭക്തസൌഭാഗ്യദായിനീ=ഭക്തന്മാര്‍ക്ക് സൌഭാഗ്യം നല്‍കുന്ന ദേവിക്ക് നമസ്ക്കാരം
118) ഭക്തിപ്രിയാ = ഭക്തിയില്‍ പ്രീതിയുള്ള ദേവിക്കു നമസ്ക്കാരം
119) ഭക്തിഗമ്യാ = ഭക്തികൊണ്ട് പ്രാപിക്കാവുന്ന ദേവീ
120) ഭക്തിവശ്യാ = ഭക്തിയാല്‍ വശീകരിക്കാനാവുന്ന ദേവീ
121) ഭയാപഹാ = ഭയങ്ങളെ നശിപ്പിക്കുന്ന ദേവീ
122) ശാംഭവീ = ശിവഭക്തന്മാരുടെ മാതാവേ (ശംഭുവിനെ സംബന്ധിച്ചവളേ)
123) ശാരാദാരാധ്യാ = ശരത് കാലത്ത് ആരാധിക്കപ്പെടുന്നവളേ (നവരാത്രിപൂജയെ ആധാരമാക്കിയുള്ള വ്യാഖ്യാനം)
124) ശര്‍വാണീ = ശര്‍വ്വന്റെ (പരമശിവന്‍) പത്നിയായ ദേവീ
125) ശര്‍മ്മദായിനീ = സുഖം ദാനം ചെയ്യുന്ന ദേവീ, അവിടുത്തേക്ക് നമസ്ക്കാരം
126) ശാങ്കരീ = ശങ്കരനെ സംബന്ധിക്കുന്നവളേ, ശങ്കരപത്നീ
127) ശ്രീകരീ = ഐശ്വര്യത്തെ ദാനം ചെയ്യുന്നവളേ
128) സാധ്വീ = പതിവ്രതാരത്നമായ ദേവീ
129) ശരച്ചന്ദ്രനിഭാനനാ = ശരത്കാല ചന്ദ്രനോട് തുല്യമായ ആനനം ഉള്ള ദേവീ
130) ശാതോദരീ = കൃശമായ ഉദരം ഉള്ള ദേവീ
131) ശാന്തിമതീ=ഭക്തന്മാരുടെ ദുഃഖങ്ങള്‍ക്കു ശാന്തിവരുത്തുന്നവളേ
132) നിരാധാരാ = സര്‍വ്വപ്രപഞ്ചത്തിനും ആധാരമായ മറ്റൊന്നിനും വിധേയമാകാത്ത ദേവീ
133) നിരഞ്ജനാ = ജീവാത്മാവിനെ ബാധിക്കുന്ന അജ്ഞാനരൂപമായ അഞ്ജനസ്പര്‍ശമില്ലാത്ത ദേവിക്കു നമസ്ക്കാരം
134) നിര്‍ല്ലേപാ = ലേപത്തിന് (കര്‍മ്മബന്ധത്തിന്) വഴങ്ങാത്തവള്‍. ദേവിക്ക് മനുഷ്യരുടേതു പോലുള്ള കര്‍മ്മബന്ധങ്ങളോ വിഷയരാഗങ്ങളോ ഇല്ല
135) നിര്‍മ്മലാ = അജ്ഞാനം ഇല്ലാത്തവള്‍
136) നിത്യാ = എന്നും ഉള്ളവള്‍ (ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങള്‍ക്ക് അതീതയായവള്‍)
137) നിരാകാരാ = ആകാരമില്ലാത്തവള്‍ (പ്രപഞ്ചത്തില്‍ ഏതു രൂപത്തിലും കാണപ്പെടുന്നവള്‍)
138) നിരാകുലാ = ആകുലതകള്‍ ഇല്ലാത്തവള്‍ (സുഖ ദുഃഖങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് മനുഷ്യരില്‍ ആകുലതയുണ്ടാക്കുന്നത്. ദേവിക്ക് അത്തരം ചിന്തകളില്ല)
139) നിര്‍ഗുണാ = ഗുണങ്ങള്‍ ഇല്ലാത്തവള്‍ (ആകാരം അഥവാ ശരീരം ഇല്ലാത്ത ദേവിക്ക് അവയെ ബാധിക്കുന്ന സത്വ-രജഃ-തമോ ഗുണങ്ങളും ഇല്ല)
140) നിഷ്കലാ = കലകള്‍ ഇല്ലാത്തവള്‍ (അംശങ്ങളോ അവയവങ്ങളോ ഇല്ലാത്തവള്‍)
141) ശാന്താ = ശാന്ത മൂര്‍ത്തിയായിട്ടുള്ളവള്‍
142) നിഷ്‌കാമാ = കാമം അഥവാ ആഗ്രഹം ഇല്ലാത്തവള്‍ (സ്വയംപൂര്‍ണ്ണയായ ദേവിക്ക് എന്തിനോടാണ് ആഗ്രഹം തോന്നുക?)
143) നിരുപപ്ലവാ = ഉപപ്ലവം (നാശം) ഇല്ലാത്തവള്‍
എന്നിങ്ങനെയുള്ള വിശേഷണങ്ങളുള്ള എന്റെ ദേവിക്ക് നമസ്ക്കാരം
144) നിത്യമുക്താ = സകല കര്‍മ്മബന്ധങ്ങളില്‍ നിന്നും മുക്തയായിട്ടുള്ള തന്റെ ഭക്തരെ ശാശ്വതമായ മുക്തിയിലേക്കെത്തിക്കുന്നവള്‍
145) നിര്‍വ്വികാരാ = യാതൊരു വികാരങ്ങളും (മാറ്റങ്ങളും) ഇല്ലാത്തവള്‍
146) നിഷ്‌പ്രപഞ്ചാ = പ്രപഞ്ചമില്ലാത്തവള്‍, പ്രപഞ്ചമടക്കം സകലതിനും ആധാരമായി നിലകൊള്ളുന്നവളാണ് ദേവി
147) നിരാശ്രയാ = ആശ്രയമില്ലാത്തവള്‍ (സകലതിനും ആശ്രയം ദേവിയാണല്ലോ)
148) നിത്യശുദ്ധാ = എന്നും ശുദ്ധയായിട്ടുള്ളവള്‍ (ദേവിയെ അശുദ്ധമാക്കാന്‍ ഒന്നിനും കഴിയില്ല)
149) നിത്യബുദ്ധാ = എന്നും പ്രബുദ്ധയായി (അറിവുള്ളവളായി) നിലകൊള്ളുന്നവള്‍
150) നിരവദ്യാ = അവദ്യം (ആജ്ഞാനം) ഇല്ലാത്തവള്‍
151) നിരന്തരാ = അന്തരം (പഴുത്) ഇല്ലാത്തവള്‍ (സര്‍വലോകങ്ങളിലും വ്യാപിച്ചു കിടക്കുന്ന മഹാമായയുടെ സാമീപ്യമില്ലാത്ത ഒരിടവുമില്ല.)
152) നിഷ്‌കാരണാ = എല്ലാത്തിനും കാരണമായി വര്‍ത്തിക്കുന്ന ദേവിക്ക് കാരണം ഇല്ല.
153) നിഷ്‌കളങ്കാ = കളങ്കമില്ലാത്തവള്‍
154) നിരുപാധിഃ = ഉപാധികള്‍ ഇല്ലാത്തവള്‍ (ദേവിക്ക് പകരം വയ്ക്കാവുന്ന മറ്റൊന്നില്ല)
155) നിരീശ്വരാ = എല്ലാത്തിനും ഈശ്വരിയായിട്ടുള്ളവള്‍ക്ക് മറ്റൊരു ഈശ്വരനില്ല
156) നീരാഗാ = രാഗങ്ങളില്ലാത്തവള്‍
157) രാഗമഥനാ = ഭക്തരുടെ മനസ്സിലെ രാഗത്തെ ഇല്ലാതാക്കുന്നവള്‍
158) നിര്‍മദാ = മദം (അഹങ്കാരം) ഇല്ലാത്തവള്‍
159) മദനാശിനീ = മദത്തെ നശിപ്പിക്കുന്നവള്‍
160) നിശ്ചിന്താ = ഏതെങ്കിലും വിഷയത്തെച്ചൊല്ലിയുള്ള ചിന്തകളോ ആകുലതകളോ ഇല്ലാത്തവള്‍
161) നിരഹങ്കാരാ = അഹങ്കാരം ഇല്ലാത്തവള്‍
162) നിര്‍മ്മോഹാ = മോഹങ്ങള്‍ ഇല്ലാത്തവള്‍
163) മോഹനാശിനീ = മോഹത്തെ നശിപ്പിക്കുന്നവള്‍
164) നിര്‍മമാ = എന്റേത് എന്ന ഭാവം ഇല്ലാത്തവള്‍
165) മമതാ ഹന്ത്രീ = എന്റേത് എന്ന ഭാവത്തെ ഇല്ലായ്മ ചെയ്തു തരുന്നവള്‍
166) നിഷ്‌പാപാ = പാപമില്ലാത്തവള്‍
167) പാപ നാശിനീ = പാപത്തെ നശിപ്പിക്കുന്നവള്‍
168) നിഷ്‌ക്രോധാ = ക്രോധമില്ലാത്തവള്‍
169) ക്രോധശമനീ = ക്രോധത്തെ ശമിപ്പിക്കുന്നവള്‍
170) നിര്‍ല്ലോഭാ = അഷ്ടരാഗങ്ങളില്‍പ്പെട്ട ലോഭം ഇല്ലാത്തവള്‍
171) ലോഭനാശിനീ = ലോഭത്തെ നശിപ്പിക്കുന്നവള്‍
172) നിസ്സംശയാ = സംശയങ്ങള്‍ ഇല്ലാത്തവള്‍
173) സംശഘ്നീ = സംശയത്തെ നശിപ്പിക്കുന്നവള്‍
174) നിര്‍ഭവാ = ഭവം (സംസാരബന്ധം) ഇല്ലാത്തവള്‍ (ഉത്ഭവം ഇല്ലാത്തവള്‍ എന്നും പറയാം)
175) ഭവനാശിനീ = സംസാരബന്ധം ഇല്ലാതാക്കുന്നവള്‍
176) നിര്‍വികല്പാ = വികല്പം (തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ) ഇല്ലാത്തവള്‍
177) നിരാബാധാ = ആബാധ അഥവാ ദുഃഖം ഇല്ലാത്തവള്‍
178) നിര്‍ഭേദാ = ഭേദചിന്ത ഇല്ലാത്തവള്‍
179) ഭേദനാശിനീ = ഭേദചിന്തയെ നശിപ്പിക്കുന്നവള്‍
180) നിര്‍ന്നാശാ = നാശമില്ലാത്തവള്‍
181) മൃത്യുമഥനീ = മൃത്യുവിനെ നശിപ്പിക്കുന്നവള്‍
182) നിഷ്ക്രിയാ = ക്രിയ ഇല്ലാത്തവള്‍ (ദേവിയുടെ മായയാണ് സകലതിനും കാരണം)
183) നിഷ്പരിഗ്രഹാ = യാതൊന്നിനോടും പരിഗ്രഹം (സ്വീകരിക്കല്‍) ഇല്ലാത്തവള്‍
184) നിസ്തുലാ = യാതൊന്നിനോടും തുല്യതപ്പെടുത്താന്‍ കഴിയാത്തവളേ
185) നീലചികുരാ = നല്ല കറുപ്പ് നിറമുള്ള മുടിയോട് കൂടിയവളേ
186) നിരാപായാ = യാതൊരു വിധത്തിലുമുള്ള അപായങ്ങളേയും ഭയക്കേണ്ടാത്ത ദേവീ
187) നിരത്യയാ = മറ്റൊന്നിനാലും അതിക്രമിക്കപ്പെടാത്തവള്‍
188) ദുര്‍ല്ലഭാ = കടുത്ത യോഗസാധനകള്‍ കൊണ്ടു മാത്രം ദര്‍ശിക്കാന്‍ കഴിയുന്നവളേ
189) ദുര്‍ഗമാ = കാരുണ്യം ലഭിക്കുന്നതിന് പ്രയാസമേറിയവളേ
190) ദുര്‍ഗാ = ദുഃഖത്തില്‍ ഒപ്പം ഗമിക്കുന്നവളേ
191) ദുഃഖഹന്ത്രീ = ദുഃഖത്തെ നശിപ്പിക്കുന്നവളേ
192) സുഖപ്രദാ = സുഖത്തെ പ്രദാനം ചെയ്യുന്നവളേ
193) ദുഷ്ടദൂരാ = ദുഷ്ടന്മാര്‍ക്ക് സമീപിക്കാനാവാത്തവള്‍
194) ദുരാചാരശമനീ = ദുരാചാരങ്ങളെ ശമിപ്പിക്കുന്നവളേ
195) ദോഷവര്‍ജ്ജിതാ = രാഗദ്വേഷമദമാത്സര്യാദിദോഷങ്ങള്‍ ഇല്ലാത്തവളേ
196) സര്‍വജ്ഞാ = എല്ലാം അറിയുന്നവള്‍
197) സാന്ദ്രകരുണാ = ഭക്തരോട് തികഞ്ഞ കരുണയുള്ളവളേ
198) സമാനാധികവര്‍ജ്ജിതാ = അവിടത്തേക്കാള്‍ കഴിവുള്ളതായി മറ്റൊന്നും ഈ ലോകത്ത് ഇല്ല. സമാനമായതുപോലും ഈ പ്രകൃതിയില്‍ നമുക്ക് കാണാനാവില്ല. അങ്ങനെയുള്ള ദേവിക്ക് പ്രണാമം
199) സര്‍വ്വശക്തിമയീ = സര്‍വ്വശക്തികളും തികഞ്ഞവളേ
200) സര്‍വ്വമംഗലാ = സര്‍വ്വ മംഗളങ്ങളും പ്രദാനം ചെയ്യുന്നവള്‍
201) സദ്ഗതിപ്രദാ = ഈ മംഗളമായ ജീവിതത്തില്‍ സദ്ഗതി പ്രദാനം ചെയ്യുന്നവളേ
202) സര്‍വ്വേശ്വരീ = സര്‍വ്വതിനും ഈശ്വരിയായിട്ടുള്ള ദേവീ
203) സര്‍വ്വമയീ = സര്‍വ സ്വരൂപിണിയായിട്ടുള്ളവളേ
204) സര്‍വ്വ മന്ത്ര സ്വരൂപിണീ = എല്ലാ മന്ത്രങ്ങളുടേയും രൂപത്തില്‍ സ്ഥിതിചെയ്യുന്നവളേ
205) സര്‍വ്വയന്ത്രാത്മികാ = എല്ലാ യന്ത്രങ്ങളുടേയും സ്വരൂപമായി വര്‍ത്തിക്കുന്നവള്‍
206) സര്‍വ്വതന്ത്രരൂപാ = സര്‍വ്വ തന്ത്രങ്ങളുടേയും സ്വരൂപമായി വര്‍ത്തിക്കുന്നവള്‍
207) മനോന്മനീ = മനസ്സിനെ ഉത്കൃഷ്ടമാക്കിത്തീര്‍ക്കുന്നതിന് സഹായിക്കുന്നവള്‍
208) മാഹേശ്വരീ = മഹേശ്വരന്റെ പത്നിയായിട്ടുള്ളവള്‍
209) മഹാദേവീ = മഹാദേവന്റെ പത്നിയായിട്ടുള്ളവള്‍
210) മഹാലക്ഷ്മീ = ഐശ്വരത്തിന്റെ അധിപതിയായി വര്‍ത്തിക്കുന്നവള്‍
211) മൃഡപ്രിയാ = മൃഡന്റെ പ്രിയയായി വര്‍ത്തിക്കുന്നവളേ
212) മഹാരൂപാ = മഹത്തായ രൂപത്തോട് കൂടിയവള്‍
213) മഹാപൂജ്യാ = മഹാന്മാരാല്‍ പൂജിക്കപ്പെടുന്നവള്‍
214) മഹാപാതകനാശിനീ = മഹാപാപങ്ങളെ നശിപ്പിക്കുന്നവള്‍
215) മഹാമായാ = മഹത്തായ മായാരൂപമുള്ളവള്‍
216) മഹാസത്വാ = മഹത്തായ സത്വഗുണത്തോട് കൂടിയവളേ
217) മഹാശക്തീഃ = മഹത്തായ ശക്തിയോട് കൂടിയവളേ
218) മഹാരതിഃ = മഹത്തായ ആനന്ദത്തോട് കൂടിയവളേ
219) മഹാഭോഗാ = തന്റെ ഉത്തമഭക്തര്‍ക്ക് മഹത്തായ ഭോഗങ്ങള്‍ ദാനം ചെയ്യുന്നവള്‍
220) മഹൈശ്വര്യാ = മഹത്തായ ഐശ്വര്യത്തോട് കൂടിയവളേ
221) മഹാവീര്യാ = മഹത്തായ തേജസ്സോട് കൂടിയവളേ
222) മഹാബലാ = മഹത്തായ ബലത്തോട് കൂടിയവള്‍
223) മഹാബുദ്ധി = മഹത്തായ ബുദ്ധിയോട് കൂടിയവളേ
224) മഹാസിദ്ധി = മഹത്തായ സിദ്ധികളോട് കൂടിയവളേ
225) മഹായോഗേശ്വരേശ്വരീ = മഹായോഗേശ്വരേശ്വരനായ ശിവന് ഈശ്വരിയായിട്ടുള്ളവള്‍
226) മഹാതന്ത്രാ = സര്‍വ്വ തന്ത്രങ്ങളിലും പാണ്ഡിത്യമുള്ള ദേവീ
227) മഹാമന്ത്രാ = സര്‍വ്വ മന്ത്രങ്ങളിലും പാണ്ഡിത്യമുള്ള ദേവീ
228) മഹായന്ത്രാ = സര്‍വ്വ യന്ത്രങ്ങളിലും കുടികൊള്ളുന്ന ദേവീ
229) മഹാസനാ = സര്‍വ്വതിന്റേയും നിയന്ത്രണ ശക്തിയായി കുടികൊള്ളുന്ന ദേവീ
230) മഹായാഗക്രമാരാധ്യാ = മഹായാഗത്തിന്റെ രീതിയില്‍ ആരാധിക്കേണ്ട ദേവീ
231) മഹാഭൈരവ പൂജിതാ = മഹാഭൈരവനാല്‍ (പരമശിവന്‍) ആരാധിക്കപ്പെടുന്ന ദേവീ അവിടത്തേക്ക് നമസ്ക്കാരം
232) മഹേശ്വരമഹാകല്പമഹാതാണ്ഡവസാക്ഷിണീ = കല്പാന്തപ്രളയത്തില്‍ മഹേശ്വരന്‍ നടത്തുന്ന മഹാതാണ്ഡവനൃത്തത്തിന് സാക്ഷിയായി വര്‍ത്തിക്കുന്ന ദേവീ
233) മഹാകാമേശമഹിഷീ = പരമേശ്വരന്റെ പട്ടമഹിഷിയായ ദേവീ
234) മഹാത്രിപുരസുന്ദരീ = ത്രിപുരസുന്ദരിയായ ദേവീ അവിടുത്തേക്ക് നമസ്ക്കാരം
235) ചതുഃഷഷ്ട്യുപചാരാഢ്യാ = അറുപത്തിനാല് ഉപചാരങ്ങളാല്‍ ആരാധിക്കേണ്ട ദേവീ
236) ചതുഃഷഷ്ടികലാമയീ = അറുപത്തിനാല് കലകളുടെ സ്വരൂപത്തിലിരിക്കുന്ന ദേവീ
237) മഹാചതുഃഷഷ്ടികോടിയോഗിനീ ഗണസേവിതാ = അറുപത്തിനാല് കോടി മഹായോഗിനീ ഗണങ്ങളാല്‍ പരിസേവിക്കപ്പെടുന്ന ദേവിക്ക് നമസ്ക്കാരം
238) മനുവിദ്യാ = മനുവിനാല്‍ ഉപാസിക്കപ്പെട്ട ദേവീ
239) ചന്ദ്രവിദ്യാ = ചന്ദ്രനാല്‍ ഉപാസിക്കപ്പെട്ട ദേവീ
240) ചന്ദ്രമണ്ഡല മധ്യഗാ = ചന്ദ്രമണ്ഡലത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ
241) ചാരു രൂപാ = അതിമനോഹരിയായ ദേവീ
242) ചാരുഹാസാ = മനോഹരമായ പുഞ്ചിരിക്ക് ഉടമയായ ദേവി
243) ചാരുചന്ദ്രകലാധരാ = മനോഹരമായ ചന്ദ്രക്കലയണിഞ്ഞ ദേവീ അവിടുത്തേക്ക് നമസ്ക്കാരം
244) ചരാചരജഗന്നാഥാ= ചരവും അചരവുമായ ജഗത്തിന് അധിപതിയായ ദേവീ
245) ചക്രരാജനികേതനാ = ശ്രീചക്രത്തില്‍ അധിവസിക്കുന്ന ദേവീ
246) പാര്‍വ്വതീ = ഹിമവാന്റെ പുത്രിയായ ദേവീ
247) പദ്മനയനാ = താമര പോലെ മനോഹരമായ കണ്ണുകളുള്ള ദേവീ
248) പദ്മരാഗസമപ്രഭാ = പദ്മരാഗം പോലെ ശോഭിക്കുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം
249) പഞ്ചപ്രേതാസനസീനാ = ബ്രഹ്മവിഷ്ണുരുദ്രമഹേശ്വരന്മാര്‍ നാലുകാലുകളായും സദാശ്വന്‍ പലകയായും ഉള്ള മഞ്ചത്തിലിരിക്കുന്ന ദേവീ
250) പഞ്ചബ്രഹ്മസ്വരൂപിണീ = മേല്‍പ്പറഞ്ഞ അഞ്ചുദേവന്മാരായ പഞ്ചബ്രഹ്മങ്ങളുടെ രൂപത്തില്‍ വര്‍ത്തിക്കുന്ന ദേവീ
251) ചിന്മയീ = ശുദ്ധബോധസ്വരൂപിണിയായ ദേവീ
252) പരമാനന്ദാ = പരമാനന്ദദായിനിയായ ദേവീ
253) വിജ്ഞാനഘനരൂപിണീ = പരമമായ വിജ്ഞാനസാരം രൂപം കൊണ്ട ദേവീ അവിടുത്തേക്ക് നമസ്ക്കാരം
254) ധ്യാനധ്യാതൃധ്യേയരൂപാ = ധ്യാനം, ധ്യാനിക്കുന്ന ആള്‍, ധ്യാനിക്കപ്പെടുന്ന വസ്തു എന്നീ മൂന്നും ആയ ദേവീ. സകലചരാചരങ്ങളിലും ദേവീപ്രഭാവമുണ്ടെന്ന് സാരം
255) ധര്‍മ്മാധര്‍മ്മവിവര്‍ജ്ജിതാ = ധര്‍മ്മ അധര്‍മ്മങ്ങള്‍ക്ക് അതീതയായ ദേവിക്ക് നമസ്ക്കാരം
256) വിശ്വരൂപാ = പ്രപഞ്ചം തന്നെ രൂപമായിട്ടുള്ള ദേവീ, പ്രപഞ്ചസ്വരൂപിണീ
257) ജാഗിരിണീ = ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലുള്ള ജീവനായി കുടികൊള്ളുന്ന ദേവീ (ജാഗ്രദ് അവസ്ഥയിലെ ജീവനാണ് വിശ്വന്‍)
258) സ്വപന്തീ = സ്വപ്നാവസ്ഥയില്‍ ജീവനായി കുടികൊള്ളുന്ന ദേവീ
259) തൈജസാത്മികാ = മേല്‍പ്പറഞ്ഞ പ്രകാരം തൈജസാവസ്ഥയിലെ ആത്മാവായി എന്നില്‍ കുടികൊള്ളുന്ന ദേവീ (സ്വപ്നാവസ്ഥയിലെ ജീവനാണ് തൈജസന്‍)
260) സുപ്താ = ഗാഢനിദ്ര എന്ന അവസ്ഥയിലും ജീവനായി കുടികൊള്ളുന്ന ദേവീ
261) പ്രാജ്ഞാത്മികാ = നിദ്രാവസ്ഥയില്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്ന പ്രാജ്ഞന്‍ എന്ന ജീവനായിട്ടുള്ള ദേവീ
262) തുര്യാ = തുരീയമായ അവസ്ഥയിലെ ജീവനായ ദേവീ (ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥയ്ക്ക് അപ്പുറമുള്ള സമാധിയോഗത്താല്‍ അനുഭവപ്പെടുന്ന അവസ്ഥയാണ് തുരീയം)
263) സര്‍വ്വാവസ്ഥാ വിവര്‍ജ്ജിതാ = മേല്‍പ്പറഞ്ഞ എല്ലാ അവസ്ഥകളെയും അതിജീവിച്ച കഴിവുള്ള ദേവീ
264) സൃഷ്ടികര്‍ത്രീ = സൃഷ്ടികര്‍ത്താവായി വിളങ്ങുന്ന ദേവീ
265) ബ്രഹ്മരൂപാ = സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ രൂപത്തിലുള്ള ദേവീ
266) ഗോപ്ത്രീ = ലോകരക്ഷ ചെയ്യുന്ന ദേവീ
267) ഗോവിന്ദരൂപിണീ = ലോകരക്ഷ ചെയ്യുന്ന മഹാവിഷ്ണുവിന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം
268) സംഹാരിണീ = ജഗത്തിനെ സംഹരിക്കുന്നതിന് കഴിവുള്ള ദേവീ
269) രുദ്രരൂപാ = സംഹാരത്തിന്റെ ദേവനായിട്ടുള്ള രുദ്രന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ
270) തിരോധാനകരി = പ്രപഞ്ചവസ്തുകളെ സൃഷ്ടിക്കുകയും അവയെ ഈ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ദേവീ
271) ഈശ്വരീ = സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഈശ്വരിയായ ദേവിക്കു നമസ്ക്കാരം
272) സദാശിവാ = പ്രളയത്തില്‍ തിരോഭവിച്ച പ്രപഞ്ചത്തെ വീണ്ടും സൃഷ്ടിയുടെ ആരംഭത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സദാശിവരൂപിണിയായ ദേവീ
273) അനുഗ്രഹദാ = അനുഗ്രഹം നല്‍കുന്ന ദേവീ
274) പഞ്ചകൃത്യപരായണാ = സൃഷ്ടി,സ്ഥിതി,സംഹാരം,തിരോധാനം, അനുഗ്രഹം എന്നിങ്ങനെയുള്ള അഞ്ചു കൃത്യങ്ങള്‍ അനുഷ്ടിക്കുന്ന ദേവീ
275) ഭാനുമണ്ഡലമധ്യസ്ഥാ = സൂര്യമണ്ഡലത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ
276) ഭൈരവീ = ഭൈരവ(പരമശിവന്റെ)പത്നിയായ ദേവീ
277) ഭഗമാലിനീ = ഐശ്വര്യമാകുന്ന മാലയണിഞ്ഞ ദേവീ
278) പത്മാസനാ = താമരപ്പൂവിലിരിക്കുന്ന ദേവീ (സഹസ്രാരപത്മ സൂചന)
279) ഭഗവതീ = സകലവിദ്യകളും അറിയുന്ന ദേവീ
280) പദ്മനാഭസഹോദരീ = പദ്മനാഭന്റെ സഹോദരിയായി വിളങ്ങുന്ന ദേവിക്ക് നമസ്ക്കാരം (ധര്‍മ്മം രണ്ട് രൂപത്തില്‍ അവതരിച്ചു. ധര്‍മ്മവും ധര്‍മ്മിയും. പുരുഷരൂപത്തിലുള്ള ധര്‍മ്മം വിഷ്ണുവും സ്ത്രീരൂപത്തിലുള്ള ധര്‍മ്മി ദേവിയും )
281) ഉന്മേഷനിമിഷോത്പന്നവിപന്നഭുവനാവലീ = കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ ലോകപരമ്പരകള്‍ ഉണ്ടാകുകയും ലയിക്കുകയും ചെയ്യുന്ന വിധം മായകള്‍ കാട്ടുന്ന ദേവീ
282) സഹസ്രശീര്‍ഷവദനാ = ആയിരം ശീര്‍ഷങ്ങളും മുഖങ്ങളുമുള്ള ദേവീ
283) സഹസ്രാക്ഷീ = ആയിരം കണ്ണുകളുള്ള ദേവീ
284) സഹസ്രപാത് = ആയിരം പാദങ്ങളുള്ള ദേവീ അവിടുത്തേക്ക് നമസ്ക്കാരം
മേല്‍ മൂന്ന് നാമങ്ങളും ദേവിയുടെ മഹിമ വ്യക്തമാക്കുന്നു. ഈ ലോകത്തെ സകല വസ്തുക്കളും ദേവി തന്നെയാണെന്ന് വ്യംഗ്യം. സകല ചരാചരങ്ങളും ദേവി തന്നെ. എല്ലായിടത്തും ദേവിയുടെ കണ്ണെത്തുന്നു. എല്ലായിടത്തും ദേവിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കൂടി ശ്ലോകസാരം.
285) ആ ബ്രഹ്മകീടജനനീ = സൂക്ഷ്മാണു മുതല്‍ സൃഷ്ടി ദേവനായ ബ്രഹ്മാവു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ
286) വര്‍ണ്ണാശ്രമവിധായിനീ = ഓരോ വ്യക്തിയുടേയും ജീവിതചര്യകളും അവന്‍ നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങിയ ആശ്രമങ്ങളേയും സൃഷ്ടിച്ച ദേവീ
287) നിജാത്മാരൂപനിഗമാ = ആരുടെ ആജ്ഞ പ്രതിപാദിക്കപ്പെടുന്നതാണോ വേദങ്ങള്‍ , അപ്രകാരത്തിലുള്ള ദേവീ
288) പുണ്യാപുണ്യഫലപ്രദാ = പുണ്യത്തിനും പാപത്തിനും അതിന്റേതായ ഫലങ്ങള്‍ നല്‍കുന്ന ദേവീ, അവിടുത്തേക്ക് നമസ്ക്കാരം
289) ശ്രുതിസീമന്തസിന്ദൂരീകൃതപാദാംബ്ജധൂലികാ = വേദങ്ങളാകുന്ന ദേവതമാര്‍ സിന്ദൂരമണിയുന്നത് ആരുടെ പാദങ്ങളാകുന്ന താമരയിലെ പൊടികളാകുന്നുവോ, അങ്ങനെയുള്ള ദേവീ
290) സകലാഗമസന്ദോഹശുക്തിസംപുടമൌക്തികാ = ശാസ്ത്രങ്ങളെല്ലാം ചേര്‍ത്തുണ്ടാക്കിയ ചിപ്പിയില്‍ തന്റെ നാസാഭരണമായ മുത്ത് നിക്ഷേപിച്ചിരിക്കുന്ന ദേവിക്ക് നമസ്ക്കാരം
291) പുരുഷാര്‍ത്ഥപ്രദാ = ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളായ പുരുഷാര്‍ത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ദേവീ
292) പൂര്‍ണ്ണാ = യാതൊരു കുറവുകളും ഇല്ലാത്ത, സര്‍വ്വതിന്റേയും വിളനിലമായ ദേവീ
293) ഭോഗിനീ = സര്‍വ്വസുഖങ്ങളും പ്രദാനം ചെയ്യുന്ന ദേവീ
294) ഭുവനേശ്വരീ = ഈ ഭുവനത്തിന്റെ അധിപതിയായ ദേവീ
295) അംബികാ = ജ്ഞാനക്രിയാ ശക്തികളുടെ ആകെത്തുകയായ ദേവീ
296) അനാദിനിധനാ = ആദി യോ അന്തമോ ഇല്ലാത്ത ദേവീ
297) ഹരിബ്രഹ്മേന്ദ്രസേവിതാ = വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ എന്നിവരാല്‍ സേവിക്കപ്പെടുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം
298) നാരായണീ = ദുഃഖം ഇല്ലാതാക്കുന്നവളേ (നാരായണന്റെ സഹോദരീ എന്നും അര്‍ത്ഥം)
299) നാദരൂപാ = ശബ്ദരൂപത്തിലും കുടികൊള്ളുന്നവളേ
300) നാമരൂപ വിവര്‍ജ്ജിതാ = നാമരൂപങ്ങള്‍ക്ക് അതീതയായ ദേവീ (പക്ഷെ ഭക്തന്മാര്‍ക്ക് ആരാധിക്കാന്‍ വേണ്ടിമാത്രമാണ് നാമങ്ങള്‍)
301) ഹ്രീംകാരീ = ഹ്രീം എന്ന അക്ഷരരൂപത്തിലുള്ള ദേവീ
302) ഹ്രീമതീ = സത്കുലജാതകളുടേയും പതിവ്രതകളുടേയും ലക്ഷണമായ ലജ്ജയോട് കൂടിയ ദേവീ
303) ഹൃദ്യാ = ഹൃദയത്തില്‍ വസിക്കുന്ന ദേവീ (രമണീയയായ ദേവീ)
304) ഹേയോപാദേയവര്‍ജ്ജിതാ = ഉപേക്ഷിക്കേണ്ടതോ സ്വീകരിക്കേണ്ടതോ ആയി ഒന്നുമില്ലാത്ത ദേവീ
305) രാജരാജാര്‍ച്ചിതാ = രാജരാജന്മാരാല്‍ പൂജിക്കപ്പെടുന്ന ദേവീ
306) രാജ്ഞീ = മഹാദേവന്റെ റാണിയായ ദേവീ
307) രമ്യാ = രമണീയയായവളേ
308) രാജീവലോചനാ = താമരയിതള്‍ പോലെ മനോഹരമായ കണ്ണുകളോട് കൂടിയ ദേവീ
309) രഞ്ജിനീ = ആഹ്ലാദം നല്‍കുന്ന ദേവീ
310) രമണീ = ഭക്തര്‍ക്ക് ആനന്ദം നല്‍കുന്നവളേ
311) രസ്യാ = രസരൂപിണിയായ ദേവീ
312) രണത് കിങ്കിണി മേഖലാ = കിലുങ്ങുന്ന കിങ്ങിണികളുള്ള അരഞ്ഞാണ്‍ ധരിച്ച ദേവീ അവിടുത്തേക്ക് നമസ്ക്കാരം
313) രമാ = ഐശ്വര്യദേവതേ
314) രാകേന്ദു വദനാ = പൂര്‍ണചന്ദ്രനെപ്പോലുള്ള മുഖത്തോട് കൂടിയ ദേവീ
315) രതിരൂപാ = രതീദേവിയുടെ രൂപത്തിലുള്ളവളേ
316) രതിപ്രിയാ = രതീദേവിക്ക് ഏറെ പ്രിയമുള്ളവളേ
317) രക്ഷാകരീ = രക്ഷകിയായ ദേവീ
318) രാക്ഷസഘ്നീ = രാക്ഷസന്മാരെ വധിക്കുന്ന ദേവീ
319) രാമാ = സ്ത്രീരൂപത്തിലുള്ള ദേവീ (സ്ത്രീകളെല്ലാം ദേവിയുടെ രൂപങ്ങളും പുരുഷന്മാരെല്ലാം ശിവന്റെ രൂപങ്ങളുമാണെന്ന പുരാണപരാമര്‍ശം)
320) രമണലമ്പടാ = പതിയില്‍ അതിയായ പ്രീതിയുള്ള ദേവീ അവിടുത്തേക്ക് നമസ്ക്കാരം
321) കാമ്യാ = കാമിക്കാന്‍ തോന്നുന്നവളേ
322) കാമകലാരൂപാ = കാമകലലാസ്വരൂപിണീ
323) കദംബകുസുമപ്രിയാ = കടമ്പിന്‍ പൂക്കളോട് അതിയായ സ്നേഹമുള്ളവളേ
324) കല്യാണീ = മംഗളസ്വരൂപിണിയായ ദേവീ
325) ജഗതാകന്ദാ = ജഗത്തിന്റെ ഉത്പത്തിക്കു കാരണമായവളേ
326) കരുണാരസസാഗരാ = കാരുണ്യരസം നിറഞ്ഞ സമുദ്രമായ ദേവീ അവിടുത്തേക്ക് എന്റെ നമസ്ക്കാരം
327) കലാവതീ = സകല കലകളുടെയും അധിപതിയായിട്ടുള്ളവളേ
328) കലാലാപാ = മധുരമായ ആലാപത്തോടു കൂടിയവള്‍
329) കാന്താ = കമനീയമായ രൂപമുള്ളവളേ
330) കാദംബരീപ്രിയാ = അറിവിനെ (സരസ്വതിയെ) ഇഷ്ടപ്പെടുന്നവളേ
331) വരദാ = വരങ്ങള്‍ ദാനം ചെയ്യുന്നവളേ
332) വാമനയനാ = സുന്ദരമായ നയനങ്ങളോട് കൂടിയവളേ
333) വാരുണീമദവിഹ്വലാ = സ്വാത്മാനന്ദമത്തയായിട്ടുള്ളവളേ
334) വിശ്വാധികാ = വിശ്വത്തെക്കാള്‍ ഉത്കൃഷ്ടയായവളേ
335) വേദവേദ്യാ = വേദങ്ങളാല്‍ അറിയപ്പെടാന്‍ യോഗ്യയായിട്ടുള്ളവളേ
336) വിന്ധ്യാചലാനിവാസിനീ = വിന്ധ്യാചലത്തില്‍ വസിക്കുന്നവളേ
337) വിധാത്രീ = വിധാചാവായിട്ടുള്ളവളേ
338) വേദജനനീ = വേദങ്ങളെ ജനിപ്പിച്ചവളേ
339) വിഷ്ണുമായാ = വിഷ്ണുഭഗവാന്റെ മായയായും നിലകൊള്ളുന്നവളേ
340) വിലാസിനീ = വിലാസത്തോട് കൂടിയവളേ
341) ക്ഷേത്രസ്വരൂപാ = ക്ഷേത്രം സ്വരൂപമായവളേ
342) ക്ഷേത്രേശീ = ക്ഷേത്രങ്ങള്‍ക്ക് ഈശ്വരിയായിട്ടുള്ളവളേ
343) ക്ഷേത്രക്ഷേത്രജ്ഞപാലിനീ = ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും പാലിക്കുന്നവളേ
344) ക്ഷയവൃദ്ധിവിനിര്‍മ്മുക്താ = നാശവും വളര്‍ച്ചയും ഇല്ലാത്തവളേ (എങ്കിലും ദേവി സൃഷ്ടിച്ച എല്ലാ വസ്തുക്കള്‍ക്കും ഈ നാശം ഉണ്ടെന്നോര്‍ക്കുക)
345) ക്ഷേത്രപാല സമര്‍ച്ചിതാ = ക്ഷേത്രപാലനാല്‍ വേണ്ട വിധം അര്‍ച്ചിക്കപ്പെടുന്നവളേ
346) വിജയാ = വിജയിക്കുന്നത് ശീലമായവളേ
347) വിമലാ = ശുദ്ധയായിട്ടുള്ളവളേ
348) വന്ദ്യാ = വന്ദിക്കപ്പെടാന്‍ യോഗ്യതയുള്ളവളേ
349) വന്ദാരുജനവത്സലാ = വന്ദിക്കുന്ന ജനങ്ങളില്‍ വാത്സല്യമുള്ളവളേ
350) വാഗ്വാദിനീ = വാക്കുകൊണ്ട് വാദം നടത്താന്‍ ശക്തി നല്‍കുന്നവളേ
No comments:
Post a Comment