ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 December 2016

അക്ഷപാദര്‍

അക്ഷപാദര്‍

ഭാരതീയന്യായദര്‍ശനത്തിന്റെ സ്ഥാപകനായ ഗൌതമന്റെ മറ്റൊരു നാമം. ഇദ്ദേഹത്തിനു 'ദീര്‍ഘതപസ്' എന്നും പേരുണ്ടായിരുന്നു.

ന്യായസൂത്രങ്ങളുടെ കര്‍ത്താവായ അക്ഷപാദര്‍ ഒരു പുരോഹിതന്റെ മകനായി ഉത്തരബീഹാറില്‍ ജനിച്ചു. ഭാര്യയായ അഹല്യയോടും പുത്രനോടുംകൂടി ഒരാശ്രമത്തിലാണ് ഇദ്ദേഹം ജീവിതത്തിന്റെ അധികഭാഗവും കഴിച്ചുകൂട്ടിയത്.

പാദങ്ങളില്‍ കണ്ണുള്ളവന്‍ എന്നാണ് അക്ഷപാദര്‍ എന്ന വാക്കിനര്‍ഥം. ഗൌതമന്റെ ന്യായദര്‍ശനം അന്യൂനമല്ലെന്ന് ബാദരായണനും (വ്യാസന്‍) അന്യൂനമെന്ന് ഗൌതമനും വാദിച്ചു. വാദം മൂത്തപ്പോള്‍ തന്റെ കണ്ണുകള്‍കൊണ്ട് ബാദരായണനെ നോക്കുന്നതല്ലെന്ന് ഗൌതമന്‍ ശപഥം ചെയ്തു. കുറെക്കാലം കഴിഞ്ഞ് ബാദരായണന്‍ തന്റെ തെറ്റ് മനസ്സിലാക്കി ഗൌതമനെ സമീപിച്ചു. എന്നാല്‍ ഗൌതമന്‍ ശപഥത്തില്‍ നിന്ന് പിന്‍മാറിയില്ല. അദ്ദേഹം തന്റെ പാദങ്ങളില്‍ രണ്ടു കണ്ണുകള്‍ സൃഷ്ടിച്ച് ആ കണ്ണുകള്‍കൊണ്ട് ബാദരായണനെ നോക്കി. അങ്ങനെ അക്ഷപാദര്‍ എന്ന് പേരുണ്ടായി എന്നാണ് പുരാണകഥ.

No comments:

Post a Comment