മന്ത്രജപം - അഹങ്കാരത്തെ ഇല്ലാതാക്കുന്നു
" ഓം "എന്ന മന്ത്രത്തില്‍ അ , ഉ , മ എന്നീ മൂന്നക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു...ഇത് ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെ കുറിക്കുന്നു...എല്ലാ മന്ത്രങ്ങളും ഓംകാരത്തില്‍ നിന്നും പിറക്കുന്നതാണ് ..
ഈശ്വരന്റെ വരദാനമാണ് മനുഷ്യജന്മം.. ആര്‍ഭാടവും സമ്പത്തുമാണ് ജീവിതലക്ഷ്യമെന്നു തെറ്റിദ്ധരിച് പണമുണ്ടാക്കാന്‍ എന്തുമാകാം എന്ന അവസ്ഥയിലേക്ക് ലോകം മുന്നേറിയിരിക്കുന്നു..ഈ കുതിപ്പില്‍ നഷ്ടപെടുന്ന മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല..
ഈ മനുഷ്യജന്മത്തെ ഈശ്വരന്റെ ഇച്ച്ചയനുസരിച് പരിപാലിക്കാന്‍ ഭൌതികയിലെ പ്രലോഭനങ്ങളില്‍ കുടുങ്ങുന്ന മനുഷ്യനു കഴിയാതെ വരുന്നു...ഈ മായബന്ധനതിനു കാരണം അഞ്ജതയാണ് ...
ജീവിതസഫലത കൈവരണമെങ്കില്‍ ജ്ഞാനമാകുന്ന വെളിച്ചം മനസ്സിലുണ്ടാകണം...സ്വാര്‍ഥകമായ ജീവിതത്തിനു ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചവരാന് ,ആദ്ധ്യാത്മികആചാര്യന്മാര്‍...ഏതു മതസ്ഥര്‍ക്കും അവലംബിക്കാവുന്ന ദര്‍ശനം അവര്‍ ആവിഷ്ക്കരിക്കുകയും ,ആചരിച് കാണിക്കുകയും ഫലപ്രാപ്തി ബോദ്ധ്യപ്പെടുത്തിതരുകയും ചെയ്തിട്ടുണ്ട്...ആ വഴിമാത്രമാണ് ആത്യന്തിക ജീവിത വിജയത്തിന് നിദാനമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു...ആ മാര്‍ഗ്ഗത്തിലേക്ക് മനുഷ്യമനസ്സിനെ ആനയിക്കേണ്ടിയിരിക്കുന്നു..ഇരുട്ടിലെ കൈത്തിരി പോലെ ജീവിതയാത്രയില്‍ അവരുടെ ദര്‍ശനങ്ങള്‍ പര്യാപ്തമാക്കണം...
ആദ്ധ്യാത്മികതയിലധിഷ്ടിതമായ ഒരടിത്തറ ജീവിതത്തില്‍ ആവശ്യമാണെന്ന് നമ്മുടെ ആചാര്യന്മാര് നമ്മെ പഠിപ്പിക്കുന്നുണ്ട്...ബാലമാനസുകളില്‍ അതിന്റെ വിത്ത് മുളപ്പിക്കാന്‍ കഴിഞ്ഞാല്‍ വ്യക്തിയും സമൂഹവും ശുദ്ധീകരിക്കപ്പെടും..
നദികള്‍ സമുദ്രത്തിലേക്ക് ഒഴുകിചേരുന്നപോലെ ഈശ്വരീയമായ കാഴ്ചപ്പാടില്‍ ജീവിച് മഹാസാഗരത്തില്‍ എത്തിച്ചേരാന്‍ വിവിധ മാര്ഗ്ഗനഗ്ല്‍ ആചാര്യന്മാര് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്...ലക്ഷ്യം പരമാത്മാവാണെന്ന ബോധം മനസിലുദയം ചെയ്യാന്‍ വഴി ആരായുകയാണ് വേണ്ടത്...ഏതു മാര്‍ഗ്ഗം അവലംബിക്കുന്നവര്‍ക്കും സത്യം പലതില്ല...അത് ഒന്നെയെന്നുള്ളത് പരമമായ സത്യമാണ്..ധാര്‍മ്മികമൂല്യങ്ങളെ മുറുക്കെപിടിച്ചുകൊണ്ട് അധാര്‍മ്മികക്കെതിരെ പടപൊരുതാനുള്ള മനക്കരുത്ത് ആര്‍ജ്ജിക്കണം...ഈശ്വരകൃപ ആഗ്രഹിച്ചുകൊണ്ട് സംശുദ്ധമായ ജീവിതം നയിക്കാനുള്ള സൌഭാഗ്യസൂനങ്ങള്‍ ഓരോരുത്തരും വിരിയിചെടുക്കണം...
ഈ ഭൂമി മാതാവും നാം മക്കളുമാണ്...ക്ഷേത്രങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഉള്ളതാണ്...അവര്‍ക്ക് നിത്യവും നേരിടുന്ന ശക്തിക്കുറവുകളെ നികത്താന്‍ ക്ഷേത്രാരാധനകൊണ്ട് സാധിക്കുന്നു...കേരളത്തിലെ ക്ഷേത്രങ്ങള്‍ തന്ത്രമാന്ത്രാധിഷ്ടിതമായ പൂജാസംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്...പൂജകള്‍,ഭക്തനുവേണ്ടി മാത്രമാണ് ചെയ്യുന്നത്..ഭക്തന് സമയവും പരിശീലനവും ഇല്ലാത്തതിനാല്‍ ഒരാളെ ചുമതലപ്പെടുത്തുന്നു...
ഭാരതക്ഷേത്രത്തെ അതേപടി കേരളത്തില്‍ പകര്‍ത്തി അഞ്ജാനത്തെ മഴുകൊണ്ട് നീക്കി ജ്ഞാനോദയം വരുത്തിയ പരശുരാമനത്രേ കേരളത്തില്‍ താന്ത്രിക സമ്പ്രദായം നടപ്പിലാക്കിയത്...ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ പൂജാ സമ്പ്രദായം ഏകതാനമായിരിക്കുന്നതും കേരളത്തിന്റെ പ്രത്യേകതായിലോന്നാണ് ..
ഈ ജീവിതത്തില്‍ നമ്മള്‍ക്ക് സ്വന്തമായിട്ടുള്ളത് നമ്മള് ഉണ്ടാക്കിയ നമ്മുടെ അഹങ്കാരമാണ്...അതിനെയാണ് ഈ ജീവിതം കൊണ്ട് ഇല്ലായ്മ ചെയ്യേണ്ടത്...നമ്മുടെ ജീവിതത്തിലെ മറ്റെന്തിനും നമ്മള് പലരോടും കടപ്പെട്ടിരിക്കുന്നു...സ്വന്തം ശരീരംപോലും..പഞ്ചഭൂതങ്ങളോട് കടപ്പെട്ടിരിക്കുന്നു..
അഹങ്കാരത്തെ ' ഞാന്‍ ' എന്ന ഭാവത്തെ ,ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുന്നതിലൂടെ ജീവിതം കൂടുതല്‍ ആസ്വാദ്യമായി മാറുകയാണ്...ഈ പ്രപഞ്ചത്തിലെ ഓരോ ജീവകണവും നമ്മുക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കികൊണ്ട് നമുക്കുചുറ്റും നിലകൊള്ളുമ്പോള്‍ നാം അവയെ ഉള്‍ക്കൊള്ളാതെ പോകുന്നുവെങ്കില്‍ അതിനു കാരണം ,നമ്മുടെ സ്വാര്‍ത്ഥത മാത്രമാണ്..ഈ പ്രപഞ്ചത്തിന്റെ താളാത്മകതക്ക് അനുസ്യൂതമായി ഒഴുകുവാന്‍ തടസ്സമുള്ളത് നമ്മുടെ അഹങ്കാരം മാത്രമാണ്..സോര്ര്യോടയത്തോടെ ഇരുളോഴിയുന്നപോലെ സര്‍വ്വതിനെയും ഉള്‍ക്കൊള്ളാനാവുംവിധം ബോധം സംഭവിക്കുമ്പോള്‍ അഹങ്കാരത്തിനിവിടെ സ്ഥാനമുണ്ടാകില്ല...ജീവിതം പ്രകാശപൂരിതമാകും...അഹങ്കാരം ഒഴിഞ്ഞ അന്തരംഗം സ്നേഹസാന്ദ്രമാണ്...അവിടെ ജീവിതം മടുപ്പുളവാക്കുന്ന ഒന്നല്ല.. സ്നേഹമയമാണ്...അതിനാല്‍ അഹങ്കാരത്തെ നശിപ്പിക്കണം...അതിലൂടെ നമ്മള് പുതിയ ലോകത്തെ വരവേല്‍ക്കുന്ന സ്നേഹത്തിലധിഷ്ടിതമായ ഒരു നവലോക ദര്‍ശനമാണത് ..
മനനംകൊണ്ട് നമ്മെ രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രങ്ങള്‍ ...ദേവീദേവന്മാരെ പ്രീതിപ്പെടുത്താന്‍ നിരവധി മന്ത്രങ്ങളുണ്ട്..അവയില്‍ ചിലത് നാം ഉപയോഗിക്കാറുണ്ട്..ഗുണങ്ങള്‍ അറിയാത്തതോ തെറ്റായതോ ജപിക്കുന്നത് ദോഷങ്ങള്‍ വരുത്തുവാന്‍ ഇടയാകും...അതിനാല്‍ ശരിയായ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതാണ് ഉത്തമം..ഗൃഹസ്ഥാശ്രമികള്‍ക്കും കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും എന്നുവേണ്ട എല്ലാവര്ക്കും മന്ത്രോച്ചാരണം നടത്താം..ദിവ്യശക്തിയുള്ള അക്ഷരങ്ങളോ ,അക്ഷരങ്ങളുടെ കൂട്ടങ്ങലോ ആണ് മന്ത്രങ്ങള്‍...
മന്ത്രജപം നടത്തുമ്പോള്‍ മനസ്സും ശരീരവും ഒന്നുപോലെ ശുദ്ധമായിരിക്കണം ...നാം ജപിക്കുന്ന മന്ത്രങ്ങള്‍ വെറും അക്ഷരങ്ങളല്ല...അവ ഭഗവത് ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധമാണ്...അതിനാല്‍ വളരെ കൃത്യമായും ശരിയായ ഉച്ചാരണത്തിലും തന്നെ മന്ത്രങ്ങള്‍ ജപിക്കണം...പൂര്‍ണ്ണവിശ്വാസമുള്ള ആര്‍ക്കും മന്ത്രോപാസന നടത്താവുന്നതാണ്...മന്ത്രജപത്തിനു മന്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടദേവതാ മന്ത്രം ജപിക്കുന്നതാണ് ഉത്തമം..
ഈശ്വരവിശ്വാസം ,സ്നേഹം ,ക്ഷമ ,ഉത്തമാസ്വഭാവം ,സമാധാനം ,നിശ്ചയദാര്‍ഡ്യം ,സമയം ,കൃത്യസംഖ്യ (108 ,1008 ) ,നിരാഹാരം എന്നീ ഗുണങ്ങള്‍ മന്ത്രോച്ചാരണവേളയില്‍ നാം പാലിക്കേണ്ടതാണ് ...ഒരിക്കലും മന്ത്രങ്ങള്‍ മാറി മാറി ഉച്ചരിക്കരുത്...വിശ്വാസത്തില്‍ എടുക്കുന്ന മന്ത്രംതന്നെ നിത്യവും ജപിക്കുന്നതാണ് ഉത്തമം...
ആധ്യാത്മികാവബോധം ,ഉള്‍ക്കൊണ്ടു ജീവിക്കുവാന്‍ ,സ്വാര്‍ത്ഥരഹിതമായ ,സേവനനിരതമായ ഒരു ജീവിതം നയിക്കുവാന്‍ തയ്യാറായാല്‍ മാത്രം മതി...അതിനുവേണ്ടി നമുക്ക് ആചാര്യന്മാരുടെ വാക്കുകള്‍ മനന വിഷയമാക്കാം..
No comments:
Post a Comment