അഷ്ടദിക് പാലകര്‍
ദിക്കുകൾക്കെല്ലാം ദിക്പാലന്മാരുമുണ്ട്. ദേവീഭാഗവതത്തിൽ അഷ്ടദിക്പതികളെ വിവരിക്കുന്നുണ്ട്. ബ്രഹ്മലോകത്തിന്റെ എട്ടു ഭാഗങ്ങളിലുമായി 2500 യോജന വീതം വിസ്തൃതിയിൽ ദിക്പതികളുടെ പുരികൾ സ്ഥിതിചെയ്യുന്നു. മഹാമേരുക്കളുടെ മുകളിലാണിവയെല്ലാം. മധ്യത്തിൽ ബ്രഹ്മാവിന്റെ മനോവതി എന്ന പുരിയും. പുരികൾ ഇവയൊക്കെയാണ്.
👉 കിഴക്ക് ഇന്ദ്രപുരിയായ അമരാവതി.
👉 തെക്കു കിഴക്ക് അഗ്നിയുടെ പുരിയായ തേജോവതി.
👉 തെക്ക് യമപുരിയായ സംയമനി.
👉 തെക്കു പടിഞ്ഞാറ് നിര്യതിപുരിയായ കൃഷ്ണാഞ്ജന.
👉 പടിഞ്ഞാറ് വരുണ പുരിയായ ശ്രദ്ധാവതി.
👉 വടക്കുപടിഞ്ഞാറ് വായുപുരിയായ ഗന്ധവതി.
👉 വടക്ക് കുബേരപുരിയായ മഹോദയം.
👉 വടക്കുകിഴക്ക് ശിവപുരിയായ യശോവതി.
No comments:
Post a Comment