തെറ്റിദ്ധരിപ്പിക്കപ്പെട്ട ചാർവാക സിദ്ധാന്തം
വളരെ അധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ് ചാർവാക സിദ്ധാന്തം ഒന്നാമത് ചാർവാകൻ എന്നത് ഒരു വ്യക്തിയുടെ പേരല്ല ലോകായതിക തത്ത്വം എന്നാണ് ചാർവാകം എന്ന പദത്തിന്റെ അർത്ഥം അതായത് കണ്ടത് മാത്രമേ വിശ്വസിക്കാവൂ! പ്രത്യക്ഷം മാത്രമാണ് പ്രമാണം യഥാർത്ഥത്തിൽ ഈ സിദ്ധാന്തം പറഞ്ഞത് ബൃഹസ്പതിയാണ് അദ്ദേഹത്തെയാണ് ചാർവ്വാകൻ എന്ന് പറയുന്നത് ചാരുവായ വാക്കോട് കൂടിയവൻ ആരോ അവൻ ചാർവാകൻ അതായത് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന വാക്ക് ഉച്ചരിക്കുന്നവൻ എന്നും അർ ത്ഥമുണ്ട്
ചാർവ്വാക സിദ്ധാന്തം ഒരിക്കലും നിരീശ്വരവാദമല്ല നിരീശ്വരവാദമാണ് എന്ന് ലോകത്തെ വിശ്വസിപ്പിച്ചു വിശാലമായി ചിന്തിക്കാൻ കഴിവില്ലാത്തവർ അത് പ്രചരിപ്പിച്ചു അതാണ് സത്യം തെളിവ് തരാം
തുവ്വൂർ കൃഷ്ണകുമാർ എന്ന വ്യക്തീയെ പറ്റി മോശപ്പെട്ട വ്യക്തിയാണ് എന്ന് പറയാം നല്ലവനാണ് എന്നും പറയാം പക്ഷെ ഈ വ്യക്തി ജീവിച്ചിരിക്കുകയും അയാളുടെ കർമ്മങ്ങൾ സമൂഹത്തിൽ കുറച്ചെങ്കിലും പ്രകടമാകുകയും ചെയ്യാതെ എങ്ങിനെയാണ് നിങ്ങൾ മേൽ പറഞ്ഞ അഭിപ്രായങ്ങളിൽ ഏതെങ്കിലും ഒരഭിപ്രായം പറയുക??
അപ്പോൾ ഈശ്വരൻ ഉണ്ട് ആ പ്രതിഭാസം പ്രകൃതിയിൽ പ്രകടമാകുന്നു എന്ന് വ്യക്തം അല്ലെങ്കിൽ ഈശ്വരൻ ഇല്ല എന്ന് എങ്ങിനെ പറയും? അപ്പോൾ ഈ ബൃഹസ്പദി ദേവ ഗുരുവായ ബൃഹസ്പദി ആകാനും സാദ്ധ്യതയുണ്ട് ശരിക്കും ചാർവാക സിദ്ധാന്തം ആദ്ധ്യാത്മിക പOനത്തിന്റെ പ്രാഥമിക മായ പഠന ഭാഗമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ആദ്യം ദൃശ്യവസ്തുക്കളിൽ ശ്രദ്ധിക്കാനും പ്രകൃതിയെപ്പറ്റി പഠിക്കുവാനും വഴിയൊരുക്കുന്നു ചാർവാക തത്വം അവിടെ അവസാനിക്കുന്നു പിന്നെ പുരുഷനെ പ്പറ്റിയാണ് പഠിക്കേണ്ടത് അത് ചാർവാക തത്വത്തിൽ പ്രതിപാദിച്ചിട്ടില്ല അതിന് വേറെ ഗ്രന്ഥങ്ങൾ ഉണ്ടല്ലോ!
ആദ്യം ഒന്ന് പറയുകയും പിന്നെ അതിനേക്കാൾ ഉത്തമമായത് വേറൊന്ന് പറയുകയും ചെയ്യുക എന്നത് പണ്ടത്തെ ആചാര്യന്മാരുടെ ഒരു രീതിയാണ് ഇത് രണ്ടും പഠിച്ച് യുക്തിപൂർവ്വമായി സത്യം കണ്ടെത്താൻ പാകത്തിൽ ശിഷ്യരെ വാർത്തെടുക്കുക ഇതായിരുന്നു പണ്ടത്തെ ശൈലി ഭഗവദ് ഗീതയും ഇതേ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത് അത് മനസ്സിലാക്കാത്തവരാണ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഗീതയിൽ പറയുന്നത് എന്ന് പറയുന്നത്
എല്ലാം പറഞ്ഞശേഷം ഭഗവാൻ അർജ്ജുനനോട് പറയുന്നത് ഇനി എന്താണോ നീ ഇച്ഛിക്കുന്നത്? അതുപോലെ ചെയ്യുക എന്നതാണ് ഇവിടെ അർജ്ജുനനിലെ ഈശ്വരത്വത്തെ ഉണർത്തിയ ശേഷമാണ് ഭഗവാൻ അങ്ങി നെ പറയുന്നത്
ചാർവാക സിദ്ധാന്തങ്ങൾ മുഴുവനും ഇന്ന് ലഭ്യമല്ല ലഭ്യമായതിനെ അധികരിച്ചാണ് നിരീശ്വരവാദം എന്ന് കൽപ്പിച്ചത് ലഭ്യമായ തത്വങ്ങളെ അധികരിച്ച് നമുക്ക് ചർച്ചയാകാം ചർച്ചയിൽ ഏവരേയും ക്ഷണിക്കുന്നു പൂർണ രൂപം ലഭ്യമല്ലാത്തതിനാൽ അതിപ്രാചീനമാണ് എന്ന് അനുമാനിക്കാം അപ്പോൾ ശില്പ ശാസ്തത്തിന്റെ ഉപജ്ഞാതാവ് വിശ്വകർമ്മാവ് എന്ന പോലെ ചാർവാക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ദേവ ഗുരുവായ ബൃഹസ്പതി തന്നെ എന്ന് ധരിക്കുന്നതിൽ യുക്തി യുണ്ട് എന്ന് അനുമാനിക്കാം
No comments:
Post a Comment