ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ ഒരു ചെറു ക്ഷേത്രമാണ് ജ്വാല ദേവി ക്ഷേത്രം..
ഈ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട് എന്നു പറയപ്പെടുന്നു.. ഇവിടെ വിഗ്രഹമല്ല, മറിച്ചു ഏതു കാലാവസ്ഥയിലും തെളിഞ്ഞു കത്തുന്ന നീല നിറത്തിലുള്ള ജ്വാലയാണ് ആരാധിക്കപ്പെടുന്നത് . നവദുർഗ്ഗയുടെ പ്രതീകമെന്നോണം 9 ജ്വാലകളുണ്ട് .
ദക്ഷനാൽ നേരിടേണ്ടി വന്ന അപമാനം നിമിത്തം ദേഹമുപേക്ഷിച്ച സതി ദേവിയുടെ ശരീരം പരമേശ്വരൻ വഹിച്ചു കൊണ്ടു നടന്നുവെന്നും .. ശരീരത്തെ മഹാവിഷ്ണു ചക്രം കൊണ്ടു ചിന്നഭിന്നമാക്കിയപ്പോൾ ദേവിയുടെ നാക്കു വന്നു വീണ സ്ഥലമാണ് ജ്വാലാമുഖി എന്നുമാണ് ഐതീഹ്യം നമ്മുടെ മഹാനായ അക്ബർ ചക്രവർത്തി ഈ ജ്വാല കെടുത്താൻ അങ്ങേയറ്റം ശ്രമിക്കുകയും ആ കൃത്യത്തിൽ പരാജയപ്പെടുകയും ചെയ്തു എന്നു ചരിത്രവും .
തുടർന്നു ബ്രിട്ടീഷ് ഭരണകാലം തൊട്ടു 'ശാസ്ത്രീയനും' സോഷ്യലിസ്റ്റുമായ നെഹ്രുവിന്റെ നേതൃത്വത്തിൽ തുടങ്ങി ഈ അടുത്ത കാലം വരെ ജ്വാലയുടെ രഹസ്യം കണ്ടുപിടിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു... എന്തായാലും അന്ന് തൊട്ടു ഇന്ന് വരെ ഗവേഷണങ്ങൾക്ക് യാതൊരു പഞ്ഞവുമുണ്ടായിട്ടില്ല എന്നു സാരം ... പക്ഷെ ഈ ജ്വാലയുടെ പിന്നിലെ രഹസ്യം ഇതു വരെ കണ്ടു പിടിക്കാനായിട്ടില്ലത്രേ .. അപ്പോൾ ? പ്രകൃതിയുടെ എന്തു അത്ഭുതമായിരിക്കും ഈ ജ്വാലക്ക് പിന്നിൽ?
തിളച്ചു കൊണ്ടിരിക്കുന്നു എന്ന പ്രതീതിയുളവാക്കുന്ന, എന്നാൽ കൈ തൊട്ടാൽ തണുത്ത ജലവും ഒരു ലോഹക്കുടയും അവിടെത്തെ മറ്റു പ്രത്യേകതകളാണ് (അക്ബറിന്റെ മനസ്സു മാറ്റത്തിന്റെ ഫലമായി ദേവിക്കു സമർപ്പിച്ച സ്വർണ്ണക്കുട പേരറിയാത്ത ഏതോ ഒരു ലോഹകുടയായി മാറി എന്നാണ് ഐതീഹ്യം )
നമ്മുടെ പൂർവികരുടെ , ഇനിയും ശൈശവാവസ്ഥയിലുള്ള നമ്മുടെ ശാസ്ത്രം സഞ്ചരിച്ചെത്തിയിട്ടില്ലാത്ത, കണ്ടു പിടിക്കേണ്ട വല്ല രഹസ്യവും ആയിരിക്കുമോ ഇതിനെല്ലാം പിന്നിൽ ? വല്ല പ്രകൃതി വാതക സാനിധ്യവും ഇനിയും കണ്ടുപിടിക്കേണ്ടതുണ്ടാവുമോ?
എന്തായാലും ആശ്ചര്യം തോന്നുന്നു ഹൈന്ദവ വിശ്വാസപ്രകാരം പ്രകൃതിക്ക് ദേവീ സ്വരൂപമാണ്... ആ ദേവി സ്വരൂപത്തിന്റെ ജിഹ്വ തന്നെയാണ് ജ്വാലയായി വിളങ്ങുന്നത് എന്നാണ് ക്ഷേത്ര സങ്കൽപ്പം ..എത്ര ഉദാത്തമായ സങ്കൽപ്പം.. !! . അങ്ങനെയെങ്കിൽ ദേവീ തന്റെ മക്കൾക്ക് വേണ്ടി കരുതി വെച്ച എന്തദ്ഭുതമായിരിക്കും ജ്വാലാമുഖി രൂപത്തിൽ ശതാബ്ദങ്ങളോളമായി ഏറ്റക്കുറച്ചിലുകളില്ലാതെ ഇങ്ങനെ തെളിഞ്ഞു കത്തുന്നത്?
No comments:
Post a Comment