കുടുംബഐശ്വര്യത്തിന് "പാളനമസ്ക്കാരം"
തിരുവല്ല ശ്രീ വല്ലഭമഹാക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകാന്‍ പാളനമസ്ക്കാരം വഴിപാട് നടത്തുന്നു. പൂജയോട് കൂടി ക്രിയാംഗമായി ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കുന്നതിനാണ് നമസ്ക്കാരം എന്ന് പറയുന്നത്. പാളനമസ്ക്കാരം ശ്രീ വല്ലഭക്ഷേത്രത്തിലെ ഒരു പ്രത്യേകതയാണ്. ഈ നമസ്ക്കാരത്തിന് ആഹാരം വിളമ്പിയിരുന്നത് കാമുകിന്‍ പാളയിലാണ്. നമസ്ക്കാരത്തിനുശേഷം അതിഥിയെ മണ്ഡപത്തില്‍ ഇരുത്തി ദക്ഷിണ കൊടുക്കുന്നു. ശങ്കരമംഗലത്തമ്മയുടെ ആതിഥ്യം സ്വീകരിക്കുവാനെത്തിയ ബ്രഹ്മചാരിരൂപിയായ വിഷ്ണുഭഗവാന് അമ്മ പാളയിലായിരുന്നു ആഹാരം നല്‍കിയതെന്നാണ് ഐതിഹ്യം. അതിന്‍റെ ഓര്‍മ്മയേ നിലനിറുത്തുന്ന ഒരു ചടങ്ങാണ് പാളനമസ്ക്കാരം.
No comments:
Post a Comment