സംഗച്ചധ്വം സംവദധ്വം സംവോ മനാംസി ജാനതാം
ദേവാഭാഗം യദാപൂര്വേ സംഞാനാനാമുപാസതെ ..............
ഓം ..ശാന്തി ..ശാന്തി ..ശാന്തി : (ഋഗ്വേദം)
ഒരുമിച്ചു ചേരുക!
തമ്മില്‍ സംസാരിക്കുക!
മാനസികമായി ഒന്നിക്കുക!
ദേവന്മാര് ഒന്നിക്കുന്നത് പോലെ സത്കര്‍മങ്ങളില്‍ ഒത്തു ചേരുക!
നമ്മുടെ ലക്ഷ്യം ഒന്നാകട്ടെ!
നമ്മുടെ മനസും ഒന്ന് ചേരട്ടെ!
ഒരേ പുണ്യ ലക്ഷ്യം നമുക്കുണ്ടായിരിക്കട്ടെ !
ഒന്നായി നമ്മള് ചെയ്യുന്ന പ്രാര്‍ത്ഥനാ കര്‍മ്മം യജ്ഞമായി തീരട്ടെ!
നമ്മുടെ ഹൃദയവും ശരീരവും ഒന്നായ ലക്ഷ്യപ്രാപ്തിക്കായി തീരട്ടെ".
നാം ഏത് മത/ജാതി/ഇസക്കാര്‍ ആയിക്കൊള്ളട്ടെ, ഈ ഋഗ്വേദ മന്ത്രാര്ത്തം മനസിലുറപ്പിച്ചു കൊണ്ട് നമുക്കെല്ലാവര്‍ക്കും ഒത്തു ചേര്‍ന്ന് രാഷ്ട്ര നന്മക്കായി പ്രവര്‍ത്തിക്കാം. ഈ രാഷ്ട്രത്തിനു പല കുറവുകളും ഉണ്ടായിരിക്കാം, ഒരു പക്ഷെ മറ്റുള്ള ഒരു പൈതൃകത്തിന്റെയും ഒപ്പം നില്ക്കുന്നതുമല്ലായിരിക്കാം ഈ രാഷ്ട്രത്തിന്റെ പൈതൃകം, എങ്കിലും എന്റെ രാഷ്ട്രം എന്റെ അഭിമാനമാണ്, മനസാ വാചാ കര്‍മണാ എന്റെ രാഷ്ട്രത്തെ അധിക്ഷേപിക്കുന്നതും ഇകഴ്തുന്നതുമായ യാതൊരു പ്രവര്‍ത്തിയും ഞാൻ ചെയ്യില്ല, ലോകത്തിന്റെ ഏത് കോണിലായാലും ശരി ഈ പവിത്ര മാതൃഭൂമിയുടെ വീരസന്താനങ്ങളായി അഭിമാനത്തോടെ ഞാൻ ജീവിക്കും. അതിനെന്റെ ജാതി/മത/ഇസങ്ങള്‍ അതിനെ ബാധിക്കുകയില്ല എന്ന് നമുക്കോരോരുത്തര്‍ക്കും പ്രതിജ്ഞയെടുക്കാം.
അങ്ങനെ ഒരു ഉത്തമരാഷ്ട്രമായി നമ്മുടെ മാതൃരാജ്യത്തേയും ഉത്തമ പൗരന്മാരായി നമ്മളെയും നമുക്ക് മാറ്റിയെടുക്കാൻ സാധിക്കട്ടെ. ഭാരതം ലോകഗുരുവായി, സർവരാജ്യങ്ങൾക്കും മാതൃകയായി വീണ്ടും ഉയർത്തെഴുന്നേൽക്കട്ടെ!
നമസ്തേ സദാവത്സലേ മാതൃഭൂമേ !
No comments:
Post a Comment