ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 June 2016

ക്ഷേത്രപാലന്‍ ആരാണ്?


*ക്ഷേത്രപാലന്‍ ആരാണ്?*

ദാരുക വധത്തിനു ശേഷം ഭദ്രകാളിയുടെ കോപം ശമിച്ചില്ല. ദേവിയുടെ കോപാഗ്നിയില്‍ ലോകമെല്ലാം നശിക്കുമെന്ന് കണ്ടപ്പോള്‍ ഭഗവാന്‍ ശ്രീ പരമേശ്വരന്‍ ഒരു ശിശുവിന്റെ രൂപമെടുത്ത്‌ കാളിയുടെ മുന്‍പില്‍ കിടന്നു ബാലചേഷ്ടകള്‍ കാട്ടി കരയാന്‍ തുടങ്ങി. ഉടന്‍ തന്നെ ഭദ്രകാളി മാതൃഭാവത്തില്‍ ആ കുട്ടിയെ എടുത്ത് മുലകൊടുത്തു. ആ ശിശുവിന്റെ സ്തന്യപാനത്തോടുകൂടി കാളിയുടെ കോപാഗ്നിയേയും ശിശു പാനം ചെയ്തും. അങ്ങിനെ കാളിയുടെ കോപത്തിന് ശമനം ഉണ്ടായി. ശിവ അവതാരമായിരുന്ന ആ കുട്ടിയായിരുന്നു ക്ഷേത്രപാലന്‍.

No comments:

Post a Comment