രാമായണ മാസത്തിന് മുമ്പ് ചില രാമ ചിന്തകൾ !, ഒപ്പം രാമായണത്തെ കുറിച്ചുള്ള ആരോപണങ്ങളും. അവയിലെ അടുത്ത ആരോപണത്തിനുള്ള മറുപടിയാണിത്.
ശ്രീരാമചന്ദ്രൻ നടത്തിയ ശംബൂകവധവും?
ഈ സംഭവങ്ങളും ചിത്രീകരിച്ചിരിക്കുന്നത് രാമായണത്തിലെ ഉത്തര കാണ്ഡത്തിലുമാണ്.
എന്നാൽ സാഹിത്യ ചരിത്ര പണ്ഡിതന്മാരുൾപ്പെടെയുള്ളവർ ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന വസ്തുതയാണ് വാത്മീകി രാമായണത്തിലെ പ്രക്ഷിപ്ത (പില്ക്കാലത്ത് കൂട്ടിചേർക്കപ്പെട്ട) ഭാഗമാണ് ഉത്തര കാണ്ഡം എന്നുള്ളത്. യുദ്ധകാണ്ഡത്തിലെ ഒടുവിലുളള രാമരാജ്യവര്ണന, ഫലശുദ്ധി എന്നിവയോടെ യാഥാര്‍ത്ഥ രാമായണം സമാപിക്കുന്നു. കാലാന്തരത്തിൽ ഉത്തരകാണ്ഡം അതോടൊപ്പം എഴുതിച്ചേർക്കപ്പെടുകയാണുണ്ടായത്.
അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. ഏതാനും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം.
യുദ്ധ കാണ്ഡത്തിന്റെ അവസാനം ഒരു കാവ്യം എങ്ങനെ തീരണമോ അങ്ങനെയാണ് എഴുതി തീർത്തിട്ടുള്ളത്. ഉദാഹരണത്തിന് യുദ്ധകാണ്ഡത്തിന്റെ അവസാനം വാത്മീകി എഴുതുന്നു..
*"യാതോരുവനാൽ വാത്മീകിയാൽ രചിക്കപ്പെട്ട ഈ പുരാതനമായ കാവ്യത്തെ ഭക്തിയോടു കൂടിയവനായി ശ്രവണം ചെയ്യുന്നുവോ, അവൻ ക്രോധത്തെ ജയിച്ചവനായി മഹത്തായ ആപത്തുക്കളെയും എളുപ്പത്തിൽ തരണം ചെയ്യുന്നു.. എന്നിങ്ങനെ എഴുതിയിട്ട്, വീണ്ടും എഴുതുന്നു, ഇപ്രകാരം പണ്ട് നടന്നതായ ഈ ചരിത്രത്തെ വിശ്വാസത്തോട് കൂടി പ്രവചനം ചെയ്യുവിൻ, നിങ്ങള്‍ക്ക് മംഗളം ഭവിക്കട്ടെ !*
അതായത് രാമായണം ഇതോടു കൂടി ഇവിടെ തീരുകയാണ് എന്നർത്ഥം.
എന്നാൽ പിന്നീട് എഴുതിച്ചേർക്കപ്പെട്ട ഉത്തരകാണ്ഡത്തിൽ മറ്റൊരു കാണ്ഡത്തിലും ഇല്ലാത്തത് പോലെ വീണ്ടും ഫലശ്രുതിയുണ്ട്.. തീര്‍ത്തും മുൻകാണ്ഡങ്ങളുടെ സമാപന സ്വഭാവങ്ങൾക്ക് കടക വിരുദ്ധവുമാണിത്. മാത്രമല്ല, ഭാഷാ ശാസ്ത്രജ്ഞന്മാർ ഉത്തരകാണ്ഡത്തിലെയും മറ്റുള്ള കാണ്ഡങ്ങളിലേയും ഭാഷകൾ തമ്മിലും വ്യത്യാസമുണ്ടെന്നും പറയുന്നു.
എന്താണിതിന്റെ അർത്ഥം?
ഉത്തരം വളരെ സിമ്പിൾ. അതായത് എക്കാലത്തും രാമായണവും ശ്രീരാമനും ആക്ഷേപങ്ങളും വിമർശനങ്ങളും കേട്ട് കൊണ്ടിരിക്കനമെനും അത് വഴി ശ്രീരാമന്റെ ഉത്തമപുരുഷസങ്കൽപ്പത്തിന് ഉടവ് തട്ടണമെന്ന് ആഗ്രഹിക്കുന്നവർ കൂട്ടിചെര്ത്തതാണ് ഉത്തരകാണ്ഡം. അതിനാൽ ഓര്‍ക്കുക, വാത്മീകി രാമായണത്തിൽ ശംബൂകൻ എന്നൊരു ശൂദ്രനെ ശ്രീരാമൻ കൊന്നിട്ടില്ല (ഉണ്ടായിട്ടു വേണ്ടേ കൊല്ലാൻ?)
ഒന്ന് കൂടി: ഈ എഴുതിയിരിക്കുന്നത് അതേ പടി സ്വീകരിക്കണമെന്ന് വിചാരിച്ച് എഴുതുന്നതല്ല, മറിച്ച് വാത്മീകി രാമായണം സ്വയം വായിച്ച് നോക്കി, യുക്തിഭദ്രമായി ചിന്തിച്ച്, വിശകലനം ചെയ്തു മാത്രം സ്വീകരിക്കാവുന്നതാണെങ്കിൽ സ്വീകരിക്കുക, അല്ലെങ്കിൽ തള്ളിക്കളയുക.
വളരെ നല്ലത്
ReplyDelete