ക്ഷേത്രോപസന ആവശ്യമോ? ക്ഷേത്രോപസന കൊണ്ടുള്ള ഗുണമെന്താണ്?
ക്ഷേത്രോപാസന ആവശ്യമോ?
ശാന്തിയും സമാധാനവും വേണമെന്നുണ്ടെങ്കില്‍ എന്തെങ്കിലുമൊരു ഉപാസനാ നിഷ്ഠ ജീവിതത്തില്‍ ആവശ്യമാണ്. അതിന് വളരെ എളുപ്പമായിട്ടുള്ള ഒരു ഉപാസനാ പദ്ധതിയാണ് ക്ഷേത്രോപസന. സകല ഉപാസനാ സംപ്രദായങ്ങളുടെയും ഒരു സമന്വയം ക്ഷേത്ര ഉപാസനാ പദ്ധതിയിലുണ്ട്. അത് കൊണ്ടത് ബഹുജനസുലഭാമായ ഒരു ഉപാസനാ പദ്ധതിയാണ്. പക്ഷെ ശാസ്ത്രീയമായി ക്ഷേത്രോപാസനയെ കുറിച്ച് പഠിക്കണം. എന്നാലെ മനസിലാകൂ. ഇന്നിപ്പോ പൊതുവേ സൂക്കേട് എന്താണെന്ന് വച്ചാല്‍ സ്വല്പം വേദാന്തം അവിടുന്നും ഇവിടുന്നും പഠിച്ച് കഴിഞ്ഞാല്‍ പിന്നെ ക്ഷേത്രോപസനയെ കുറ്റം പറയാന്‍ തുടങ്ങും. വല്യൊരു കഷ്ടം തന്നെയാണിത്. ഈ ക്ഷേത്രത്തിനെതിരെ പ്രസംഗിക്കാന്‍ ക്ഷേത്രം തന്നെ ഉപയോഗിക്കും. ആദ്യം പിടിച്ച് തല്ലേണ്ടത് ക്ഷേത്ര കമ്മറ്റിക്കാരെയാണ്. ക്ഷേത്രത്തിനെതിരെ പ്രസംഗിക്കുന്നയാളെ ക്ഷേത്രത്തില്‍ കയറ്റേണ്ട കാര്യമുണ്ടോ? എന്നിട്ട് പ്രസംഗിക്കും ക്ഷേത്രത്തില്പോകണ്ട, ഇത് അനാചാരമാണ്, അന്ധവിശ്വാസമാണ്.. എന്നിട്ടവസാനംക്ഷേത്രത്തില് നിന്നുള്ള ദക്ഷിണയും വാങ്ങി പോകുകയും ചെയ്യും.. വല്ല്യൊരു അബദ്ധായിട്ട് മാറിക്കൊണ്ടിരിക്കുകയാനിത്. കുറച്ചൊരു വിവേകം ഉണ്ടാകുക. പൂര്വാചാര്യന്മാര് നിശ്ചയിച്ചതൊന്നും അസ്ഥാനത്തില്ല.അത് നമുക്ക്മനസിലാക്കാന് സാധിക്കാത്തത് നമ്മുടെ വിവരക്കേടാണ്. ക്ഷേത്രത്തിന് ക്ഷേത്രത്തിന്റെതായ ഗുണങ്ങളുണ്ട്.
No comments:
Post a Comment