കറുക ഉഴിയുക
അന്തര്‍ജ്ജനങ്ങളുടെ ഒരു ചടങ്ങാണിത്. പ്രഭാതത്തിലുള്ള ഒരു പ്രവൃത്തി. അന്തര്‍ജ്ജനങ്ങള്‍ കുളി കഴിഞ്ഞ് വന്നാലുടന്‍ ചന്ദനം തൊട്ട് കറുക ഉഴിയുക എന്ന ചടങ്ങ് നടത്തും. കിഴക്കോട്ട് തിരിഞ്ഞു നിന്ന് കറുകയെടുത്ത് മന്ത്രം ചൊല്ലി ഭക്ത്യാദരപൂര്‍വ്വം മുഖത്ത് ഉഴിഞ്ഞുകളയും. അണിഞ്ഞോരുങ്ങുകയാണ് അടുത്തത്ത്. കണ്ണെഴുതി പൊട്ടുതൊടുക, ദശപുഷ്പങ്ങള്‍ കൊണ്ടുള്ള മാല ചൂടുക എന്നിവയാണ് ഒരുങ്ങുക എന്നതുകൊണ്ട് പ്രാവര്‍ത്തികമാക്കുന്നത്.
No comments:
Post a Comment