കൊതിക്കോതുന്നത് അന്ധവിശ്വാസമല്ലേ?
കൊതിക്കോതുക എന്നൊരു വിശ്വാസവും ചടങ്ങും നിലനിലക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ പുത്തന്‍ തലമുറയില്‍ കുറച്ചുപേരെങ്കിലും ചിരിക്കാതിരിക്കില്ല. ദഹനക്കുറവ് അനുഭവപ്പെടുക, വയറ് പെരുകിയിരിക്കുക, മലബന്ധം അനുഭവപ്പെടുക, ഭക്ഷണം വേണ്ടാതിരിക്കുക ഇങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ ഉടന്‍തന്നെ വീട്ടുകാര്‍ പറയാറുണ്ട്, കൊതിക്ക് ഓത്തണമെന്ന്. ഇതിനുവേണ്ടി ചില സ്ഥലങ്ങളില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ചവര്‍ തന്നെയുണ്ട്. ഇതില്‍ കൂടുതലും മുത്തശ്ശിമാരായിരിക്കും. കാന്താരിമുളക്, ഉപ്പ്, പുളി എന്നിവ മൂന്നും ചേര്‍ത്തുവച്ച് ചില മന്ത്രങ്ങള്‍ ചൊല്ലിയ ശേഷം അത് രോഗിക്ക് കൊടുക്കാനാണ് കൊതിക്കോതുന്നവര്‍ പറയാറ്. അത്ഭുതം തന്നെ ആയിരിക്കും ഇതിന്‍റെ ഫലം. ഇതു നല്‍കിക്കഴിയുമ്പോള്‍ മണിക്കൂറുകള്‍ക്കകം തന്നെ രോഗിയുടെ മലം പുറത്തുപോവുകയും ദഹനക്കേട് മാറുകയും ചെയ്യും. അതോടെ മന്ദതയില്‍ നിന്നും തിരിച്ചെത്തുന്ന രോഗി കൊതിക്കോതിയ മന്ത്രരഹസ്യത്തെ വാഴ്ത്തിപ്പാടും. ഉപ്പും കാന്താരിമുളകും പുളിയും ചേര്‍ത്തു കഴിച്ചാല്‍ ദഹനക്കേട് മാറിക്കിട്ടുമെന്ന ശാസ്ത്രരഹസ്യം പഴമക്കാര്‍ അറിയാതെ പോയതിനാലാണ് മന്ത്രത്തിനും അതിലൂടെയുള്ള വിശ്വാസത്തിനും ബലമുണ്ടായത്.
No comments:
Post a Comment