വീടിന്റെ ദര്‍ശനം എന്ത് കൊണ്ട് കിഴക്കോട്ടോ വടക്കോട്ടോ ആവണം?
പുതിയ വ്യവസ്ഥിതിയില്‍ അസാധ്യമാണെങ്കിലും വീടുവയ്ക്കുമ്പോള്‍ അതിന്റെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണമെന്ന് വാസ്തുശാസ്ത്രം നിഷ്കര്ഷിക്കുമെന്നുണ്ട്.
ദര്‍ശനം എങ്ങോട്ടായാലെന്ത്, വീട് ഐശ്വര്യത്തോടെയിരുന്നാല് പോരെയെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍, ദര്‍ശനം വാസ്തുശാസ്ത്രവിധിയനുസരിച്ചായിരുന്നാല് ഐശ്വര്യം കൂടുമെന്നാണ് പുതിയ കണ്ടെത്തല്‍.
ദര്‍ശനം എങ്ങോട്ടോ ആകാം. എന്നാല്‍ കിഴക്കോട്ടും വടക്കോട്ടും ദര്‍ശനമായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ശാസ്ത്രീയമായ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.
കേരളത്തില്‍ ലഭിച്ചുവരുന്ന മഴ, കാറ്റ്, സൂര്യപ്രകാശം എന്നിവ കണക്കിലെടുത്താണ് വാസ്തുശാസ്ത്രം ഈ നിര്‍ദ്ദേശം വച്ചിരിക്കുന്നത്. മാത്രമല്ല വടക്കുദര്ശനത്തോടെ പണിതാല്‍ കൂടുതല്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്നും വാസ്തുശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഉത്തരാര്‍ദ്ധഗോളത്തില്‍ കേരളം സ്ഥിതിചെയ്യുന്നത് കൊണ്ട് സൂര്യന് കൂടുതല്‍ കാലവും തെക്കുമാറിയാണ് കേരളത്തില്‍ കാണപ്പെടുന്നതും. അതിനാല്‍ തെക്കോട്ട് ദര്‍ശനത്തോടു കൂടിയുള്ള വീട്ടിലാകട്ടെ സ്വാഭാവികമായും ചൂട് കൂടിയുമിരിക്കും.
No comments:
Post a Comment