തെക്കോട്ടടിച്ച കാറ്റ് തിരിച്ചടിക്കില്ലേ?
തെക്കോട്ടടിച്ച കാറ്റെന്നു പഴമക്കാര്‍ അര്‍ത്ഥമാക്കിയിരുന്നത് മരണത്തെയാണ്. മരണം അടുത്താല്‍ അത് തിരിച്ചു പോകില്ലെന്ന് സാരം. ഇതാണ് സങ്കല്പമെങ്കിലും ഇതിന് പിന്നില്‍ പ്രകൃതിശാസ്ത്രപരമായ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നു. വടക്കുഭാഗം ഉയര്‍ന്നും തെക്കുഭാഗം താഴ്ന്നുമാണ് മലയാളനാടിന്റെ കിഴക്കേ അതിരായ സഹ്യപര്‍വ്വതം നിലകൊള്ളുന്നത്. അതുകൊണ്ടാണ് തെക്കോട്ടടിച്ച കാറ്റ് തിരിച്ചടിക്കില്ലെന്നു പറയുന്നത്. ഈ പ്രകൃതിരഹസ്യം കേരളത്തിന് മാത്രം സ്വന്തം.
No comments:
Post a Comment