കുടജാദ്രി
കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി (കൊടചാദ്രി). സംസ്കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രിയായത്. കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്. കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രം ശ്രീ 'മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നു. ശ്രീ ഭദ്രകാളി ക്ഷേത്രം കുടജാദ്രി മലമുകളിൽ കാണാം. ശങ്കരാചാര്യർ ഇരുന്നു ധ്യാനിച്ച സ്ഥലമാണ് കുടജാദ്രി മലകൾ
മൂകാംബിക ദേശീയോദ്യാനത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന കുടജാദ്രി, ജൈവവൈവിധ്യ പ്രദേശമായി കണക്കാക്കപ്പെടുന്നു. ഇത്‍ വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. ശക്തമായ കാറ്റ് കാരണം കൊടുമുടി തരിശായി കിടക്കുന്നു. അടിത്തട്ടിലെ കട്ടിയുള്ള വനമേഖല, താഴത്തെ നിലയിൽ നിന്ന് കൊടുമുടിയെ അദൃശ്യമാക്കുന്നു. കൂടാതെ, മറ്റ് നിരവധി ചെറിയ കൊടുമുടികളും കുന്നുകളും കൊടുമുടിക്കുചുറ്റും നിലനിൽക്കുന്നു. കരിങ്കുരങ്ങ്, പാണ്ടൻ വേഴാമ്പൽ, കോഴിവേഴാമ്പൽ, പറുദീസ ഫ്ലൈകാച്ചർ, കടുവ, പുള്ളിപ്പുലി, ആന, കഴുതപ്പുലി, കാട്ടുപോത്ത്, മലമ്പാമ്പ് എന്നിവയും മറ്റ് പല ജീവികളും ഉൾപ്പെടുന്നു.
കുടജാദ്രിയിൽ ദേവി സാനിദ്ധ്യം മനസ്സിലാക്കിയ ശ്രീ ശങ്കരൻ കുടജാദ്രി ശൃംഗത്തിൽ ഇവിടെയിരുന്നാണ് തപസ്സനുഷ്ടിച്ചത് എന്നാണ് പറയപ്പെടുന്നത്….
സഞ്ചാരയോഗ്യമല്ലാത്ത കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും . ഇന്നും ഭക്തർ വളരെയേറെ പ്രയാസപ്പെട്ടാണ് ഈ അപകടം പതിയിരിക്കുന്ന കുന്നുകൾ താണ്ടി, ഇവിടം സന്ദർശിക്കുന്നത്. വലിയ വലിയ കല്ലുകളാൽ നിർമ്മിതമായിട്ടുള്ള ഈ ക്ഷേത്രം ശ്രീ ശങ്കരൻ തന്റെ തപോശക്തിയാൽ സ്വയംബൂവായി തീർത്തിട്ടുള്ളതാണെന്നാണ് ഐതീഹ്യം.
ശ്രീ ശങ്കരന്റെ തപോശക്തിയിൽ പ്രസന്നയായ ദേവി ഇവിടെയാണ് അദ്ദെഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുതെന്നാണ് പറയപ്പെടുന്നത്. ആഗ്രഹങ്ങൾ അരുളി ചെയ്യുവാൻ കല്പ്പിച്ച ദേവിയോട് ശ്രീ ശങ്കരൻ ഒരേ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടുവത്രെ.
ലോകനൻമക്കായി ദേവി ഇവിടം വിട്ടു തന്നോടൊപ്പം വരണമെന്നും ദേവീ ചൈതന്യം ലോകനന്മക്കായി ഉപകാരയോഗ്യമാക്കണമെന്നും….
അത് സമ്മതിച്ച ദേവി ഒരു കാര്യം ശ്രീ ശങ്കരനോട് വ്യക്തമാക്കിയത്രേ.
അതിപ്രകാരം ആകുന്നു…..
കൂടെ ചെല്ലാം, പക്ഷെ തിരിഞ്ഞു നോക്കരരുത്!
ഏതെങ്കിലും കാരണവശാൽ തിരിഞ്ഞു നോക്കിയാൽ പിന്നീട് അവിടെ നിന്നും ഒരടിപോലും താൻ മുന്നോട്ടു വരില്ല എന്നും; അവിടെ തന്നെ കുടികൊള്ളും എന്നും ദേവി കൽപ്പിച്ചു.
സമ്മതം മൂളിയ ശ്രീ ശങ്കരൻ മുന്നോട്ടു നടക്കുകയും പിന്നിൽ ചിലങ്കയുടെ ശബ്ദത്തോടു കൂടി ദേവിയും സഞ്ചാരം ആരംഭിച്ചു.
ഏറെ നേരം ദേവിയുടെ ചിലങ്കയുടെ ശബ്ദം പുറകിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശങ്കരന് പെട്ടെന്ന് അത് നിലച്ചത് പോലെ തോന്നി. എങ്കിലും ദേവിയുടെ വാക്കുകളെ മാനിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ ബഹുദൂരം പിന്നെയും താണ്ടി….
എന്നാൽ ഏറെ നേരം കഴിഞ്ഞും ചിലങ്കയുടെ ശബ്ദം കേൾക്കാതായപ്പോൾ ശ്രീ ശങ്കരന് നേരിയൊരു സംശയമുണ്ടായിയെന്നും സംശയ നിവാരണത്തിനായി തിരിഞ്ഞു നോക്കിയെന്നും പറയപ്പെടുന്നു.
ദേവിയുടെ നിബന്ധനയിൽ ഭംഗം വരുത്തിയതിനാൽ തുടർന്ന് ശ്രീ ശങ്കരനോടോത്ത് മുന്നോട്ടു പോകാൻ ദേവി വിസ്സമ്മതിച്ചുവെന്നും ആ ഭാഗത്ത് തന്നെ (ഇന്നത്തെ മൂലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം) കുടിയിരുന്നു എന്നും പറയപ്പെടുന്നു.
അവിടെനിന്നും കാലക്രമേണ കൊല്ലൂരിൽ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതീഹ്യം.
അതാണ് ഇന്നത്തെ പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം…..
കുടജാദ്രിയിൽ എത്തിച്ചേരാൻ പ്രധാനമായും രണ്ടു വഴികൾ ഉണ്ട്. ഒന്നു റോഡു മാർഗ്ഗം. ഇതു ഏകദേശം നാല്പതു കിലോമീറ്ററോളം വരും. ജീപ്പ് ആണു പ്രധാന വാഹനം. ജീപ്പുകാർ മുന്നൂറ്റിഅൻപത് രൂപയോളം ഇതിനായി വാങ്ങാറുണ്ട്. രണ്ടാമതായി ഉള്ളത് വനപാതയാണ്. സീസണിൽ ഇതു വഴി ധാരാളം കാൽനടയാത്രക്കാരുണ്ടാകും. കൊല്ലൂരിൽ നിന്നും ഷിമോഗക്കുള്ള വഴിയിൽ ഏകദേശം എട്ടു കിലോമീറ്ററോളം ബസിൽ യാത്ര ചെയ്താൽ വനപാതയുടെ തുടക്കമാവും. അവിടെ നിന്നു ഏകദേശം നാലഞ്ചു മണിക്കൂർ കൊണ്ട് കുടജാദ്രിയുടെ നിറുകയിൽ എത്താം. പ്രകൃതി രമണീയമായ അംബാവനം ഏവരെയും ആനന്ദ ഭരിതരാക്കും. കാനന മധ്യത്തിൽ മാറിപ്പാർത്ത മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമം ഉണ്ട്, ഇവിടെ വഴിയരികിലെ ഒരേ ഒരു വിശ്രമകേന്ദ്രം ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ ചായക്കടയാണ്. വൈവിധ്യമാർന്ന വൃക്ഷങ്ങളും ചെങ്കുത്തായ മലനിരകളും തികച്ചും നയനാനന്ദകരമാണ്. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കൊടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്, ഇവ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമാണ്.
കുടജാദ്രിയിലെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ചിത്രമൂല. ശങ്കരാചാര്യര്‍ തപസ്സിരുന്ന സ്ഥലമാണിത്. ആചാര്യനുമുന്നില്‍ ദേവി മൂകാംബിക പ്രത്യക്ഷപ്പെട്ടതും ഇവിടെയാണെന്നാണ് വിശ്വാസം. ഇവിടെനിന്നും ഇപ്പോള്‍ മൂകാംബിക ക്ഷേത്രമിരിക്കുന്ന സ്ഥലംവരെ ദേവി ആചാര്യനെ പിന്തുടര്‍ന്നുവെന്നാണ് കഥ. മ്രലയുടെ പടിഞ്ഞാറുഭാഗത്തുകൂടി പോയാല്‍ ഒരു ഗുഹ കാണാന്‍ കഴിയും ഇതിനകത്താണ്രേത ആദിശങ്കരന്‍ തപസ്സനുഷ്ഠിച്ചത്. സര്‍വ്വജ്ഞപീഠത്തില്‍ നിന്നും ഇവിടേയ്ക്ക് ഇറങ്ങുകയെന്നത് ഏറെ ദുഷ്‌കരമാണ്. ട്രക്കിങ് പ്രിയക്കാര്‍ക്ക് പറ്റിയ സ്ഥലമാണിത് വളഞ്ഞ് പുളഞ്ഞ് പോകുന്ന ട്രയിലുകളിലൂടെയുള്ള മലകയറ്റം രസകരമാണ്. കുടജാദ്രിയില്‍ ഇടക്കിടെ കോടമഞ്ഞ് മൂടും തൊട്ടടുത്ത് നില്‍ക്കുന്നവരെപ്പോലും കാണാന്‍ കഴിയാത്തത്രയും കോട മൂടന്ന സമയങ്ങള്‍ പോലുമുണ്ട്.
No comments:
Post a Comment